'ബിഗ് ബോസിൽ വെച്ചേ രണ്ടാൾക്കുമിടയിൽ കണക്ഷൻ ഫീൽ ചെയ്തിരുന്നു'; അൻസിബ-അഭിഷേക് വീഡിയോ വൈറൽ, കമന്റുകൾ
ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് അഭിഷേക് ശ്രീകുമാർ. വൈൽഡ് കാർഡ് ആയിട്ടായിരുന്നു അഭിഷേക് ഷോയിൽ എത്തിയത്. സഹമത്സരാർത്ഥിയായ അഭിഷേക് ജയദീപിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചായിരുന്നു അഭിഷേകിന്റെ ഷോയിലേക്കുള്ള എൻട്രി. എൽജിബിടിക്യൂ സമൂഹത്തിനെതിരായ അഭിഷേകിന്റെ കമന്റ് വലിയ വിമർശനത്തിന് വഴിവെച്ചു. ഒടുവിൽ അഭിഷേകിന് ഷോ അവതാരകനായ മോഹൻലാലിൽ നിന്നും താക്കീത് ലഭിച്ചിരുന്നു. ഇതോടെ കൂടുതൽ ഒതുങ്ങിപ്പോകുന്ന അഭിഷേക് ശ്രീകുമാറിനെയാണ് ഷോയിൽ കണ്ടത്.
ഫിസിക്കൽ ടാസ്കുകളിലൂടെയാണ് പിന്നീട് അഭിഷേക് തിരിച്ചുവരവ് നടത്തിയത്. തുടർച്ചയായി പല മത്സരങ്ങളിലും മികവ് പുലർത്താൻ അഭിഷേകിന് സാധിച്ചു. അങ്ങനെ ടിക്കറ്റ് ടു ഫിനാലെ നേടുകയും ടോപ് ഫൈവിൽ ഇടംപിടിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ഷോ അവസാനിച്ചതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിഷേക്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും അഭിഷേക് ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അഭിഷേക് പങ്കിട്ടൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. നടിയും അഭിഷേകിനൊപ്പം സീസൺ 6 ലെ മത്സരാർത്ഥിയുമായിരുന്ന അൻസിബയ്ക്കൊപ്പമുളളതാണ് വീഡിയോ. 'നോട് റീയൽ, ബട്ട് റീൽ' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ബീച്ചിൽ ഒരുപാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന അഭിഷേകും അൻസിബയുമാണ് വീഡിയോയിൽ ഉള്ളത്. പ്രീയപ്പെട്ട താരങ്ങളുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളുടെ പ്രകടനം അതിമനോഹരമായിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. ദൃശ്യം സിനിമയോട് ചേർത്താണ് ചില കമന്റുകൾയ ജോർജ് കുട്ടി അടുത്ത കുഴി കുഴിക്കാൻ നേരമായി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ കഥാപാത്രമായ ജോർജ് കുട്ടിയുടെ മകളായിട്ട് അൻസിബ വേഷമിട്ടിരുന്നു. ജോർജ് കുട്ടി ഒന്നൂടെ ധ്യാനത്തിന് പോകേണ്ടി വരുമല്ലോ, വരുണിന്റെ ഗതിയാകും അഭിഷേകിനും, ദൃശ്യം 3 ലോഡിങ് ആണോ, അഭിഷേകകേ നീയും തയ്പ്പിച്ച് വെച്ചോ ഒരു കോട്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എന്തൊക്കെയാണ് ഈ കൊച്ച് കേരളത്തിൽ നടക്കുന്നതെന്നാണ് ചിലർ തമാശയായി ചോദിച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടേയും കോമ്പോ രസകരമായിട്ടുണ്ട്, റൊമാൻസ് വരുന്നുണ്ടോ, രണ്ട് പേരും ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോ ഒരു കണക്ഷൻ തോന്നിയിരുന്നു എന്നിങ്ങനേയും പോകുന്നു കമന്റുകൾ.












Click it and Unblock the Notifications