'ജാസ്മിനും ഗബ്രിയും ഒഴിച്ച് അതിനകത്ത് ഒരു വിഷയവുമില്ല'; അഭിഷേക് പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 6 50 ദിവസങ്ങൾ പിന്നിട്ടു. എന്താണ് ബിഗ് ബോസ് വീട്ടിനകത്ത് അടുത്ത നിമിഷം നടക്കുക എന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത്തവണ തുടക്കത്തിൽ തന്നെ ഒരു മത്സരാർത്ഥിയെ പുറത്താക്കയിരുന്നു. പിന്നാലെ തന്നെ വൈൽഡ് കാർഡ് എൻട്രിയായി 6 പേർ എത്തി. നന്ദന, അഭിഷേക് ജയ്ദീപ്,അഭിഷേക് ശ്രീകുമാർ, സിബിൻ, പൂജ, സായ് എന്നിവരായിരുന്നു വൈൽഡ് കാർഡായി എത്തിയത്.
എന്നാൽ അതിൽ പൂജയും സിബിനും ചില കാരണങ്ങളാൽ പുറത്തുപോയി. കഴിഞ്ഞയാഴ്ചത്തെ എലിമിനേഷനിൽ അഭിഷേക് ജയ്ദീപും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ എന്തുകൊണ്ടാണ് താൻ മത്സരത്തിൽ നിന്ന് പുറത്തായതെന്ന് പറയുകയാണ് അഭിഷേക്. രണ്ടാഴ്ച മാത്രമാണ് അഭിഷേക് ബിഗ് ബോസ് വീട്ടിൽ നിന്നത്.

ജനങ്ങൾക്ക തന്നെ ഇഷ്ടപ്പെട്ട് കാണില്ല എന്നാണ് കരുതിയതെന്നും, അത് പ്രേക്ഷക വിധി എന്ന് അംഗീകരിച്ചാണ് പുറത്തേക്ക് വന്നതെന്നും ആണ് അഭിഷേക് പറഞ്ഞിരുന്നത്. എന്നാൽ പുറത്തിറങ്ങിയപ്പോഴാണ് ജനങ്ങൾ എന്തുകൊണ്ടാണ് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാര്യം ശരിക്കും അഭിഷേകിന് മനസ്സിലായത് എന്നാണ് പറയുന്നത്. തന്നെ ഏഷ്യാനെറ്റിൽ ഉള്ളവർക്ക് ഇഷ്ടമായില്ലെന്നും അതിനാൽ താൻ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും എപ്പിസോഡിലോ, പ്ലസിലോ പോയിട്ട് ലൈവിൽ പോലും ഉൾപ്പെടുത്തിയില്ല എന്നാണ് അഭിഷേക് പറയുന്നത്.
' ഞാൻ ഹൗസിന് ഉള്ളിൽ പറഞ്ഞ സ്റ്റേറ്റ് മെന്റുകൾ, കോർട്ട് ടാസ്ക്കിൽ ഞാൻ മാത്രം പറഞ്ഞ് സ്കോർ ചെയ്ത് ജിന്റോ ചേട്ടനെ കുറ്റ വിമുക്തനാക്കിയ സീനുകൾ. അഭിഷേകുമായുള്ള ( ശ്രീകുമാർ ) ഫൈറ്റിൽ ഞാൻ അവനോട് പറഞ്ഞ ഫുൾ ജസ്റ്റിഫിക്കേഷൻ. അവനോട് ഇരുന്ന് സംസാരിച്ച് ഞാൻ എല്ലാം സോൾവാക്കി.
അവൻ എന്നെ മനസ്സിലാക്കിയ സീൻ. അപ്സരയ്ക്കൊപ്പമുള്ള ഫൺ ആക്ടും ഡ്രാമയും ഒന്നും ഒരു എപ്പിസോഡിലോ, പ്ലസ്സിൽ പോലും വന്നില്ല. ലൈവിൽ പോലും കട്ട് ചെയ്ത് ക്യാമറ മാറ്റി എന്ന് അമ്മ പറഞ്ഞു. എപ്പിസോഡിൽ മൊത്തം ജബ്രി മാത്രം, എന്തോ അവർക്ക് എന്നെ ഇഷ്ടമല്ലെന്നും തോന്നു അഭിഷേക്, എന്നാണ് അഭിഷേക് പറയുന്നു.
ജാസ്മിനും ഗബ്രിയും ഒരുപാട് നെഗറ്റീവ് കണ്ടന്റ് കൊടുക്കുന്നുണ്ടെന്ന് അഭിഷേക് പറയുന്നു. ജാസ്മിനും ഗബ്രിയും ഒറ്റയ്ക്ക് കളിച്ചാൽ പോസിറ്റീവ് ആവുമെന്നും അഭിഷേക് പറയുന്നു. ജിന്റോ ചേട്ടനും കണ്ടന്റ് കാെടുക്കുന്നുണ്ടെന്ന് അഭി പറയുന്നു. ജാസ്മിനും ഗബ്രിയും ഒഴിച്ചാൽ അതിനകത്ത് ഒരു വിഷയുമില്ല എന്നാണ് അഭിഷേക് പറയുന്നത്.












Click it and Unblock the Notifications