'കിട്ടുന്നിടത്ത് വെച്ച് തീര്‍ക്കാന്‍ ചുള്ളന്‍മാര്‍ റെഡി ആണ്,' വധഭീഷണി പുറത്തുവിട്ട് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ കിരീടം നേടി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത ആളാണ് അഖില്‍ മാരാര്‍. സംവിധായകന്‍ കൂടിയായ അഖില്‍ മാരാര്‍ പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാലത്ത് സംഘപരിവാറിനോട് ചേര്‍ന്ന് നിന്നിരുന്ന അഖില്‍ മാരാര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വേദികളിലെ നിറസാന്നിധ്യമാണ്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും അഖില്‍ നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു ഭീഷണിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടിരിക്കുകയാണ് അഖില്‍ മാരാര്‍. ഇതിനൊപ്പം എന്തുകൊണ്ട് താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു എന്നതിന്റെ വിശദീകരണവും അഖില്‍ മാരാര്‍ നല്‍കുന്നുണ്ട്. അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'വധ ഭീഷണികളും വിരട്ടലുകളുമായി നിരവധി സൈബര്‍ സഖാക്കള്‍ എന്ന പേരില്‍ തീവ്രവാദികള്‍ മെസ്സേജ് ആയും കമന്റ് ആയും വരുന്നുണ്ട്. എത്രകാലം ജീവിക്കാം എന്നൊന്നും ഞാന്‍ ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. മാത്രമല്ല ജീവിതം തന്നെ മടുത്തു പോയ നിരവധി സാഹചര്യങ്ങള്‍ മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്. അവിടെ നിന്നും ഇവിടെ വരെ എത്തിയത് എന്നെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
നട്ടെല്ല് വാഴപിണ്ടി ആയി കൊണ്ട് നടക്കുന്ന നിരവധി സെലിബ്രിറ്റി കളെ പോലെ സ്വന്തം കാര്യം നോക്കി അധികാര കേന്ദ്രങ്ങളെ സുഖിപ്പിച്ചു എനിക്കും മുന്നോട്ട് പോകാം. നിരവധി അവസരങ്ങള്‍ സിനിമയിലും ബിസിനസ് മേഖലയിലും വരുന്ന സാഹചര്യത്തിലും ഞാന്‍ എന്തിനു പ്രതികരിക്കുന്നു എന്ന് ചോദിച്ചാല്‍ രണ്ട് കാരണങ്ങള്‍.
1.എന്റെ ജനുസ്സിന്റെ ഗുണം
2.എനിക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം വോട്ടിന്റെ രൂപത്തില്‍ ആയതു കൊണ്ട് നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം എന്ന ആഗ്രഹം.
പല വിഷയങ്ങളിലും എനിക്ക് എതിരഭിപ്രായം ഉള്ള രാഷ്ട്രീയ പാര്‍ട്ടി ആണ് കോണ്‍ഗ്രസ്സ്. ഏറെക്കുറെ നാശത്തിന്റെ വക്കിലാണ് .ഒപ്പം നില്‍ക്കുന്നവരെ ഒരിക്കലും സംരക്ഷിച്ച ചരിത്രം ഇല്ല. വളര്‍ന്ന് വരുന്ന യുവ രക്തങ്ങളെ ഇല്ലാതാക്കാന്‍ മത്സരിക്കുന്ന കുറെ സ്വാര്‍ത്ഥമതികള്‍ ആയ നേതാക്കള്‍. എന്നിട്ടും ഞാന്‍ കോണ്‍ഗ്രസ്സ് വേദികളില്‍ പോയതും സംസാരിച്ചതും ദുര്‍ബലരുടെ കൂടെ നില്‍ക്കണം എന്ന ചിന്തയില്‍ നിന്നാണ്.
പ്രതിപക്ഷ സ്വരത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദങ്ങലില്‍ എന്റെയും ശബ്ദം ഉണ്ടാവണം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ്..
പിന്നെ എല്ലാം നേടിയ ശേഷം കലാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ കയറാം എന്ന് ചിന്തിക്കുന്ന സിനിമകാരനല്ല ഞാന്‍. ഒരുപാട് നേടാന്‍ ഉള്ള സാഹചര്യം മുന്നിലുള്ളപ്പോലും അതെല്ലാം വേണ്ടെന്ന് വയ്ക്കാന്‍ ധൈര്യം ഉള്ളവന്റെ ഉറച്ച നിലപാട് ആണ് എന്റെ അഭിപ്രായങ്ങള്‍.
പിന്നെ ഈ screenshot ഇടാന്‍ കാരണം എനിക്കെതിരെ ഉള്ള ഭീഷണി കൊണ്ടല്ല. കുട്ടികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത് ആരാണോ അതിനെ കുറിച്ച് അറിയുന്ന ഒരുത്തന്‍ എന്ന നിലയില്‍ ഇദ്ദേഹം കേരള പോലീസിന് ഒരു വാഗ്ദാനം ആണ് എന്ന് സൂചിപ്പിക്കാനാണ്..കൊല്ലാന്‍ വരുന്നവരോട്.. Am waiting'












Click it and Unblock the Notifications