ശ്രീതുവിന്റെ അമ്മ പറഞ്ഞ ആ കാര്യമാകും അർജുനും അന്‍സിബയും തമ്മിലുള്ള പ്രശ്നത്തിന് കാരണം: അഭിഷേക്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജാസ്മിന്‍ ടോപ്പ് ഫൈവില്‍ എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് അഭിഷേക് ശ്രീകുമാർ. ഞാന്‍ തന്നെ അവളോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഷോയിലേക്ക് ഞാന്‍ വരുന്ന സമയത്ത് അവളുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ നോമിനേഷനിലൊക്കെ ജയിച്ച് തുടങ്ങിയപ്പോള്‍ ആ ഗ്രാഫിന്റെ പോക്ക് മാറിയിട്ടുണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. ആദ്യത്തെ 27 ദിവസത്തെ കാര്യം നോക്കിയായിരുന്നു ഞാന്‍ സംസാരിച്ചതെന്നും അഭിഷേക് പറയുന്നു.
ജാസ്മിന്‍-ഗബ്രി കോംമ്പോ ആർക്കും ഇഷ്ടമല്ലായിരുന്നു. ആളുകള്‍ വലിയ വെറുപ്പോടെ കണ്ടുകൊണ്ടിരുന്ന സംഭവമാണ് അത്. പക്ഷെ ഗബ്രി പോയതിന് ശേഷം അവള്‍ ഒറ്റക്ക് കളിച്ചു. അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട് കണ്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവള്‍ ടോപ്പ് 5 ലേക്ക് എത്തിയതെന്നും അഭിഷേകം വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പലുമായി ബന്ധപ്പെട്ട ഒരു വിഷയം അന്‍സിബ എന്നോട് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടായതായി തോന്നിയിട്ടില്ല. പിന്നെ നമ്മള്‍ പറയുന്ന എല്ലാ സാധനങ്ങളും പുറത്ത് വിടാമെന്ന ഉറപ്പൊന്നും ബിഗ് ബോസ് ആർക്കും കൊടുത്തിട്ടില്ല. അവർക്ക് ബിസിനസ് ആകുന്ന കാര്യം മാത്രമേ അവർ പുറത്ത് വിടുകയുള്ളു.
ശ്രീതുവിന്റെ അമ്മ വന്ന സമയത്ത്, നേരത്തെ കിടക്കണമെന്ന കാര്യം പറഞ്ഞിരുന്നു. ഞാനും അന്‍സിബയും റിഷിയും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ എപ്പോഴും പവർ റൂമില്‍ ഇരുന്ന് സംസാരിക്കുകയും ചെയ്യുമായിരുന്നു. ശ്രീതു ഉറങ്ങാന്‍ കിടന്നാല്‍ ഇങ്ങനെ ഉരുണ്ടുരുണ്ട് കളിക്കുമായിരുന്നു. അപ്പോഴാണ് അന്‍സിബ പറഞ്ഞത് നീ പാല് കുടിച്ചാല്‍ മതി, നേരത്തെ ഉറങ്ങാന്‍ സാധിക്കുമെന്ന്.
മകള്‍ ഒറ്റക്ക് കളിക്കെന്ന് അമ്മ പറഞ്ഞതായിട്ടും കാണാം. ശ്രീതു - അർജുന്‍ കോംമ്പോ വലിയ ഹിറ്റായിട്ടുള്ള കാര്യമാണ്. എങ്കിലും നീ നേരത്തെ കിടക്കൂ എന്ന് പറഞ്ഞതുകൊണ്ട് ഒറ്റ കളിക്കൂ എന്നായിരിക്കും എന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ല. അങ്ങനെ പറഞ്ഞത് അനുസരിച്ചാണ് അവള്‍ നേരത്തെ ഉറങ്ങാന്‍ പോയതും അന്‍സിബ പാല്‍ കുടിച്ചാല്‍ മതിയെന്നും പറഞ്ഞത്. അതാണ് അന്‍സിബയും അർജുനും തമ്മിലുള്ള എന്തോ വിഷയങ്ങള്‍ക്ക് കാരണമായെന്ന് തോന്നുന്നതെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.
ശ്രീതു ഒറ്റക്കും കളിച്ചിട്ടുണ്ട്, കോംമ്പോയായിട്ടും കളിച്ചിട്ടുണ്ട്. അവളുടേതും അർജുവിന്റേയും റിയല്‍ ഫ്രണ്ട്ഷിപ്പാണ്. പൂജ അവിടെ ഉണ്ടായിരുന്നെങ്കില്‍ അത്തരമൊരു ഫ്രണ്ട്ഷിപ്പിലേക്ക് വരുമായിരുന്നു. ഞാന്‍, അന്‍സിബ, റിഷ എന്നിവർ നല്ലൊരു കൂട്ടുകെട്ടായിരുന്നു. കോംബോ ആയിരുന്നെങ്കിലും ഗെയിംസൊക്കെ വരുമ്പോള്‍ അവള്‍ തനിച്ച് കളിക്കും. അർജുനും അങ്ങനെ തന്നെ ആയിരുന്നുവെന്നും അഭിഷേക് പറയുന്നു.












Click it and Unblock the Notifications