Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ കുളിക്കാത്തവള്‍ എന്നെല്ലാം വിളിച്ചോ, പക്ഷെ ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്: വളരെ മോശം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രധാന മത്സരാർത്ഥിയാണ് ജാസ്മിന്‍. ജാസ്മിനെ പിന്തുണയ്ക്കുന്നവരെപ്പോലെ തന്നെ വലിയൊരു വിഭാഗം വിമർശകരും താരത്തിനുണ്ട്. പല വിഷയത്തിലും ആളുകള്‍ നിശിതമായ വിമർശനങ്ങലും താരത്തിനെതിരെ ഉയർത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം അപ്പുറത്തേക്ക് ജാസ്മിനെ അധിക്ഷേപിക്കുന്ന തരത്തിലേക്കുള്ള പ്രചരണമാണ് ഒരു വിഭാഗം ഇപ്പോള്‍ അഴിച്ചുവിടുന്നത്.

മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ അധിക്ഷേപം. ഇത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയിലെ പല ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലും കാണാന്‍ സാധിക്കും. എന്നാല്‍ ഇതിനെല്ലാം തക്കതായ മറുപടിയുമായി ഒരു ജാസ്മിന്‍ ആരാധകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു മത്സരാർത്ഥിയെന്ന നിലയില്‍ വിമർശിക്കാമെങ്കിലും അധിക്ഷേപിക്കാന്‍ പാടില്ലെന്നാണ്.

jasmin-jaffer

അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. ഇന്ന് നമ്മുടെ സമൂഹത്തിൽ ഉയർന്ന നിലയിൽ വളരെ തന്റേടത്തോടെ അഭിമാനത്തോടെ ജീവിക്കുന്ന പെൺകുട്ടികൾ / സ്ത്രീകൾ ഒക്കെ ആരുടെ ഒക്കെ എങ്കിലും മുന്നിൽ തന്റെ മാനം പണയപ്പെടുത്തി ആണോ ആ നിലയിൽ എത്തിയിരിക്കുന്നത്. ആ ഒരു വഴിയിലൂടെ അല്ലാതെ ഒരു സ്ത്രീക്ക് ഈ സമൂഹത്തിൽ സാഹചര്യങ്ങളോട് പൊരുതിയും പടവേട്ടിയും എത്താൻ സാധിക്കില്ലേ?

ഇന്ത്യയിൽ വിവിധ ഭാഷകളിൽ ആയി നടന്നു വരുന്ന റിയാലിറ്റി സർവൈവല്‍ ഗെയി ഷോയുടെ മലയാളം പതിപ്പിൽ സീസൺ 6 ഇൽ മറ്റെല്ലാ മത്സരാർത്ഥികളെയും പോലെ കടന്നു വന്ന ഒരാൾ ആണ് ജാസ്മിൻ. ഷോയുടെ തുടക്കത്തിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഗെയിമറുമാണ് ജാസ്മിൻ. ജബ്രി കോംമ്പോയും ജാസ്മിന്റെ ഹൈജീന്‍ ഇഷ്യുവും എല്ലാം വീക്കെന്‍ഡ് എപ്പിസോഡില്‍ ചർച്ച ആകുകയും ഇതിന്റെ പേരിൽ ഹോസ്റ്റ് ന്റെ റോസ്സ്റ്റിംഗ് ഏറ്റവും കൂടുതൽ തുടരെ തുടരെ ആയി കിട്ടിക്കൊണ്ട് ഇരുന്ന വ്യക്തിയാണ്.

സീസൺ 6 ല്‍ ഏറ്റവും കൂടുതൽ നെഗറ്റീവ് ഷെയിഡ് വന്ന ആളും ജാസ്മിൻ തന്നെ. ഒരു നാണയത്തിന് രണ്ട് വശങ്ങൾ എന്നാ പോലെ ഒരു വ്യക്തിക്ക് നെഗറ്റീവ് സൈഡും പോസിറ്റീവ് സൈഡും ഉണ്ടാകും.. ഗബ്രിയുടെ പുറത്താകലോടെ വിമർശകർക്ക് പറയാൻ ഉണ്ടായിയുന്ന നെഗറ്റീവ് കോംമ്പോ മാറുകയും ഹൈജീന്‍ വിഷയത്തിൽ ജാസ്മിൻ ശ്രദ്ധിച്ചു തുടങ്ങുകയും അതിന് പ്രകാരം കിട്ടിക്കൊണ്ട് ഇരുന്ന റോസ്റ്റിങ് വീക്കെന്‍ഡ് എപ്പിസോഡുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.

