എനിക്കൊരു കൊടിച്ചി പട്ടിയുടെ വിലപോലും ഇല്ലെന്ന് പറഞ്ഞ് ജാസ്മിന്‍ പൊട്ടിക്കരഞ്ഞു: അഭിഷേക് ജയദീപ്
ജാസ്മിന്‍ - ഗബ്രി വിഷയം മാറ്റിനിർത്തിയാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലെന്ന് അഭിഷേക് ജയദീപ്. സംസാരിക്കാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ആരായിരിക്കും ടോപ്പ് 5 എന്നത് സംബന്ധിച്ച് എനിക്കൊരു പ്രവചനം നടത്താന്‍ സാധിക്കില്ല. ക്യാമറ സ്പെയിസ് എടുക്കാന്‍ സാധിക്കുന്നു എന്നുള്ളത് ഗബ്രിയുടേയും ജാസ്മിന്റേയും ഒരു വിജയം തന്നെയാണെന്നും അഭിഷേക് പറയുന്നു.
വ്യക്തിപരമായി പറയുകയാണെങ്കില്‍ ജിന്റോ വളരെ ഇന്നസെന്റാണ്. ആള്‍ ചെയ്യുന്ന പല കാര്യങ്ങളും പുറത്ത് ചർച്ചയാകും എന്ന് അദ്ദേഹത്തിന് അറിയാം. സോഷ്യല്‍ മീഡിയ ഒരോ വിഷയങ്ങള്‍ എങ്ങനെ എടുക്കും എന്നുള്ളത് ജിന്റോ വന്ന് ഞങ്ങളോട് പറയാറുണ്ടെന്നും ബിഗ് ബോസ് ഷോയില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ മത്സരാർത്ഥി കൂടിയാണ് അഭിഷേക് വ്യക്തമാക്കുന്നു.

ജയിലില്‍ കിടന്ന സമയത്ത് ജാസ്മിന്‍ ജിന്റോയെ നല്ല രീതിയില്‍ തന്നെയാണ് അടിച്ചത്. നന്ദന ആ വിഷയം അപ്പോള്‍ ചോദിച്ചിരുന്നു. എന്നാല്‍ ശ്രീരേഖ പറഞ്ഞത് ജാസ്മിന്‍ കൊതുകിനേയാണ് അടിച്ചത് എന്നായിരുന്നു. ശ്രീരേഖയെന്ന മത്സരാർത്ഥഇയാണ് ബിഗ് ബോസിനുള്ളില്‍ ഏറ്റവും അധികം ഇരട്ടമുഖമുള്ള മത്സരാർത്ഥി. അവർ ജാസ്മിനോട് ഒന്ന് പറയും, അതേ കാര്യം മറ്റുള്ളവരോട് സംസാരിക്കുന്നത് വേറെ തരത്തിലായിരിക്കും.
ശ്രീരേഖയെക്കുറിച്ച് എനിക്ക് കൂടുതലായി മനസ്സിലായത് ഏറ്റവും അവസാനമാണ്. ഞാനും ഗബ്രിയും തമ്മിലുള്ള ഒരു ഫൈറ്റിനെ തുടർന്ന് എന്നോട് വന്ന് ഗബ്രിയുടെ കുറ്റം പറഞ്ഞ ശ്രീരേഖ പവർ റൂമില്‍ കയറിയിട്ട് എന്റെ കുറ്റം ഗബ്രിയോട് പറയുകയാണ്. അവർ പവർ റൂമില്‍ ഇരുന്ന് പറയുന്ന കാര്യം ടണല്‍ റൂമില്‍ ഇരിക്കുകയായിരുന്ന എനിക്കും നന്ദനയ്ക്കും കേള്‍ക്കാമായിരുന്നുവെന്നും അഭിഷേക് പറയുന്നു.
സിബിനെ എനിക്ക് ഇഷ്ടമായിരുന്നു. ഒരു മോർണിങ് ടാസ്കില്‍ സിബിന്റെ പേര് എടുത്തു എന്നുള്ളതുകൊണ്ട് അവന്‍ എന്നെ വളരെ മോശപ്പെട്ട രീതിയില്‍ സംസാരിച്ചു. അതുകൊണ്ട് തന്നെ സിബിന്‍ പോയതില്‍ എനിക്ക് വ്യക്തിപരമായി ദുഖമില്ല. ഒരു ഗെയിമർ എന്ന നിലയില്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം മികച്ച ഒരു ഗെയിമറാണ്. സിബിന്‍ വന്നതിന് ശേഷം പലരും അവന്റെ കൂടെയായിരുന്നു.
ഒരു ടാസ്ക് ചെയ്യുന്നതിന് ഇടയില്‍ ലളിതമായ സ്റ്റെപ്പ് പറയണേയെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ 'നീ വലിയ ഷോ ഇറക്കേണ്ടതില്ല, നീ ആരാണെടി' എന്ന തരത്തിലായിരുന്നു സിബിന്റെ മറുപടി. ഇത് കേട്ടതും ജാസ്മിന്‍ "എനിക്കൊരു കൊടിച്ചി പട്ടിയുടെ വിലപോലും ഈ വീട്ടില്‍ ഇല്ല" എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ബാത്ത്റൂം ഏരിയയിലേക്ക് ഓടി. അപ്പോള്‍ ഞാനാണ് പുറകെ ചെന്ന് ആശ്വാസിപ്പിച്ചതെന്നും അഭിഷേക് ചൂണ്ടിക്കാണിക്കുന്നു.
സിബിന്‍ പറയുന്നത് മാത്രമായിരുന്നു ആ ഒരു ആഴ്ച ജിന്റോ ചേട്ടന്‍ ചെയ്തിരുന്നത്. ഞാന്‍ ആയിരുന്ന ആ വിഷയം ആദ്യമായി ചൂണ്ടിക്കാട്ടിയത്. ജിന്റോ ഒരു പപ്പറ്റ് ആണെന്ന് പറഞ്ഞതും ഞാന്‍ തന്നെ. ഇതിനെല്ലാം ഒടുവിലാണ് ജിന്റോയ്ക്ക് ആ വീക്കില്‍ പപ്പറ്റ് ട്രോഫി കിട്ടുന്നതെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications