Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറ പിന്നില്‍ നിന്നും കുത്തും: സിജോ അറിഞ്ഞപ്പോഴാണ് അത് ഞാന്‍ അറിയുന്നതെന്ന് അഭിഷേക് ശ്രീകുമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ സഹതാപ സ്ട്രാറ്റജി പുറത്തെടുത്ത താരമാണ് നോറയെന്ന് അഭിഷേക് ശ്രീകുമാർ. ഞാന്‍ ഇന്‍സ്പിറേഷന്‍ ലേഡിയാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തൊക്കെയോ സഹതാപം ഇരുന്ന് അടിക്കും. ഞാന്‍ അങ്ങനെ അനുഭവിച്ചു, ഇങ്ങനെ അനുഭവിച്ചു എന്നൊക്കെ. അവളുടെ ജീവിതത്തില്‍ അവള്‍ അനുഭവിച്ച കാര്യങ്ങളായിരിക്കും. എന്റെ വീട്ടുകാർ അങ്ങനെ ചെയ്തെന്ന് വീട്ടുകാരേയും പറയും. അങ്ങനെ സഹതാപം പിടിക്കുന്ന മത്സരാർത്ഥിയായി തോന്നിയിട്ടുണ്ടെന്നും അഭിഷേക് വ്യക്തമാക്കുന്നു.

നോറ റിയല്‍ ആയിട്ടല്ല നില്‍ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കുറച്ച് സെന്റിമെന്‍സൊക്കെ പിടിച്ച് അഭിനയിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ആരും പിന്നില്‍ നിന്നും കുത്തിയതായി ഞാന്‍ കാണാറില്ല. പിന്നെ അങ്ങനെ നോക്കുകയാണെങ്കില്‍ നോറ പിന്നില്‍ നിന്നും കുത്തിയതായി തോന്നിയിട്ടുണ്ട്. സിജോയുടേയും നോറയുടേയും ഒരു വിഷയം വന്നപ്പോള്‍ നീ അത് കാര്യമാക്കി എടുക്കേണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. നീ പറഞ്ഞിട്ട് വേണോ ഞാന്‍ ചെയ്യാന്‍, എന്റെ തീരുമാനം ഇതാണ് എന്ന രീതിയിലായിരുന്നു അവള്‍ നിന്നത്.

abhishek-norha

ആ വിഷയം കുറെ നാള്‍ കഴിഞ്ഞ സിജോയുടെ അടുത്ത് പോയി നോറ പറഞ്ഞ് അഭിഷേക് പറഞ്ഞിട്ടാണ് നിങ്ങളുടെ അടുത്ത് പ്രശ്നം ഉണ്ടാക്കാതിരുന്നതെന്ന്. ഈ കാര്യം സിജോ എന്നോട് വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്. ഞാന്‍ നോറയോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളാണോ നോറയെന്നായിരുന്നു ഞാന്‍ ചോദിച്ചതെന്നും താരം വ്യക്തമാക്കുന്നു.

സിജോ ഫൈനല്‍ ഫൈവില്‍ വരേണ്ടിയുന്ന മത്സരാർത്ഥിയായിരുന്നു. അവന്‍ നല്ല രീതിയില്‍ പ്ലാനിങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അത് നടപ്പാക്കിയതില്‍ പാളിപ്പോയി. അവന്‍ പ്ലാന്‍ ചെയ്തത് പോലെയൊക്കെ വന്നിരുന്നെങ്കില്‍ ഫൈനല്‍ ഫൈവില്‍ ഉണ്ടാകുമായിരുന്നു. പവർ റൂം സിസ്റ്റ് കാരണം പുറത്തായ ഒരു ശക്തനായ മത്സരാർത്ഥിയാണ് ഗബ്രിയെന്നാണ്‍ ഞാന്‍ കരുതുന്നത്.

ഗബ്രി പവർ റൂമില്‍ നിന്നും പുറത്ത് വന്നും കോംമ്പോയില്‍ നിന്ന് മാറിയും കളിച്ചിരുന്നെങ്കില്‍ അവന് കുറച്ചുകൂടെ മുന്നോട് പോകാമായിരുന്നു. അവന്‍ ടോപ്പ് 3 യിലെങ്കിലും വരേണ്ടിയിരുന്ന വ്യക്തിയാണെന്ന് അവിടെ വെച്ച് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. പവർ റൂമില്‍ ഇരുന്ന് നോമിനേഷില്‍ വരാതെ കുറേ ആഴ്ച സേവ് ആയതും അവന് തിരിച്ചടിച്ചു. അത് അല്ലാതെ വേറെ എന്തെങ്കിലും ഗെയിം പ്ലാന്‍ അവനുണ്ടായിരുന്നെങ്കില്‍ ടോപ്പ് പ്ലെയറാകുമായിരുന്നു. പക്ഷെ എവിടെയൊക്കെയോ ചില പാളിച്ചകള്‍ പറ്റിയെന്നും അഭിഷേക് വ്യക്തമാക്കുന്നു.

ഞങ്ങള്‍ അവിടെ ചെയ്യാനിരുന്ന ഒരു സ്കിറ്റ് ബിഗ് ബോസ് ക്രൂ വിലക്കിയിരുന്നു. ഞാന്‍, സായി, നോറ, അഭിഷേക് എന്നിവരെല്ലാം കൂടി നെസ്റ്റ് ടീമില്‍ ആയിരുന്നപ്പോള്‍ ഒരു സ്കിറ്റ് ടാസ്ക് ഉണ്ടായിരുന്നു. ജിന്റോ ചേട്ടന്റേയും ജാന്മണിയുടേയുമൊക്കെ കാര്യങ്ങള്‍ മറ്റുള്ളവർ സ്കിറ്റാക്കി. ഞങ്ങള്‍ ചെയ്യാനിരുന്നത് സിജോ, റോക്കി വിഷയമായിരുന്നു. തമാശ രീതിക്ക് ചെയ്യാനിരുന്നപ്പോള്‍ തന്നെ ആ വിഷയം ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു ലെറ്റർ വന്നു. അത് സ്വാഭാവികമായ കാര്യമാണ്. അത്ര വലിയ വിഷയമായിരുന്നല്ലോ അതെന്നും അഭിഷേക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+