Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ; അർജുനും ജാസ്മിനും അടി, ഞെട്ടിവിറച്ച് നോറ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഫാമിലി വീക്കാണ്. മത്സരാർത്ഥികളുടെ കുടുംബം എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം വന്നത് അൻസിബയുടെയും ഋഷിയുടെയും കുടുംബം ആണ്. പിന്നീട് അർജുന്റെയും ശ്രീതുവിന്റെയും കുടുംബം എത്തി. നന്ദനയുടെയും ജിന്റോയുടെയും കുടുംബമാണ് കഴിഞ്ഞ ദിവസം എത്തിയത്. മത്സരാർത്ഥികളൊക്കെ ഓരോ പാട്ട് കേൾക്കുമ്പോഴും തങ്ങളുടെ കുടുംബമാണോ എത്തുന്നത് എന്നറിയാൻ ആകംക്ഷയോടെ കാത്തുനിൽക്കുകയാണ്.

ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി, നോറയ്ക്ക് മുന്നിലെത്തിയപ്പോൾ നോറ ഞെട്ടി ബഹളം വെയ്ക്കുകയാണ്. ആരായിരിക്കും ഇത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പലരും പല ഊഹങ്ങളും പറയുന്നുണ്ട്. അപ്സരയുടെ ഭർത്താവ് ആൽബി ആണ് എന്നാണ് കൂടുതൽ പേരും പറയുന്നത്.

bigg boss

ഇത്തവണ ഫാമിലി വീക്ക് വളരെ വേഗം ആണ്. കഴിഞ്ഞ തവണയൊക്കെ അവസാന വീക്കിലായിരുന്നു കുടുംബങ്ങൾ എത്തിയത്. കുടുംബാംഗങ്ങൾ വരുന്നത് കൊണ്ട് തന്നെ വലിയ ഗെയിമുകളൊന്നും വീട്ടിൽ നടക്കുന്നില്ല. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബം എത്തുന്നത് കാത്താണ്. കാരണം ജാസ്മിനെതിരെ അകത്തും പുറത്തും പല വിമർശനങ്ങൾ നടന്നിരുന്നു. ​ഗബ്രിയുമായുള്ള ജാസ്മിന്റെ കോമ്പോയാണ് വിമർശനത്തിന് കാരണമായത്.

ജാസ്മിന്റെ വീട്ടുകാർ എത്തുമ്പോൾ ഇതേക്കുറിച്ച് പറയുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത് പോലെ തന്നെ അർജുന്റെയും ശ്രീതുവിന്റെയും കുടുംബം ഒരുമിച്ച് എത്തിയത് വളരെ രസകരമായി. അർജുന്റെ അമ്മയും സഹോദരിയും ശ്രീതുവിനോട് ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ശ്രീതുവിന്റെ അമ്മ അർജുനെ കണ്ട ഭാവം കാണിച്ചത് പോലുമില്ല. അത് മാത്രമല്ല ശ്രീതുവിന് അർജുനുമായുള്ള അടുപ്പം തനിക്ക് അത്ര ഇഷ്ടമാകുന്നില്ല എന്ന സൂചനയും ശ്രീതുവിന്റെ അമ്മ ശ്രീതുവിന് നൽകുന്നുണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് അർജുനോട് ഇത്തരത്തിലുള്ള പെരുമാറ്റം ശ്രീതുവിന്റെ അമ്മയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്നാണ് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം ജിന്റോയുടെ അച്ഛനും അമ്മയും വന്ന എപ്പിസോഡ് വളരെ രസകരമായിരുന്നു, കൺഫഷൻ റൂം വഴിയാണ് ഇവർ വന്നത്. ബി​ഗ് ഇവരെ സ്വാ​ഗതം ചെയ്ത് വീടിനകത്തേക്ക് അയക്കുകയായിരുന്നു. ജിന്റോ ഓടിച്ചെന്ന് ഇവരെ കെട്ടിപ്പിടിക്കുന്നു. കരയില്ലെന്ന് ജിന്റോ പറഞ്ഞിരുന്നെങ്കിലും ജിന്റോ കരയുന്നുണ്ട്. ജിന്റോയുടെ അമ്മ വീട്ടിലെ എല്ലാവരുടെയും പേര് വിളിക്കുന്നുണ്ട്. ജിന്റോയുടെ വിവാഹ കാര്യത്തെക്കുറിച്ചും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+