മരിച്ചുപോയ അമ്മയ്ക്ക് അഭിഷേകിന്റെ കത്ത്; ലാലേട്ടന്റെ കണ്ണുകൾ പോലും നിറഞ്ഞുപോയി..
ബിഗ് ബോസ് സീസൺ 6 നിർണായകമായ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പത്താം ആഴിചയിലേക്കാണ് ഷോ എത്തിയിരിക്കുകയാണ്. ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ വീക്കന്റ് എപ്പിസോഡ് വളരെ ഹൃദയസ്പർശിയായിരുന്നു.
മാതൃദിനവുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾ അവരുടെ അമ്മയ്ക്ക് കത്തെഴുതിയിരുന്നു. അത് പോലെ മത്സരാർത്ഥികളുടെ അമ്മമാർ ആശസംകൾ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും കത്തുകൾ ഹൃദയത്തിൽ തട്ടുന്നതായിരുന്നുവെങ്കിലും അഭിഷേകിന്റെ കത്ത് എല്ലാവർക്കും ഒരു വിങ്ങലായി. കാരണം വളരെ ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടമായ ആളാണ് അഭിഷേക്.

മരിച്ചുപോയ അമ്മയ്ക്കായി ആണ് അഭിഷേക് കത്തെഴുതിയത്. താൻ അങ്ങനെ കത്തെഴുതില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ, അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ലെന്നും ബിഗ് ബോസ് ഇങ്ങനെ ഒരു ടാസ്ക്ക് തന്നത് കൊണ്ട് ഒരു ഹായ്, മിസ് യു ബൈ തരാമെന്നാണ് കരുതിയത് എന്നാണ് അഭിഷേക് പറയുന്നത്. അഭിഷേക് അമ്മയ്ക്ക് എഴുതിയ കത്ത് വായിക്കാം.
പ്രിയപ്പെട്ട അമ്മ, അമ്മയ്ക്ക് സുഖം ആണെന്ന് കരുതുന്നു, ഞാൻ അങ്ങനെ ലെറ്ററാെന്നും എഴുതില്ലെന്ന് അറിയാമല്ലോ. അമ്മയുടെ പേര് പറഞ്ഞ് ഞാൻ എവിടേയും സെന്റ് അടിക്കാറുമില്ല. പക്ഷേ ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്ക് തന്നു. ഒരു ഹായ്, മിസ് യൂ, ബൈ താരം എന്നാണ് കരുതിയത്. പക്ഷേ ഇവിടെയുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു, മനസ്സ് തുറന്ന് എഴുതണമെന്ന്.
അമ്മയുടെ ഓർമകൾ എനിക്കുള്ളത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അതാണ് എന്റെ അവസാനത്തെ ഓർമകളും ടിവി കാണുമ്പോൾ ഓഫാക്കി പഠിക്കാൻ പറയുന്നതും സന്ധ്യാനാമം ചൊല്ലിക്കുന്നതും പഠിപ്പിക്കുന്നതും ആ സമയത്ത് വാഷ് ബേസിൽ പോയി ചോര ഛർദ്ദിക്കുന്നതും വയ്യാതെ ആശുപത്രിയിൽ വീൽചെയറിൽ പോകുന്നതും ലാസ്റ്റ് വെള്ളത്തുണി കൊണ്ട് വിറക് മൂടി യാത്രയാകുന്നതുമാണ്, അഭിഷേക് പറയുന്നു.
ആകെ ഉള്ള ഓർമകളിൽ പ്രധാനപ്പെട്ടത് ഇതൊക്കെയാണെന്നും അമ്മ പോയതിൽ പിന്നെ തന്റെ ജീവിതം മാറിമറിഞ്ഞെന്നും അച്ഛനാണ് പാരന്റ്സ് മീറ്റിംഗിന് വരാറുള്ളതെന്നും പത്താം ക്ലാസിൽ ആയപ്പോൾ അച്ഛനോട് വരണ്ടാന്ന് പറഞ്ഞെന്നും അത് അമ്മയുടെ കാര്യം ആരും ശ്രദ്ധിക്കാതിരിക്കാൻ വേണ്ടിയാണെന്നും ശത്രുത കാണിച്ചാലും സെന്റിമെൻസ് കാണിക്കുന്നത് തനിക്കിഷ്ടമല്ലെന്നും അഭിഷേക് പറയുന്നു.
കുടുംബം എന്നത് എത്ര വിലപ്പെട്ടതാണെന്ന് തനിക്ക് മനസ്സിലായി, ഇതിന്റെ വിലയും, ഒരാൾ നഷ്ടപ്പെട്ടപ്പോഴാണ് തനിക്ക് അത് മനസ്സിലായത്. തന്നെ പോലെ ചിന്തിക്കുന്ന ഒത്തിരിപേർ തനിക്ക് സുഹൃത്തുക്കളായി ഉണ്ടെന്നും താനെന്ന വ്യക്തി ഒരു ലഹരിക്കും അടിമ അല്ലാതെയിരിക്കുന്നത് അമ്മ കാരണമാണെന്നും അഭിഷേക് പറയുന്നു.
അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നവെന്ന് മറ്റുള്ളവർ പറയില്ലേ, അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതി. മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ടെന്നും താൻ ആ ദിവസം മൈന്റ് ചെയ്യാറില്ലെന്നും അഭിഷേക് പറഞ്ഞു. അഭിഷേകിൻറെ കത്ത് ബി ബി വീട്ടിലെ എല്ലാവരുടെയും ഹൃദയത്തിൽ തട്ടി












Click it and Unblock the Notifications