Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ ഉണർന്നത് അപ്പോഴല്ലേ, അതല്ലേ സത്യം, ഷിജു എന്താണ് കാണിച്ചത്'; തുറന്നടിച്ച് രജിത് കുമാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 സമ്പൂർണ പരാജയമായിരുന്നുവെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഉറക്കം തൂങ്ങിയ സീസണായിരുന്നു അതെന്നും ടിആർപി റേറ്റിംഗ് കുറവായതിനാലാണ് ചാലഞ്ചേഴ്സിനെ കൊണ്ടുവരേണ്ടി വന്നത്തെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. ഇപ്പോഴിതാ സമാന പ്രതികരണം നടത്തുകയാണ് മറ്റൊരു മുൻ മത്സരാർത്ഥിയായ രജിത് കുമാർ. സീസൺ 5 മത്സരാർത്ഥികൾ ഉറക്കം തൂങ്ങിയാണ് ഷോയിൽ തുടർന്നതെന്ന് രജിത് തുറന്നടിച്ചു. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആയിരുന്നെങ്കിൽ സീസൺ 5 പൊളിയുമായിരുന്നോയെന്നും രജിത് ചോദിച്ചു. രജിത്തിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെങ്കിൽ കഴിഞ്ഞ സീസണൊക്കെ പൊളിയുമോ? പൊളിഞ്ഞത് കൊണ്ടല്ലേ ഞങ്ങളെയൊക്കെ പോയത്. 50 ദിവസം കൊണ്ടാണോ അഖിൽ മാരാർ വിജയി ആണെന്ന് ജനങ്ങൾ തീരുമാനിച്ചത്. അവർ എല്ലാവരും ഉറങ്ങുകയായിരുന്നില്ലേ. 50 ദിവസം കഴിയും വരേയും ഷോ ശോകമയമായിരുന്നു. ആരാ ശോകമാക്കിയത്? ഏഷ്യാനെറ്റോ? അതോ ബിഗ് ബോസ്? മത്സരാർത്ഥികളല്ലേ?

akhilmarar2-1

ഗ്രൂപ്പ് കൂടി സംസാരിച്ചും സൊറ പറഞ്ഞും കണ്ടന്റ് പോലും കൊടുക്കാതെ ജനങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് ഒരു മൂലക്ക് പോയി ഇരുന്നാൽ ഷോ എങ്ങനെ വിജയിക്കും. രണ്ടാമത്തെ സീസൺ ആയിരുന്നു ഷോ ജനകീയമാക്കിയത്. അതിന് എനിക്കൊരു ഭാഗ്യം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. സീസൺ 2 വിജയി ഞാൻ തന്നെയാണെന്നാണ് ജനങ്ങൾ പറയുന്നത്. ഫ്ളാറ്റ് കിട്ടിയില്ല, കിരീടം തലേൽ വെച്ചില്ല, ട്രോഫി കിട്ടിയില്ല എന്നേയുള്ളൂ. കോടിക്കണക്കിന് മലയാളികൾ എന്നെ നെഞ്ചേറ്റിയിട്ടുണ്ട്. സീസൺ 2 റിയൽ ബിഗ് ബോസ് ആയിരുന്നു. പക്ഷേ അതുകഴിഞ്ഞുള്ള സീസണുകളൊക്കെ കോപ്പിയടിയായിരുന്നു.

സീസൺ 5 ൽ ഷിജുവിനേയും അഖിലിനേയും നോക്കൂ, ഷിജു എന്നെങ്കിലും മുൻപോട്ട് വന്നോ? ബിഗ് ബോസിൽ അവർ അവസരം നൽകുമ്പോൾ ആ പ്രോഗ്രാം വിജയിപ്പിക്കണ്ടേ? ഷിജു പറയുന്നത് അഖിൽ മുന്നോട്ട് വരട്ടെയെന്നാണ്. അഖിൽ യഥാർത്ഥത്തിൽ ഉയർന്നത് ഞങ്ങളെ പോലുള്ള ചാലഞ്ചേഴ്സ് വരുമ്പോഴാണ്. അത് കഴിഞ്ഞ് ഉയർന്നത് അദ്ദേഹത്തിന്റെ കുടുംബവും കുട്ടികളും വന്നപ്പോഴാണ്. ഇതല്ലേ സത്യം.

ബിഗ് ബോസ് മൂന്നും നാലും അഞ്ചും സീസണുമൊക്കെ പരാജയമായിരുന്നു. അഞ്ച് പൂർണപരാജയമായിരുന്നു. ബിഗ് ബോസ് സീസൺ 6 നായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഷിജു അഖിലിന്റെ നിഴലായി നിൽക്കുകയാണ് ചെയ്തത്. ഷിജു തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് എങ്ങനെയെങ്കിലും നൂറ് ദിവസം നിന്നാൽ മതിയെന്ന്. ഷിജു പവർഫുൾ ആയിരുന്നെങ്കിൽ സീസണിൽ മറ്റൊരു തലത്തിലായേനെ. പക്ഷേ ഒന്നും നടന്നില്ല.

തകർക്കും എന്ന് പറഞ്ഞ് ഹൗസിനുള്ളിൽ കയറുന്നവർ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അവരെ പുറത്താക്കണം. മിടുക്കര് പിള്ളേർ വെളിയിൽ ഉണ്ട്. കൊണ്ടുപോയവരെ തീറ്റി പോറ്റി വളർത്തേണ്ട ആവശ്യമൊന്നുമില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+