പിന്നീട് ഉള്ള എപ്പിസോഡില്‍ എല്ലാം ജാസ്മിന്റെ മറ്റൊരു മുഖം ആണ് കണ്ടത്. തീർത്തും പോസിറ്റീവ് ആയ ജാസ്മിൻ. ജാസ്മിന് വീക്കെന്‍ഡ് എപ്പിസോഡുകളില്‍ പ്രശംസ കിട്ടുന്നു. ജാസ്മിനെ പ്രവോക്ക് ചെയ്യാൻ വന്ന സ്വയം പ്രഖ്യാപിത രാജാവ് സിബിൻ ജാസ്മിന്റെ തിരിച്ചുള്ള പ്രവോക്കിങ്ങില്‍ എക്സ്പോസ്ഡ് ആയി ക്വിറ്റ് ചെയ്യണം എന്ന് പറഞ്ഞു കരഞ്ഞു ഇറങ്ങി പോകുന്നു...

ഇതിന് ശേഷം കഴിഞ്ഞ സീസൺ വിന്നർന്റെതായും ക്വിറ്റ് ചെയ്ത് പുറത്ത് പോയ സിബിന്റെതയും വന്ന സോഷ്യല്‍ മീഡിയ ലൈവ് കളിൽ ബിഗ് ബോസിലെ സ്ത്രീ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നു. സ്ത്രീകൾക്ക് മാത്രമേ ഉള്ളോ ഈ ആനുകൂല്യം എന്ന് ചോദിക്കാതെ തരമില്ല..

ഇതിനു ശേഷം വന്ന ജാസ്മിനെ നിർത്തി പൊരിക്കാത്ത ജാസ്മിന്റെ ഗെയിമെ നല്ലത് എന്ന് പറയുന്ന... ജാസ്മിന് എതിരെ നിന്ന് കളിച് തേഞ്ഞു ഒട്ടുന്ന എല്ലാവരെയും അവരുടെ ഗെയിമിന്റെ കാരണങ്ങൾ പറഞ്ഞു റോസ്റ്റ് ചെയ്യുന്ന എപ്പിസോഡിന് ശേഷം ജാസ്മിൻ വിമർശകർ പറയുന്നത് രാജാക്കന്മാരുടെ ലൈവ്കളിൽ കാര്യം ഉണ്ടെന്നാണ്. ജാസ്മിൻ അങ്ങനെ ചെയ്ത് കൊടുത്തതിന്റെ കൂലി ആയിട്ട് ആണേ അവളെ വാഴ്ത്തി പാടുന്നത് എന്ന്...അതും കഴിഞ്ഞ സീസൺ ഇൽ ഇതേ രാജാവിനെ തന്നെ തെറി വിളിച്ചു നടന്നവർ പോലും ഉണ്ട്. അതിൽ സ്ത്രീകളും ഉണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.

നിങ്ങൾക്ക് വിമർശിക്കാം അതവളുടെ ഗെയിമിന്റെ പേരിൽ ആയിരിക്കണം.. മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ.. പക്ഷെ ഇത്രയും ചെറിയ പ്രായത്തിൽ തകർന്നു പോയ സ്വന്തം കുടുംബത്തെ നിശ്ചയ ദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഉയർത്തിക്കൊണ്ട് വന്ന ഒരുവൾക്ക് കിട്ടുന്ന അംഗീകാരങ്ങളെ ഒരു തെളിവിന്റെയും പിൻബലം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സ്വന്തം ജയത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ ചീപ്പ് പരിപാടി ഉണ്ടല്ലോ അത് വളരെ മോശം തന്നെ ആണ്..

ഒരു ജാസ്മിൻ ഫാൻ ആയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു.. കാരണം ജാസ്മിന് എതിരെ ആരുടെ ഓക്കേയൊ അന്തങ്ങൾ ഉന്നയിക്കുന്ന പോലത്തെ വാക്കുകൾ മറ്റൊരാൾക്ക് നേരെ (സ്ത്രീയോ പുരുഷനോ ) പറയാത്തത്തിൽ.. ഒന്നോർക്കുക തിരിച്ചു പറയാൻ വാക്കുകൾ പോരാതെ വരും.. പറഞ്ഞതൊക്കെയും തിരിച്ചെടുക്കാൻ പറ്റാതെ വരും കാരണം അവൾ ഇവിടെ തന്നെ ഉണ്ടാകും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+