Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാരുടെ സിനിമയിൽ ശോഭ ഉണ്ടാകുമോ? ശോഭയുടെ മറുപടി ഇങ്ങനെ..മറ്റൊരു സന്തോഷവും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് ശോഭ വിശ്വനാഥ് എന്ന സംരംഭക മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. വളരെ പെട്ടെന്ന് തന്നെ ഷോയിൽ മികച്ച മത്സരാർത്ഥിയായി ശോഭ ഉയർന്ന് വന്നിരുന്നു.

ശോഭയും അഖിൽ മാരാരും തമ്മിലുള്ള സൗഹൃദവും പിണക്കങ്ങളും തന്നെയായിരുന്നു പുറത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ആദ്യമാദ്യം നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരുടെ ടോം ആന്റ് ജെറി കോമ്പോ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. എന്നാൽ പിന്നീട് ബിഗ് ബോസിലെ ഏറ്റവും വലിയ ശത്രുക്കളായി ഇരുവരും മാറുകയായിരുന്നു.

akhilsobha-

എന്നാൽ ബിഗ് ബോസ് ഫിനാലേയ്ക്ക് തൊട്ട് മുൻപ് ഇരുവരും തമ്മിലുള്ള പ്രശ്നമങ്ങൾ പറഞ്ഞ് തീർത്തിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷവും തനിക്ക് അഖിലുമായി യാതൊരു ശത്രുതയും ഇല്ലെന്ന് പറയുകയാണ് ശോഭ. യുട്യൂബ് ചാനലുകളോടാണ് ശോഭയുടെ പ്രതികരണം. മാത്രമല്ല താൻ ബിഗ് ബോസിൽ വെച്ച് നേരിട്ട ഏറ്റവും വലിയ ട്രോളിനുള്ള മറുപടിയും ശോഭ നൽകി.

ഫുട്ബോൾ താരം റൊണാൾഡോയ്ക്ക് മുണ്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ തനിക്ക് ഓർഡർ ലഭിച്ചതായി ജീവിത രേഖ ടാസ്കിൽ ശോഭ പറഞ്ഞിരുന്നു. ഇതായിരുന്നു ട്രോളിന് കാരണമായത്. എന്നാൽ ആ ഓർഡർ ഇപ്പോഴും ഉണ്ടെന്നും അതിനെ കുറിച്ച് ചർച്ച നടത്തണമെന്നും ശോഭ പറയുന്നു. ശോഭയുടെ വാക്കുകളിലേക്ക്-'റൊണാൾഡോയ്ക്ക് ഒരു മുണ്ട് എന്നത് എന്റെയൊരു കസ്റ്റമർ തന്നൊരു ഓർഡർ ആയിരുന്നു. ‍ഞാൻ ബിഗ് ബോസിലേക്ക് വരുന്നതിന് തൊട്ട് മുൻപായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ആണ് ഓർഡർ വന്നത്. അതോണ്ട് കഴിഞ്ഞിട്ട് വന്നിട്ട് ചെയ്യാമെന്ന് പറഞ്ഞു. അതാണ് ഞാൻ ആ ഗ്രാഫിൽ ഇട്ടത്.അത് ഇത്രയും ട്രോളാകുമെന്ന് വിചാരിച്ചില്ല. ആ ഓർഡർ ഇപ്പോഴും ഉണ്ട്. അവരോട് സംസാരിച്ചിട്ട് ചെയ്യണം. അവർക്ക് റൊണാൾഡോയ്ക്ക് ഗിഫ്റ്റ് കൊടുക്കാനാണ് ', താരം പറഞ്ഞു.

ഞങ്ങൾ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്. ഉടനെ തന്നെ വീഡിയോ പങ്കുവെയ്ക്കുമെന്നും ശോഭ പറഞ്ഞു.അതിനിടെ അഖിൽ മാരാരുടെ സിനിമയിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് ആരാണ് അഖിൽ മാരാർ എന്നായിരുന്നു ശോഭയുടെ മറുചോദ്യം.

 akhilsoba

അഖിൽ സിനിമ എടുക്കുന്നുണ്ടോയെന്ന് അറിയില്ല. എന്നോടൊന്നും പറഞ്ഞിട്ടില്ല. ഞാൻ അതിലുണ്ടോയെന്നത് അഖിലിനോട് തന്നെ ചോദിക്കണം.അഖിൽ എന്നോട് അക്കാര്യങ്ങളൊന്നും ഡിസ്കസ് ചെയ്തിട്ടില്ല. അതോണ്ട് എനിക്ക് അതിനെ കുറിച്ച് അറിയുകയും ഇല്ല. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് ടോം ആന്റ് ജെറി കളിയാണെന്ന നിലയ്ക്ക് ചർച്ച ഉണ്ടായതായി അറിഞ്ഞത്.ഞാൻ ടോം ആന്റ് ജെറി അല്ല ഉദ്ദേശിച്ചത്.

അഖിലിനോട് പിണക്കങ്ങളൊന്നും ഇല്ല. അഖിൽ മാരാരുടെ വീട്ടിൽ പോയിട്ടില്ല. വീട് കൊല്ലത്താണല്ലോ. ബിഗ് ബോസിന് ശേഷം ഉദ്ഘാടനങ്ങളൊക്കെ ലഭിക്കുന്നുണ്ട്. ചില ഉദ്ഘാടനങ്ങളൊക്കെ ചെയ്യും', ശോഭ പറഞ്ഞു. ബിഗ് ബോസിന് ശേഷം റോബിനെ കണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നും ശോഭ മറുപടി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+