സായിക്കെതിരെ തുറന്നടിച്ച് അഭിഷേക്: ഇരട്ട മുഖം, ആ വീഡിയോ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, ഫേക്കായി ഒപ്പം നിന്നു
വീട്ടുകാരില്‍ നിന്ന് മാത്രമാണ് തന്റെ ഗേ വ്യക്തിത്വം മറച്ച് വെക്കണമെന്ന് ആഗ്രഹിച്ചിരുന്നതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായ അഭിഷേക് ജയദീപ്. മറ്റുള്ളവരോട് കാര്യം പറഞ്ഞെങ്കിലും വീട്ടുകാർക്ക് മുമ്പില്‍ കാര്യം പറയുന്നതിന് ഒരു പേടിയുണ്ടായിരുന്നു. അത്തരത്തില്‍ വീട്ടുകാരില്‍ നിന്നും വിവരം മറച്ച് വെക്കുന്നത് മറ്റുള്ളവരിലേക്ക് മോശം ആശയം നല്‍കും എന്നുള്ളതുകൊണ്ടാണ് അവർക്ക് മുമ്പിലും തുറന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ തന്നെ പലരും എല്‍ ജി ബി ടി ക്യൂവിനെ സപ്പോർട്ട് ചെയ്യുന്നത് ഇത് ഒരു ഷോ ആണെന്നും ചുറ്റിനും ക്യാമറകള്‍ ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടാണ് എന്നുള്ള കാര്യം ഉറപ്പാണ്. കാരണം അതിലുള്ള പലരും മാറി നിന്ന് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടുവെന്നും അഭിഷേക് വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായിയുടെ അത്തരത്തിലുള്ള ഒരു പ്രവർത്തിയാണ് കണ്ടത്. സായിയും ഞാനുമൊക്കെ ഒരു ടീമിലായിരുന്നു. എന്ത് കാര്യം ഉണ്ടെങ്കിലും ഞാന്‍ ആദ്യം പറയുക സായിയോടായിരുന്നു. എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. അത് ഞാന്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. സായി ഇങ്ങോട്ടും അങ്ങനെയാണ് പെരുമാറിയിരുന്നത്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കണ്ട ഒരു വീഡിയോയിലാണ് സായി മാറിയിരുന്ന് സംസാരിക്കുന്നത് കണ്ടത്. ആരോടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ഓർമ്മയില്ല, അഭിഷേക് ശ്രീകുമാറിനോടാണെന്ന് തോന്നുന്നു. "ഞങ്ങളുടെ ടീമിന്റെ കുഴപ്പം എന്താണെന്ന് വെച്ചാല്‍, ടീമീല്‍ ഒരു ........ " ഉണ്ടെന്നാണ് സായി പറയുന്നത്. അഭിഷേക് ജയദീപ് സായി പറഞ്ഞ ആ വാക്ക് പറഞ്ഞെങ്കിലും അഭിമുഖത്തില്‍ അത് കട്ട് ചെയ്തിട്ടുണ്ട്.
എന്റെ അടുത്ത് നല്ല രീതിയില്‍ സംസാരിച്ച സായി അപ്പുറത്ത് പോയി സംസാരിച്ചത് നേരെ തിരിച്ചാണ്. അദ്ദേഹം പറയുന്ന വാക്കുകള്‍ കൃത്യമായി കേള്‍ക്കാം. ലൈവില്‍ നിന്നും കട്ട് ചെയ്തെടുത്ത ഒരു ഭാഗമായിരുന്നു അത്. പലരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല. എപ്പിസോഡില്‍ അത് പോയിട്ടില്ലെങ്കിലും ലൈവില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
ഒരു വശത്ത് എനിക്ക് വലിയ പിന്തുണയായിരുന്നു. നീ ജയിക്കണം. നീ എന്റെ ബ്രദറാണ് എന്നൊക്കെ പറയണം. ചില കാര്യങ്ങള്‍ എതിർത്ത് പറയാനുണ്ടെങ്കിലും സഹോദരനപ്പോലെ കണ്ടതുകൊണ്ട് എനിക്ക് പറയാന്‍ തോന്നിയില്ല. പക്ഷെ ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമമായി. എന്തിനാണ് ഇങ്ങനെ ഇരട്ട മുഖത്തോടെ കളിക്കുന്നത്.
അഭിഷേക് ശ്രീകുമാറിനെ ആ കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കും. അവനുള്ള അഭിപ്രായ വ്യത്യാസം അവന്‍ തുറന്ന് പറയുകയാണ്. മുഖത്ത് നോക്ക് പറയും. സായി ഭയങ്കര ഫേക്ക് ആയിട്ടാണ് പെരുമാറുന്നത്. ജിന്റോ ചേട്ടന്‍ എന്നെ ടച്ച് ചെയ്ത വിഷയം ഞാന്‍ അവനോട് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് ചോദിക്കണമെന്ന് പറഞ്ഞത് സായിയാണ്. അതേ അവന്‍ തന്നെ ഞാന്‍ കണ്ടന്റിന് വേണ്ടി ക്രിയേറ്റ് ചെയ്ത കാര്യമാണ് ഇതെന്ന് സിബിനോട് പറയുന്ന വീഡിയോയും ഞാന്‍ കണ്ടെന്നും അഭിഷേക് ജയദീപ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications