Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്റെ വിമർശനം, പിന്നാലെ ഋഷിയോട് സിബിന്‍ ചോദിച്ചു; അതോടെ അവന്റെ ഉത്തരം മുട്ടി: അഭിഷേക്

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡായിട്ടാണ് എത്തിയതെങ്കിലും അടിപൊളി ഗെയിമായിരുന്നു സിബിന്‍ കളിച്ചതെന്ന് സഹമത്സരാർത്ഥിയായ അഭിഷേക് ശ്രീകുമാർ. ലാലേട്ടന്‍ വിമർശിച്ചപ്പോള്‍ പുള്ളിക്ക് അത് വലിയ വിഷമമായിപ്പോയി, തളർന്നു. ഞങ്ങളൊക്കെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളി പുറത്തെകാര്യങ്ങള്‍ അടക്കമായിരുന്നു ചിന്തിച്ചിരുന്നതെന്നും അഭിഷേക് പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ബിഗ് ബോസിന് അപ്പുറത്തുള്ള ദിവസങ്ങള്‍ കൂടെ സിബിന്‍ ചിന്തിച്ചിരിക്കാം. ഒരുപക്ഷെ എനിക്ക് പുറത്ത് നെഗറ്റീവ് ആണെങ്കില്‍ ഈ നൂറ് ദിവസം കഴിഞ്ഞാല്‍ ഞാന്‍ എങ്ങനെ ജീവിക്കും എന്ന ചിന്ത വന്നു. അത് ഏതൊരു മനുഷ്യനും ഉണ്ടാവുന്ന ചിന്തയാണ്. എനിക്കും ഉണ്ടായിട്ടുണ്ട്. വരുന്നിടത്ത് വെച്ച് കാണാം എന്നതായിരുന്നു എന്റെ ലൈന്‍. പുള്ളിക്ക് അങ്ങനെ ആയിരുന്നു. കുടുംബത്തിലെ എന്തൊക്കെയോ പ്രശ്നങ്ങളും അമ്മയേയും അച്ഛനേയുമൊക്കെ നോക്കേണ്ട കാര്യവും ഉണ്ടായിരുന്നു.

abhishek-sibin-rishi-

'ഒന്നും സംഭവിക്കില്ല, ചേട്ടന്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകണം' എന്ന് റിഷി പറഞ്ഞപ്പോള്‍ പുള്ളി ചോദിച്ച ഒരു ചോദ്യമുണ്ട്. 'ഇറങ്ങിക്കഴിയുമ്പോള്‍ പ്രശ്നമാണെങ്കില്‍ നീ എന്റെ കാര്യം നോക്കുമോ' എന്നായിരുന്നു ആ ചോദ്യം. അതോടെ റിഷിക്ക് മിണ്ടാന്‍ പറ്റിയില്ല. ആ ചോദ്യം ന്യായമായിരുന്നു. ഈ നൂറ് ദിവസം മാത്രമല്ല, അതിന് ശേഷം അനേകം ദിവങ്ങള്‍ കിടക്കുകയാണെന്നും അഭിഷേക് പറയുന്നു.

ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഇനി അങ്ങോട്ടുള്ള ജീവിതത്തെ ആകെ ബാധിച്ചേക്കും. കരിയറില്‍ അതുപോലത്തെ പ്രശ്നങ്ങള്‍ വന്നിട്ട് പിന്നെ തിരിച്ച് കയറിയ ആളാണെന്ന് പുള്ളി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇനിയൊരു തകർച്ച നേരിടാനോ അത്തരമൊരു റിസ്ക്ക് എടുക്കാനോ ഞാനില്ല എന്ന നിലയിലായിരുന്നു പുള്ളി നിന്നത്. ഈ പ്രശ്നത്തോടെ പുള്ളി മാനസികമായി വല്ലാതെ അങ്ങ് തളർന്നു. നമുക്ക് എല്ലാവർക്കും അത്തരമൊരു അവസരം ഉണ്ടാകും. അത് ആരാണെങ്കിലും ഉണ്ടാകുമെന്നും താരം പറയുന്നു.

ഒരു ഘട്ടത്തില്‍ ബിഗ് ബോസ് ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് കുറച്ച് ഫേക്ക്നെസ്സ് ഒക്കെ കാണിച്ച് പിടിച്ച് നില്‍ക്കണമെന്ന്. എന്റെ ക്യാരക്ടറില്‍ നില്‍ക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. അങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ സൈലന്റായി പോകുന്നുണ്ടോയെന്ന സംശയമുണ്ടായിരുന്നു. ഇവിടെ ഇന്റർനാഷണല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ഉള്ള പ്രശ്നങ്ങളാണ് പിടിക്കേണ്ടതെന്ന് സിജോ പറയുമായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ സ്വയം ചിന്തിച്ചിരുന്നു, ഞാനൊരു ബിബി മെറ്റീരിയല്‍ അല്ലേയെന്ന്. അതുകൊണ്ടാണ് കണ്ണാടിയുടെ മുമ്പില്‍ വന്ന് നീ ബിബി മെറ്റീരിയല്‍ ആകെന്ന് സ്വയം പറഞ്ഞത്.

എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ പലപ്പോഴും അങ്ങ് വിട്ടുകളയും. അവർ പറഞ്ഞിട്ട് അങ്ങ് പോട്ടെ എന്ന് വെക്കുന്നതാണ്. അത് ബിഗ് ബോസില്‍ ചെയ്ത് കഴിഞ്ഞാല്‍ നടപടിയാകുന്ന കാര്യം അല്ല. അത് എനിക്ക് മനസ്സിലാകുന്നുണ്ടെങ്കിലും അതിന് അനുസരിച്ച് മാറാന്‍ എന്നേക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ രണ്ടും കല്‍പ്പിച്ചാണ് ഞാന്‍ അതിലേക്ക് മാറുന്നത്. അത് കഴിഞ്ഞിട്ടുള്ള ആഴ്ചയില്‍, എന്നെ പറഞ്ഞാല്‍ ഞാനും പറയുമെന്ന ലൈനിലായിരുന്നു ഞാന്‍ മുന്നോട്ട് പോയത്.

ബിഗ് ബോസ് ഫിനാലെ സ്റ്റേജില്‍ നടത്തിയ കോമഡി സ്കിറ്റ് ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയിട്ടില്ല. അതിന്റെ ചില ക്ലിപ്പുകളൊക്കെ എടുത്ത് എൻ്റെ ചില സുഹൃത്തുക്കള്‍ റിയാക്ട് ചെയ്തത് കണ്ടു. ഒരാള്‍ മാറാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുകയും പ്രശംസിക്കുകയുമാണ് വേണ്ടത്. വീട്ടില്‍ ജോലി ചെയ്യാത്ത ഒരു വ്യക്തിയാണ് ഞാന്‍. പക്ഷെ അവിടെ പോയി എല്ലാ കാര്യങ്ങളും ചെയ്തെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+