ജാസ്മിന്റെ പരദൂഷണം ഇപ്പോഴാണ് കണ്ടത്; ചിലരുടെ കല്യാണം മുടങ്ങി, എനിക്ക് അങ്ങനെ അല്ല: അഭിഷേക് ശ്രീകുമാർ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം കഠിനാധ്വാനം ചെയ്ത വ്യക്തി ജിന്റോ ആണെന്ന് അഭിഷേക് ശ്രീകുമാർ. പുള്ളി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഷോയ്ക്ക് അകത്ത് വെച്ചും ലാലേട്ടന്റെ മുന്നില്‍ വെച്ചും ഞാന്‍ അത് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്ല കഠിനാധ്വാനിയാണ്. അതിന്റെ റിസല്‍ട്ടാണ് പുള്ളിയുടെ ബിഗ് ബോസ് കിരീട വിജയമെന്നും അഭിഷേക് വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് നീക്കമാണെങ്കിലും പുള്ളി ഒരുപാട് ചിന്തിക്കും. എന്നിട്ടാണ് അവർക്ക് എങ്ങനെയൊക്കെ പണി കൊടുക്കാം എന്ന് തീരുമാനിക്കുക. എവിടെ എന്ത് ചെയ്യണമെന്നൊക്കെ ഒരുപാട് ആലോചിക്കും. പിന്നെ എനിക്കും ഡാന്‍സ് അറിയത്തില്ല, പുള്ളിക്കും ഡാന്‍സ് അറിയത്തില്ല. എന്നാലും പുള്ളിക്കാരന്‍ അവസരം ചോദിച്ച് വാങ്ങി മുന്നില്‍ വന്ന് നിന്ന് ഡാന്‍സ് കളിക്കും. സ്കിറ്റ് എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിച്ച് വാങ്ങി തന്നെ മെയിന്‍ റോള്‍ എടുക്കും. ഞാനൊക്കെയാണെങ്കില്‍ അതിന് നില്‍ക്കില്ല. അതൊക്കെ പുള്ളിയുടെ കഠിനാധ്വാനമായി എനിക്ക് തോന്നിയിട്ടുണ്ട്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ജാസ്മിന്റെയൊക്കെ കുറെ പരദൂഷണം കണ്ടത്. അതിനകത്ത് വെച്ച് അത് അറിഞ്ഞിരുന്നില്ല. അവിടെ വെച്ച് എല്ലാവരുമായും സംസാരിക്കുമല്ലോ. ടിക്കറ്റ് ഫിനാലെ അവന് കിട്ടരുതെന്ന രീതിയിലൊക്കെ പലരും സംസാരിക്കുന്നത് കണ്ടു. എന്റെ കാര്യത്തില്‍ അതൊരു പരദൂഷണമാണ്. പിന്നെ മൊത്തത്തിലാണെങ്കില്‍ എല്ലാവരും ഇത്തരം കാര്യങ്ങള്‍ പറയും. വേറെ എന്തെങ്കിലുമൊക്കെ വേണ്ടെ സംസാരിക്കാനെന്നും അഭിഷേക് ചോദിക്കുന്നു.
ജിന്റോ ചേട്ടന്റെ ഗോസിപ്പും പരദൂഷണവുമൊക്കെ രസകരമായിരുന്നു. ബാത്ത് റൂമിന്റെ ഡസ്റ്റ് ബിന്നില്‍ നിന്നും ലെറ്റർ കിട്ടിയെന്നത് ഒരു കാര്യം. ഏറ്റവും വലിയ കോമഡി മറ്റൊന്നാണ്. അവിടെ സെറ്റിന്റെ ഒരു പെയിന്റ് ഭാഗം ഇളകിപ്പോയിരുന്നു. അത് നോറ പോയി ഇടിച്ചെടുക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ജിന്റോ ചേട്ടന്‍ പറയുന്നത് ആ പെയിന്റിന്റെ പീസ് എന്റെ ചായയില്‍ കൊണ്ടിട്ടു. എനിക്ക് മൂന്ന് ദിവസമായി വയറിളക്കമായിരുന്നു എന്നാണ്. ഇതുകേട്ടും ഞാനും സായിയുമൊക്കെ ചിരിച്ച് വീണു.
ഇത്തര കഥകള്‍ അടിച്ചിറക്കുന്ന പ്രധാനപ്പെട്ട ഒരു വ്യക്തി ജിന്റോയാണ്. ഒരു തരത്തില്‍ തമാശയാണ് ഇതെല്ലാം. പിന്നെ അവിടേയുള്ള എല്ലാവർക്കും ഇഗോയുണ്ട്. നമ്മളെക്കാള്‍ ഒരുപടി മുകളില്‍ മറ്റുള്ളവർ വരാന്‍ ആരും സമ്മതിക്കില്ല. എന്റെ കാര്യത്തില്‍ ഏറ്റവും കെയറിങ് ആയി തോന്നിയിട്ടുള്ളത് പൂജയെയാണ്. വന്ന സമയത്ത് എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ പുള്ളിക്കാരിയാണ് സംസാരിക്കാനുണ്ടായിരുന്നത്.
ബിഗ് ബോസില്‍ പോയതോടെ കുറേപ്പേരുടെ കല്യാണം മുടങ്ങിയെന്ന് കേട്ടു. എന്നാല്‍ എന്റെ കാര്യത്തില്‍ അത് എളുപ്പമാവുകയാണ് ചെയ്തത്. കുറേ ആലോചനകള്‍ ഇങ്ങോട്ട് വരുന്നു. ഇന്‍സ്റ്റയിലും മറ്റുമൊക്കെ കുറേ ലവ് ലറ്റേഴ്സ് വന്നിട്ടുണ്ട്. എല്ലാം ഇരുന്ന് വായിക്കും. പരമാവധി ആളുകള്‍ക്ക് മറുപടി കൊടുക്കുകയും ചെയ്യു. ഞാന്‍ കൊണ്ടുവന്ന ബൊക്കെയും എന്റെ ടീ ഷർട്ടുമൊക്കെ ആളുകള്‍ കൊണ്ടുപോയി. സുഹൃത്തുക്കള്‍ വഴിയും ആലോചനകള്‍ വരുന്നുണ്ടെന്നും അഭിഷേക് വ്യക്തമാക്കുന്നു.
അവിടെ പലരും അഭിനയിച്ച് നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. റിയലായിട്ടായിരുന്നില്ല അധികം ആളുകളും നിന്നത്. നോറയുടെ കാര്യം തന്നെ എടുക്കാം. അവള്‍ ഇച്ചിരി സഹതാപമൊക്കെ പിടിച്ച് അഭിനയിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. സിബിന്‍ ഭയങ്കര മാനിപ്പുലേഷനായിരുന്നു. അതൊരു കിടിലന്‍ ഗെയിമായിരുന്നു. ജിന്റോ ചേട്ടന്റെ മാനിപ്പുലേഷനും ഇത് പോലെയാണ്. കള്ളക്കഥകള്‍ അടിച്ച് വിടുകയാണെങ്കിലും നമ്മള്‍ വിശ്വസിച്ച് പോകുമെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications