Get Updates
Get notified of breaking news, exclusive insights, and must-see stories!

സെലിബ്രിറ്റികളുടെ മുഖത്ത് അടിച്ചെന്ന് ജാന്മോണി തന്നെ പറഞ്ഞു: പലതും കട്ട് ചെയ്തെന്നും അഭിഷേക്

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. ഷോയിലേക്ക് വരുമ്പോഴും ഷോയില്‍ വെച്ച് ജാന്മോണിയോട് തന്നെയും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ജാന്മോണി അംഗീകരിക്കില്ല. അവർ ഇതിനേക്കാളും വലിയ കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ പലതും കട്ട് ചെയ്ത് പോയിട്ടുണ്ടെന്നും ഫില്‍മിബീറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഭിഷേക് ജയദീപ് പറയുന്നു.

നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ് ഹെർ ലൈഫ്" എന്ന് ജാന്മോണി പറഞ്ഞിരിന്നു. ഇത് തെറ്റാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ജാന്‍ എന്നോട് പറഞ്ഞത് "അഭിഷേക് നിങ്ങള്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ്. ഞാന്‍ കൊല്ലങ്ങളായി ഇവിടെ ഉള്ളതാണ്. നിങ്ങള്‍ എന്നെ പഠിപ്പിക്കണ്ട" എന്നായിരുന്നു. അതായത് ഞാന്‍ ഒന്നും അല്ല എന്ന രീതിയിലായിരുന്നു അവരുടെ സംസാരം.

abhishek-janmoni-

ക്യാമറുയുടെ മുന്നില്‍ വെച്ച് വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാന്മോണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ് - എന്നും അവർ ചോദിച്ചിരുന്നു. അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല. ഇതിനെതിരെ ഞാന്‍ ചൂടാകുകയും ചെയ്തെങ്കിലും അതും പുറത്ത് വന്നില്ല. ഇതെല്ലാം കൊണ്ടാണ് ഒരു ടാസ്കില്‍ എനിക്ക് അഞ്ചാം സ്ഥാനവും എനിക്ക് എതിരെ നിന്ന അഭിഷേക് ശ്രീകുമാറിന് ഒന്നാം സ്ഥാനവും കൊടുത്തതെന്നും അഭിഷേക് ജയദീപ് പറയുന്നു.

ആണുങ്ങളെപ്പോലെ കളിക്കെന്ന ഡയലോഗ് ഗബ്രി അടിക്കാറുണ്ടായിരുന്നു. അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ സോറി പറഞ്ഞു. പിന്നെ ഗബ്രിയുടെ പല പോയിന്റുകളും ഞാന്‍ നോട്ട് ചെയ്ത് വെച്ചിരുന്നു. അതെല്ലാം കൂടെ അവസാന ദിവസമാണ് പൊട്ടിയത്. ജിന്റോയുടെ കര്യത്തിലും പറയുന്ന വാക്കുകള്‍ തന്നെയാണ് പ്രശ്നം. ജാസ്മിന്റെ ഒരു ഇന്നർവെയർ പ്രശ്നമൊക്കെ ഉയർത്തിക്കൊണ്ടു വന്നിരുന്നു.

സത്യത്തില്‍ ബിഗ് ബോസ് വീടിന് അകത്ത് വലിയ പ്രശ്നമുള്ള ആളല്ല ജിന്റോ. അവന്‍ എന്തൊക്കെയോ കാണിക്കുന്നു. അത്രയേയുള്ളു. അതായത് ഭയങ്കരനായ ഒരു നെഗറ്റീവ് ക്യാരക്ടർ അല്ല ജിന്റോ. അവിടെ പലരും വെറുതെ തല്ല് കൂടുകയാണ്. ചിലർക്കൊക്കെ വേണ്ടത് ഫൈറ്റ്സ് മാത്രമാണ്. ഷോയില്‍ മത്സരാർത്ഥികള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കേണ്ടതുണ്ട്.

ഞാന്‍ ഷോയില്‍ എത്തിയതിന് ശേഷം വളരെ മോശമായ രീതിയിലുള്ള വാക്കുകളൊന്നും ആരും പ്രയോഗിച്ചതായി കണ്ടിട്ടില്ല. ഒരിക്കല്‍ ഗബ്രി എന്തോ അവിടെ പോയി കുനിഞ്ഞ് നിക്കെന്നോ, ഇവിടെ പോയി കുനിഞ്ഞ് നിക്ക് എന്നോ പറഞ്ഞിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഞാന്‍ ഗബ്രിയെ നോമിനേറ്റ് ചെയ്യുന്നത്. അത് അല്ലാതെ അത്രമോശം വാക്കുകളൊന്നും പിന്നീട് ആരും ഉപയോഗിച്ച് കണ്ടില്ല. ഉപയോഗിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബിഗ് ബോസിന്റെ വാണിങ് ലഭിക്കും. അടുത്തതായി പുറത്താക്കുന്നതായിരിക്കുമെന്നും അഭിഷേക് ജയദീപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+