Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ വിജയിക്കുമെന്ന ചെറിയ സംശയമുണ്ടായിരുന്നു: എന്നാല്‍ ഇതോടെ ആ സംശയം അങ്ങ് മാറി

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന കോംമ്പോയാണ് ഗബ്രി-ജാസ്മിന്‍ കൂട്ടുകെട്ട് എന്നതില്‍ സംശയമില്ല. ഗബ്രി ഷോയ്ക്ക് പുറത്തേക്ക് പോയതിന് ശേഷവും ഇത്തരം അധിക്ഷപ കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കുമൊന്നും യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഗബ്രി ഷോയിലേക്ക് വീണ്ടും എത്തിയപ്പോഴും സമ്മിശ്രമായ രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്.

ഗബ്രി വന്നപ്പോള്‍ പ്രതീക്ഷിച്ച അത്ര നെഗറ്റീവ് കമന്റ് ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. ഗബ്രിയുടെ റീ എൻട്രി പ്രമോയിൽ വന്ന പോസിറ്റീവ് കമൻസ് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നിയെന്നാണ് ഒരു ബിഗ് ബോസ് ആരാധകന്‍ കമന്റായി രേഖപ്പെടുത്തുന്നത്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹം ഒരു ഒരുപാട് മാറി എന്നതിന്റെ തെളിവാണിത്. ചീത്ത പറഞ്ഞവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിച്ച ഗബ്രി നീ ഒരു മിടുക്കൻ തന്നെയെന്നും അദ്ദേഹം കുറിക്കുന്നു.

jasmin

ഇത് കണ്ടിട്ടും സഹിക്കാനാകാതെ കുരുപൊട്ടി ഓടി നടന്നു ആ ചെറുപ്പക്കാർക്കെതിരെ വിദ്വേഷ വിഷം ചീറ്റുന്ന ചിലരുണ്ട്. അവർക്ക് നല്ല നമസ്കാരം. ഷോ കഴിഞ്ഞു ഗെയിം തീർന്നു ഇനിയും അവരെ അവരുടെ വഴിക്ക് വിട്ടേക്ക്. രാജാക്കന്മാർക്ക് മാത്രമല്ലല്ലോ അവർക്കും ഈ സമൂഹത്തിൽ സമാധാനമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. ഈ പയ്യൻ ഒന്ന് നന്നായി വന്ന കണ്ടിട്ട് അത് സഹിക്കാനാകാതെ പിന്നെയും നെഗറ്റീവ് കമന്റ്സും പോസ്റ്റും കുത്തിക്കേറ്റുന്ന വരെ നിങ്ങളെ നമിച്ചു.

കൊള്ളില്ലാത്ത പ്രവർത്തി കണ്ടാൽ വിമർശിക്കാം, നല്ലത് കണ്ടിട്ട് കഴിക്കാനാകാതെ പിന്നെയും അവരെ ഇട്ടു തേജവധം ചെയ്യുന്നത് മനസ്സാക്ഷിയുള്ള ഒരു സമൂഹവും അംഗീകരിക്കില്ല. തെറ്റ് പറ്റാത്തവർ ഞാനും നിങ്ങളുമായി ആരാണുള്ളത്, എന്നുപറഞ്ഞ് ജീവിതകാലം മുഴുവൻ അവരെ ക്രൂശിക്കണം എന്നാണോ ( ഈ പറയപ്പെടുന്ന തെറ്റ് സമൂഹത്തിന്റെ കണ്ണിൽ മാത്രം)യെന്നും അദ്ദേഹം ചോദിക്കുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ സീസണിലെ യഥാർത്ഥ കണ്ടൻ്റ് മേക്കേഴ്സ് ജാസ്മിനും ഗബ്രിയുമാണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ജാസ്മിൻ്റെ ഫാമിലിയുടെ എൻട്രിക്കായി കാത്തിരുന്നത് പോലെ ഗബ്രിയുടെ
റീ എൻട്രിക്കായി കാത്തിരിക്കുന്ന കുറേ പേർ ഉണ്ട് അതിപ്പോ നെഗ് അടിക്കാൻ വേണ്ടി ആണെങ്കിൽ പോലും. സദാചാര അമ്മാവൻമാർ കലുങ്കിലെ കൊതിക്കെറുവ് മാറ്റി വെച്ച് രാവിലെ മുതൽ ലൈവ് കാണും എന്നനിക്കുറപ്പാണ്. എന്നിട്ട് പ്രസംഗം ആരംഭിക്കും എന്നും അറിയാം.പക്ഷേ ഒരാൾക്ക് മറ്റൊരാൾ തുണയായി ഇരിക്കുന്നതിനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും അതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല അവരുടെ ലൈഫ് ആണ് അവരെ ജീവിക്കാൻ വിടുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജാസ്മിൻ റന്നർ അപ്പ്‌ ആവുമോ, വിജയിക്കുമോയെന്ന ചെറിയ ഒരു സംശയം ഒക്കെ ഗബ്രി വരുന്നതിനു മുന്നേ ഉണ്ടായിരുന്നു, അത് എന്തായാലും ഇപ്പോള്‍ മാറിയെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ടൈറ്റിൽ വിന്നർ ജാസ്മിൻ തല കുത്തി മറഞ്ഞാലും ആവില്ല എന്നത് മറ്റൊരു സത്യം. ഇനി റണ്ണർ അപ്പ്‌ പോയിട്ട്, മൂന്നാം സ്ഥാനം കിട്ടുമോ എന്ന് സംശയമാണ്. ലൈവില്‍ ആളുകള്‍ വീണ്ടും പഴയത് തന്നെ കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+