Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിനെ പിടിച്ച് കുലുക്കാൻ 5 വൈൽഡ് കാർഡുകൾ? സിജോയും ഈ ആഴ്ച കയറും?; ആരാധകർ പറയുന്നത്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ ശക്തരായ മത്സരാർത്ഥികൾ പുറത്ത് പോയതോടെ കണ്ടന്റ് ഇല്ലെന്ന ആക്ഷേപം ശക്തമാണ്. രതീഷ് കുമാർ, റോക്കി, നിഷാന എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും പുറത്തായത്. ഇതിൽ സഹമത്സരാർത്ഥിയെ തല്ലിയതിന് റോക്കിയെ പുറത്താക്കുകയായിരുന്നു. സിജോ എന്ന മത്സരാർത്ഥിയെ ആണ് റോക്കി തല്ലിയത്. അടിയിൽ താടിയെല്ല് തകർന്ന സിജോ ശസ്ത്രിക്രിയയ്ക്ക് വിധേയമായി ഇപ്പോൾ വിശ്രമത്തിലാണ്.

അതേസമയം ഇനി സീസൺ 6 ന്റെ ഗതി മാറണമെങ്കിൽ വൈൽഡ് കാർഡ് എൻട്രികൾ വരണമെന്നാണ് ആരാധകർ പറയുന്നത്. ഈ ആഴ്ചയോടെ 5 പേർ ഹൗസിനുള്ളിലേക്ക് കയറുമെന്നാണ് ആരാധകർ പറയുന്നു. വൈൽഡ് കാർഡ് എൻട്രിയെ സംബന്ധിച്ച് ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ-

bb-1712196334 jpg

'ഇനി ഈ അഞ്ചു പേർ ആയിരിക്കും സീസൺ സിക്സിന്റെ തലയെഴുത്ത് മാറ്റുന്നത് ഇവർ അകത്തേക്ക് കയറുന്നത് കളമറിഞ്ഞു കളിക്കാൻ തന്നെയാണ്. കഴിഞ്ഞ തമിഴ് സീസണിൽ അഞ്ചു പേരെ 28 ആം ദിവസം കഴിഞ്ഞ് അകത്തേക്ക് കയറ്റി വിട്ടു അതിൽ ഒരു മത്സരാർത്ഥി വെറും 77 ദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്ന് ഗെയിം കളിച്ചു വിജയിയായി. ആ വിജയി ഒരു സ്ത്രീയായിരുന്നു. മലയാളം ബിഗ് ബോസിലും അത് തന്നെ തുടരുമോ നമുക്ക് കാത്തിരുന്നു കാണാം.

ഇത്തവണ മലയാളം ബിഗ്ബോസിൽ അതേപോലെതന്നെ 28ആം ദിവസം വൈൽഡ് കാർഡ് എൻട്രികൾ കയറുന്നു. ഇത്തവണ വൈൽഡ് കാർഡ് എന്ററുകൾക്ക് ഉള്ളതാണ് ഈ സീസൺ. ഗെയിമിന്റെ ഗതി തന്നെ മാറ്റാൻ കഴിവുള്ള അഞ്ചു പേരാണ് ഈ കയറുന്നത് എന്നാണ് കേൾക്കുന്നത്. ഇവരെ എടുക്കാനുള്ള ഇന്റർവ്യൂ തന്നെ പല ഘട്ടങ്ങളായാണ് പൂർത്തിയാക്കി.അത് കഴിഞ്ഞ സീസണിൽ കയറാതിരുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്.

ഇപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്ന പല ഫെയ്ക്ക് മുഖങ്ങളും അഴിഞ്ഞുവീഴും ഇല്ലെങ്കിൽ ഇവർ അഴിച്ചുവീഴ്ത്തും. സിജോയും വരുന്ന ആഴ്ചകളിൽ അകത്തേക്ക് കയറും എന്നാണ് കേൾക്കുന്നത്. യഥാർത്ഥത്തിൽ സിജോ ഇനി കയറുന്നെങ്കിൽ ഈ വൈൽഡ് കാർഡ് എൻട്രികൾ കൂടി കയറിയിട്ട് കയറുന്നതാണ് ഏറ്റവും നല്ലത്. സിജോ വരുന്ന ആഴ്ചയുടെ അടുത്താഴ്ച കയറിയാൽ മതി അതാണ് ഏറ്റവും നല്ലത്. ഈ വരുന്ന വീക്കെൻഡ് എപ്പിസോഡ്
ബിഗ് ബോസ് ടീം അംഗങ്ങൾ മൊത്തത്തിൽ മാറ്റിപ്പിടിച്ചു. ബിഗ് ബോസ് 2.0 നമുക്ക് ശനിയാഴ്ച ഞായറാഴ്ച വീക്കെൻഡ് എപ്പിസോഡിനായി കാത്തിരിക്കാം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+