Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ശരിക്കും സായ് അഭിഷേകിനെ ചതിച്ചോ? 'കൊടിയ വിഷം ചീറ്റുന്ന സായ്', ചർച്ച

ബി​ഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. 13 പോയന്റാണ് അഭിഷേകിന് ലഭിച്ചത്. ആദ്യ രണ്ട് ടാസക്കുകളിൽ മികച്ച പ്രകടനം നടത്തിയത് അഭിഷേകിന് ​ഗുണം ചെയ്തു. അഭിഷേക് മോശമായി കളിച്ച ടാസ്ക്കുകളിൽ ഒന്നായിരുന്നു ചവിട്ട് നാടകം. ഇപ്പോൾ ഈ ടാസ്ക്കിനെക്കുരിച്ചാണ് ചർച്ചകൾ.

ഒരു റൗണ്ടിൽ രണ്ട് പേർക്കാണ് മത്സരിക്കാൻ കഴിയുക. പടികളോടെയുള്ള രണ്ട് സ്റ്റാന്റുകൾ ഉണ്ടാവും രണ്ട് പലകകളും ഓരോരുത്തർക്കും ഉണ്ടാകും. സ്റ്റാന്റിൽ ഒരു കാലിൽ നിൽക്കണം. മറുകാൽ പലകയിൽ വെയ്ക്കണം. പലകയുടെ മറുവശത്ത് ഫ്ലവർ വെയ്സ് വെയ്ക്കണം. ഫ്ലവർ വേയ്സ് വീഴാതെ കൂടുതൽ നിൽക്കുന്നവരായിരിക്കും ടാസ്ക്കിലെ വിജയി. നോറായാണ് വിജയിച്ചത്. അഭിഷേക് സെക്കന്റുകൾ കൊണ്ട് മത്സരം അവസാനിപ്പിച്ചിരുന്നു. അഭിഷേക് പെട്ടെന്ന് പുറത്താകാൻ കാരണം സായ് ആണോ എന്ന തരത്തിലാണ് ഇപ്പോൾ ചർച്ച. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പല ആളുകളും ഈ സംശംയം ചോദിക്കുന്നത്.

BIGG BOSS

അഭിഷേകിനെ പുറത്താക്കാൻ ഫ്ലവർ വേയ്സ് സായ് വേണമെന്ന് വെച്ച് പലകയുടെ അറ്റത്തുവെച്ചെവന്നാണ് പറയുന്നത്. എന്നാൽ അറ്റത്തുവെച്ചാൽ ആണ് ബാലൻസ് ചെയ്യാൻ എളുപ്പമെന്ന് ചിലർ പറയുന്നു. നിരവധി അഭിപ്രായങ്ങൾ ആണ് വരുന്നത്. ടോക്സിക് പഠിച്ച സമയത്ത് ഫിസിക്സ് പഠിക്കണമായിരുന്നു. അറ്റത്ത് വെച്ചാലാണ് വെയ്റ്റ് കൂടുതൽ അറിയുക എന്നാണ് ഒരു കമന്റ്. അഭിഷേകിന് നിൽക്കാൻ അറിയാഞ്ഞിട്ടാണ് വീണതെന്ന് ചിലർ പറയുന്നു.

സായ് ഒരിക്കലും ചതിക്കില്ലെന്നാണ് വേറൊരു കമന്റ്. സായി അഭിഷേകിനാണ് സപ്പോർട്ട്. അറ്റത്തുവെച്ചാൽ ബാലൻസ് കറക്റ്റാക്കാൻ എളുപ്പമാണ് എന്നാണ് വേറൊരാൾ പറഞ്ഞത്. ജിന്റോയെ ചതിച്ച അഭിഷേകിന് അതുവേണമെന്ന് പറഞ്ഞവരുമുണ്ട്. സായ് അഭിഷേകിനെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്. ബുദ്ധിയുള്ളവർ ആലോചിച്ച് നോക്ക്, സായിയെ കുറ്റം പറയുന്നവർ ഒന്നും എപ്പിസോഡ് കണ്ടില്ലേ, അഭിക്ക് ബാലൻസ് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞിട്ടാണ് സായ് അത് എടുത്തത്. നന്ദന, അഭി എന്നിവർ പറഞ്ഞു പോട്ട് പൊട്ടിക്കേണ്ടെന്ന് പക്ഷേ സായ് അത് പൊട്ടിച്ചു അത്രെ മാത്രമാണ് അവിടെ ഉണ്ടായതെന്നാണ് ചിലർ പറയുന്നത്. പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്.

അതേ സമയം ഇത്വണം ടിക്കറ്റ ടു ഫിനാലെയിൽ 9 ടാസ്ക്കുകളാണ് ബി​ഗ് ബോസ് നൽകിയത്. പൊൻമുയൽ, കയ്യാല പുരം, പന്താട്ടം, ചാന്താട്ടം, കൈതാങ്ങ്, പൂച്ചക്കാര് മണിക്കെട്ടും, ചവിട്ടു നാടകം എന്നിങ്ങനെ ആയിരുന്നു ടാസ്ക്കുകൾ. ഇതിൽ ഏറ്റവും കൂടുതൽ പോയ്റ് നേടിയാണ് അഭിഷേക് ടിക്കറ്റ് ടു ഫിനാലെ ജയിച്ചത്. ഇനി ഫൈനലിലേക്ക് ചെറിയ ദൂരം മാത്രമാണ് ഉള്ളത്. ആര് കപ്പ് നേടും എന്ന് അറിയാൻ കാത്തിരപ്പ് തുടരുകയാണ്. ജിന്റോയുടെ പേരും ജാസ്മിന്റെ പേരുമാണ് കൂടുതൽ കേൾക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+