Get Updates
Get notified of breaking news, exclusive insights, and must-see stories!

സായിയുടെ ശബ്ദം കേട്ടയുടന്‍ മച്ചിപ്പശു പ്രസവിച്ചു, വിവേകാനന്ദന് ശേഷം കാത്തിരിക്കുന്ന ശബ്ദം; പരിഹസിച്ച് മാരാര്‍

ബിഗ് ബോസ് സീസണ്‍ 6 താരം സായ് കൃഷ്ണയെ പരിഹസിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. സായി കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ക്കെതിരായ ചില പരാമര്‍ശങ്ങളുമായി ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സായിയെ ലോകനേതാവായി പരിഹസിച്ച് കൊണ്ട് അഖില്‍ മാരാര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വാമി വിവേകാനന്ദന് ശേഷം മലയാളികളും ലോകമാകേയും കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദമാണ് സായിയുടേത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. സീക്രട്ട് ഏജന്റ് വിളിക്കപ്പെടുന്ന സായി കൃഷ്ണയെ പോലൊരാള്‍ തന്നെ കുറിച്ച് പറയുന്നതില്‍ സന്തോഷമുണ്ടെന്നും ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്ന ആളാണ് സായി എന്നുമാണ് അഖിലിന്റെ പരിഹാസം. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

bigg boss

'പ്രിയമുള്ളവരെ ഇന്നേ ദിവസം എന്നെ സംബന്ധിച്ച് ഉന്മാദത്തിന്റേയും ആനന്ദത്തിന്റേയും സന്തോഷത്തിന്റേയും ആത്മനിര്‍വൃതിയുടേയും അത്യുന്നതങ്ങളായ ശൃംഗങ്ങളുടേയും ഉയരത്തിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. കാരണം ഞാന്‍ രാവിലെ എഴുന്നേറ്റ സമയത്ത് എനിക്ക് ഒന്ന് രണ്ട് യൂട്യൂബ് ലിങ്കുകള്‍ എന്റെ സുഹൃത്തുക്കള്‍ അയച്ചു തന്നു. അളിയന്‍ കേട്ടിരുന്നോ സീക്രട്ട് ഏജന്റ് അളിയനെ കുറിച്ച് ഇതാ പറഞ്ഞിരിക്കുന്നു. ഞാന്‍ ഒരു നിമിഷം ഒന്ന് സംശയിച്ചു.

ഇദ്ദേഹത്തെപ്പോലെ ഒരു വലിയ മനുഷ്യന്‍, സാധാരണഗതിയില്‍ നമ്മള്‍ കണ്ടിട്ടുള്ളത് നാസ ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുമ്പോഴും ഉസൈന്‍ ബോള്‍ട്ട് ഒളിംപിക്‌സില്‍ വിജയിച്ച് കഴിയുന്ന സമയത്തും മൈക്കല്‍ ഫെല്‍പ്‌സ് നീന്തലില്‍ വിജയിക്കുന്ന സമയത്തും ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനേയും ഡെന്‍സില്‍ വാഷിംഗ്ടണിനേയും പോലെയുള്ള പ്രഗല്‍ഭന്‍മാരായ നടന്‍മാര്‍ അഭിനയിച്ച് കഴിയുമ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ചൊക്കെ വിലയിരുത്തുന്ന ഒരു വലിയ മനുഷ്യനാണ് അദ്ദേഹം.

ഇദ്ദേഹത്തിന് അറിഞ്ഞ് കൂടാത്ത വിഷയങ്ങളൊന്നുമില്ല. ഇദ്ദേഹത്തെ പോലൊരാള്‍ വളരെ സാധാരണക്കാരനായ എന്നെ കുറിച്ചൊക്കെ പറയുമോ. ഞാന്‍ എന്തായാലും പുറത്ത് നില്‍ക്കുന്ന സമയത്താണ് അത് കേട്ടത്. അദ്ദേഹത്തിന്റെ ശബ്ദം കേട്ട സമയത്ത് തന്നെ അന്തരീക്ഷത്തിന്റെ സ്വഭാവം പെട്ടെന്നങ്ങ് മാറുകയാണ് ഉണ്ടായത്. പെട്ടെന്ന് സൂര്യന്‍ ഭയന്ന് മേഘപാളികള്‍ക്കിടയില്‍ ഒളിച്ചു. പെട്ടെന്ന് അന്തരീക്ഷം ഇരുണ്ടു, രാവിലെ തൊട്ട് മഴ വന്ന് തുടങ്ങി.

അടുത്ത് ഒരു മച്ചിപ്പശു ഇരിക്കുന്നുണ്ടായിരുന്നു. ആ മച്ചിപ്പശു ഇദ്ദേഹത്തിന്റെ ശബ്ദം കേട്ട സമയം ആ നിമിഷം പ്രസവിച്ചു. അടുത്ത വീട്ടില്‍ തളര്‍വാതം പിടിച്ചു കിടന്ന അമ്മാവന്‍ ഇറങ്ങി ഓടി. രണ്ട് റൗണ്ട് ഓടിയിട്ടും അദ്ദേഹത്തിന്റെ ആവേശം തീരാത്തതിനാല്‍ അദ്ദേഹം തെങ്ങില്‍ കയറി മൂന്ന് ചെന്തെങ്ങുമിട്ട് വെട്ടി കരിക്കും വെട്ടി അവിടെയിരിക്കുകയാണ്. അപ്പോഴാണ് ഞാന്‍ വീണ്ടും ചിന്തിക്കുന്നത്. ഇദ്ദേഹം എന്നെ കുറിച്ച് പറഞ്ഞല്ലോ. ഒരുപാട് സന്തോഷമുണ്ട്, ഞാനൊരുപാട് കൃതാര്‍ത്ഥനായി.

അങ്ങയുടെ വാക്കുകളിലെ അനര്‍ഘനിര്‍ഘളമായ ഒഴുക്ക്, പറയുമ്പോള്‍ മുഖത്ത് സമുദ്രത്തെ പോലും തോല്‍പ്പിക്കുന്ന ശാന്ത ഭാവം, വാക്കുകളില്‍ തിളക്കുന്ന അഗ്നിയും അഗ്നിയില്‍ സ്ഫുടം ചെയ്ത തീച്ചൂളയില്‍ സൃഷ്ടാവ് ചെയ്യപ്പെട്ട് ജയിച്ച് വന്ന ഒരു പ്രത്യേക ബീജത്താല്‍ സൃഷ്ടിക്കപ്പെട്ട ലോകത്ത് ഇതുപോലൊരു ബീജം ഇനിയൊരു കാലത്തും ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥനയോട് കൂടി അങ്ങേക്ക് എല്ലാ രീതിയിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

ഒരുപക്ഷെ കേരളത്തില്‍ നിന്ന് പലരും ചോദിക്കാറുണ്ട് ബിഗ് ബ്രദര്‍ പോലൊരു ഷോയിലൊക്കെ ഇന്ത്യയില്‍ നിന്ന് പോയി വിജയിക്കാന്‍ കഴിയുമോ എന്ന്. ശില്‍പ ഷെട്ടിയൊക്കെ പണ്ട് പോയി വിജയിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വംശീയ അധിക്ഷേപത്തിന്റെ പുറത്തായിരുന്നു. എന്നിരുന്നാലും കഴിവ് കൊണ്ട്, ബോക്‌സിംഗിലാണെങ്കില്‍ മൈക്ക് ടൈസനെ തോല്‍പ്പിക്കും അഭിനയത്തിലാണെങ്കില്‍ ലോകത്തെ ഏത് പ്രഗല്‍ഭരേയും തോല്‍പ്പിക്കും.

എന്ത് ചെയ്താലും ആ മേഖലയിലെ ഏറ്റവും ഉന്നതിയില്‍ എത്താന്‍ ശേഷിയുള്ള ഒരു മനുഷ്യന്‍ ഒരു ജി മെയില്‍ അക്കൗണ്ട് ഉണ്ടാക്കുകയും യൂട്യൂബ് അക്കൗണ്ട് ഉണ്ടാക്കി ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഈ ഒരു മനുഷ്യന്‍. ഒരുപക്ഷെ 1893 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ ഒരു വലിയ പ്രഭാഷണം നടത്തി. ലോകത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ടായിരുന്നു.

അതിന് ശേഷം ആരുടെയെങ്കിലും ശബ്ദം മലയാളിയും ലോകവും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഈ സീക്രട്ട് ഏജന്റ് എന്ന് പറയുന്ന ഇദ്ദേഹത്തിന്റെ ആണ്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+