പ്രണയം, ബ്രേക്കപ്പ്, ..ഇനി അറേഞ്ച്ഡ് വിവാഹം ഉണ്ടാകില്ല'; ജാസ്മിന് മുന്നിൽ മനസ് തുറന്ന് അഭിഷേക്
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. വന്ന ദിവസം തന്നെ ഹൗസിൽ വലിയ പൊട്ടിത്തെറിയാണ് അഭിഷേക് ഉണ്ടാക്കിയത്. അഭിഷേക് നടത്തിയ ചില പരാമർശങ്ങളാണ് ഇതിന് കാരണമായത്. തുടർന്ന് താരത്തിന് ശക്തമായ താക്കീത് ലഭിച്ചു. അതിന് ശേഷം ഹൗസിൽ അത്ര ആക്ടീവായിരുന്നില്ല അഭിഷേക്.
എന്നാൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിഷേക് വൻ തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഫൈനൽ ഉറപ്പിച്ചതോടെ അഭിഷേകിന് വിജയിക്കാനുള്ള സാധ്യത വരെ ആരാധകർ കൽപ്പിക്കുന്നുണ്ട്. ജാസ്മിനും അഭിഷേകും തമ്മിലായിരിക്കും അവസാന പോരാട്ടം എന്നാണ് പ്രവചനങ്ങൾ. ജാസ്മിനുമായി ടാസ്കുകളിൽ പോരടിക്കാറുണ്ടെങ്കിലും ഇവരും ഹൗസിൽ നല്ല സൗഹൃദം പുലർത്തുന്നവരാണ്. ഇപ്പോഴിതാ ജാസ്മിന് മുന്നിൽ മനസ് തുറക്കുന്ന അഭിഷേകിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ബ്രേക്കപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചുമൊക്കെയാണ് താരം പറയുന്നത്.

ഇനി നീ റിലേഷൻഷിപ്പിലേക്കൊന്നും പോകില്ലേയെന്ന ജാസ്മിന്റെ ചോദ്യത്തിന് കുറേക്കാലത്തേക്ക് അതൊന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചുവെന്നാണ് അഭിഷേക് പറയുന്നത്. 'എനിക്ക് കുറച്ച് പെൺസുഹൃത്തുക്കളുണ്ട്. അവരൊക്കെ എന്നെ അപ്രോച്ച് ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ട്. അവൾ എന്റെ സുഹൃത്ത് മാത്രമാണ്. റിലേഷൻഷിപ്പിൽ ആകണമെങ്കിൽ എന്നേ ആകായിരുന്നു. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ ഒരു മിറർ ആണ്. ഞങ്ങൾക്ക് പരസ്പരം എല്ലാ കാര്യങ്ങളും അറിയാം. ഞങ്ങൾ റിലേഷൻഷിപ്പിൽ വന്നാൽ ശരിയാവില്ല. ഞാൻ ബ്രേക്കപ്പ് ആയി കഴിഞ്ഞതിന് ശേഷം ചില പെൺസുഹൃത്തുക്കൾ താത്പര്യമുണ്ടെന്നും വിവാഹം കഴിക്കാമോ എന്നെ നിലയിലും ചോദിച്ചിരുന്നു. ഞാൻ സെറ്റിൽഡ് അല്ല അതിലൊന്നും താത്പര്യം ഇല്ലെന്ന് പറഞ്ഞു.
ഒരു പെൺകൊച്ച് ഉണ്ട്, അവൾ നല്ല ജോലിയൊക്കെ ഉള്ളതാണ്. വിവാഹം കഴിക്കാൻ ഞാൻ നിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്ന് പറഞ്ഞു. എന്തുകൊണ്ടും എന്നെക്കാളും മുകളിൽ ഉള്ള കുട്ടിയാണ്. എന്നിട്ടും ഞാൻ വേണ്ടെന്ന് പറഞ്ഞു. സിംഗിൾ ലൈഫ് ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അത് ഇപ്പോൾ അങ്ങനെ പോട്ടെന്ന് തോന്നി. ഒരു ദിവസം ഷീ ഈസ് ദി വൺ എന്ന് തോന്നുന്ന ഒരാൾ വരും. അതുവരെ അങ്ങനെ പോകട്ടെയെന്ന് തോന്നി. എനിക്ക് ഒരിക്കലും ഒരു അറേഞ്ച്ഡ് വിവാഹം ഉണ്ടാകില്ല. പ്രണയ വിവാഹമേ ഉണ്ടാകൂ. വേണമെങ്കിൽ എന്നോട് ഇഷ്ടം പറഞ്ഞ പെൺകുട്ടികളെ എനിക്ക് സ്വീകരിക്കാം. ലൈഫ് സെറ്റിലാക്കാം. പക്ഷേ വേണ്ട, ജീവിതം മുന്നോട്ട് പോകുമ്പോൾ നമ്മുക്കെന്ന് പറഞ്ഞൊരാൾ വരും. അപ്പോൾ സംഭവിക്കട്ടെ അതൊക്കെ', അഭിഷേക് വ്യക്തമാക്കി.












Click it and Unblock the Notifications