ജാസ്മിനേയും നോറയേയും തോളില്‍ വെച്ചോ? മോഹന്‍ലാലിന് തെറിവിളി: ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഇന്നലത്തെ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ സമ്മിശ്രമായ അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ജാസ്മിന്റേയും നോറയുടേയും ഒപ്പം നിന്നുകൊണ്ട് ലാലേട്ടന്‍ പവർ ടീമിനും സിബിനുമെതിരെ ആഞ്ഞടിക്കുകയായിരുന്നു. സിബിനെ മോഹന്‍ലാല്‍ പവർ ടീമില്‍ നിന്ന് പുറത്താക്കുകയും അടുത്ത ആഴ്ചയിലെ ഡയറക്ട് നോമിനേഷനില്‍ ഇടുകയും ചെയ്തിട്ടുണ്ട്.
ജാസ്മിനേയും നോറയേയും പിന്തുണയ്ക്കുന്നവർ ഇന്നലത്തെ എപ്പിസോഡ് ഏറെ മികച്ചതെന്ന് അഭിപ്രായപ്പെടുമ്പോള്‍ മറുവശം കട്ടക്കലിപ്പിലാണ്. വിമർശനം എന്നതിന് അപ്പുറം മോഹന്‍ലാലിനേയും ബിഗ് ബോസിനേയും തെറിവിളിക്കുന്നത തരത്തിലേക്ക് വരെ എത്തി. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടും ഇത്തരത്തിലുള്ള മോശമായ പ്രവർത്തികളെ വിമർശിച്ചും കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇത് വരെ ഈ സീസണിൽ വന്ന മത്സരാർത്ഥികളേക്കാള്‍ നന്നായി കണ്ടന്റ് കൊടുക്കുന്നത് ലാലേട്ടൻ ആണെന്നും അവരെക്കാൾ നന്നായി ഗെയിം കളിക്കുന്നത് ലാലേട്ടൻ ആണെന്നും ഈ സീസണില്‍ കപ്പ് ലാലേട്ടന് കൊടുക്കണം എന്നൊക്കെ ദിവസേന 4 നേരം പോസ്റ്റ് ഇട്ട് നടന്നവർ ഒക്കെ ഒറ്റ എപ്പിസോഡിൽ തന്റെ ഇഷ്ട മത്സരാർത്ഥിക്കെതിരെ പറഞ്ഞപ്പോൾ ബയാസ്ഡ് ആയി പോലും.
എന്നിട്ട് ലാലേട്ടന്റെയും ഏഷ്യാനെറ്റിന്റേയും പേജില്‍ പോയി അദ്ദേഹത്തിന് എതിരെ അശ്ലീല കമന്റ്സ് ഇടുക.. അതും ചെയ്തത് തെറ്റ് എന്ന് പകൽ പോലെ വ്യക്തമായ ഒരു കാര്യത്തിന് ശിക്ഷ കൊടുത്തു എന്ന പേരിൽ. ഇതൊക്കെ വാങ്ങിച്ച പൈസക്ക് കാണിക്കുന്ന കൂറാണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഒക്കെ ഇവിടെ ഉള്ള ജനങ്ങൾക്ക് ഉണ്ട് എന്ന് ആദ്യം അവരുടെ പിആർ വർക്കേഴ്സ് ഓർക്കുക..
ഇനി നിങ്ങൾ എന്തൊക്കെ ചെയ്യും? തെറ്റ് ചെയ്ത ആളെ മഹാരാജാവ് ആക്കുമായിരിക്കും. യൂട്യാബ് പോലെ ഉള്ള പ്ലാറ്റ്ഫോമില്‍ ലാലേട്ടനൊപ്പം പോള്‍ ഇട്ട് അദ്ദേഹത്തെ തോൽപിച്ചേ എന്ന് പറഞ്ഞു സ്വയം പൊട്ടകിണറ്റിലെ തവള ആകുമായിരിക്കും. പിന്നെ എന്ത് ചെയ്യാൻ കഴിയും? മോഹൻലാലിന് എതിരെ കുറച്ചു വിദ്വേശ കമന്റ് പ്രചരിപ്പിക്കുമായിരിക്കും.
മക്കളെ നിങ്ങൾ ഒന്ന് മനസിലാക്കുക.. ഇത് മലയാളം ബിഗ് ബോസ് സീസണ്‍ 6 ആണ്. ഈ കോപ്രായങ്ങൾ എല്ലാം കഴിഞ്ഞ ഒരുപാട് സീസണ്‍ ആയി ഇവിടെ കണ്ടുകൊണ്ട് ഇരിക്കുന്നതാണ്. പിആർ വർക്കേഴ്സ് കൊമ്പിൽ ഏറ്റി നടന്ന പല രാജകന്മാരുടെയും അവസ്ഥ പിന്നീട് നമ്മൾ കണ്ടു ബോധിച്ചതുമാണ്. മാറ്റി പിടിക്കലിന്റെ സീസണ്‍ ആയ ഈ സീസണ്‍ 6ൽ എങ്കിലും ഇതൊക്കെ ഒന്ന് മാറ്റി പിടിച്ചൂടെ പിആർ വർക്കേഴ്സ്.
എപ്പോഴും ഒരാളുടെ ഫേവർ മാത്രം സംസാരിക്കും എന്ന് എക്പെക്ട് ചെയ്യുന്നത് തന്നെ തെറ്റ് അല്ലെ.. ഇവിടെ കുറ്റക്കാരൻ താൻ ആണ് എന്ന് ആ മത്സരാർത്ഥി തന്നെ സമ്മതിച്ചു മാപ്പും പറഞ്ഞ കാര്യത്തിൽ ഇങ്ങനെ കിടന്നു രോക്ഷം കൊള്ളേണ്ട കാര്യം ഉണ്ടോ. തെറ്റ് തിരുത്തി വരും നാളുകളിൽ മുമ്പോട്ട് പോവാൻ വേണ്ടി ഉള്ള ഒരു ഹിന്റ് ആണെന്ന് മനസിലാക്കി കളിച്ചാൽ അതിൽ ഏറ്റവും ഗുണം ആ മത്സരാർത്ഥിക്ക് തന്നെയല്ലേ.
വെറുതെ ഈ ഒരു ന്യായവും അർഹിക്കാതെ തെറ്റിനെ വെച്ച് ലാലേട്ടന്റെ നെഞ്ചത് കേറി അദ്ദേഹത്തെ ഇഷ്ടപെടുന്നവരുടെ വെറുപ്പ് കൂടി ആ മത്സരാർത്ഥിക്ക് വാങ്ങി കൊടുക്കേണ്ട കാര്യമുണ്ടോ എന്ന് അദ്ദേഹത്തിന്റെ പിആർ വർക്കേഴ്സ് സ്വയം ഒന്ന് ആലോചിച്ചു നോക്കുക.. അതും നാല്‍പ്പതിലേറെ ദിനങ്ങള്‍ ആയിട്ടും മത്സരിക്കുന്ന മത്സരാർത്ഥികളില്‍ ആർക്കും ഒരു ആധിപത്യം സ്ഥാപിക്കാൻ സാധികാത്ത ഈ സീസണിൽ.












Click it and Unblock the Notifications