Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവിൽ എഞ്ചിനീയർ, നടൻ; ലാലേട്ടന്റെ കാൽതൊട്ട് വന്ദിച്ച് ബിബി ഹൗസിലേക്ക് ആ യുവതാരം

ബി​ഗ് ബോസ് സീസൺ 6 ന്റെ ലോഞ്ചിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സരാർത്ഥികളെ ബി​ഗ് ബോസിന്റെ അവതാരകൻ കൂടിയായ മോഹൻലാൽ പരിചയപ്പെടുത്തുകയാണ്. ഇതുവരെ പ്രേക്ഷകർ പ്രവചിച്ച പേരുകൾ തന്നെയാണ് ബിബി വീട്ടിലേക്ക് എത്തിയിരിക്കുന്നത്. അങ്ങനെ പ്രേക്ഷകർ പ്രവചിച്ച ഒരാൾ കൂടി എത്തിയിരിക്കുകയാണ്. നടൻ ​ഗബ്രി ജോസ്. കമൽ സംവിധാനം ചെയ്ത് 2019 ൽ പ്രദർശനത്തിന് എത്തിയ പ്രണയമീനുകളുടെ കടൽ എന്ന സിനമയിലൂടെ അഭിനയ രം​ഗത്ത് എത്തിയതാണ് ​ഗബ്രി.

അങ്കമാലി സ്വദേശിയായ ​ഗബ്രി സിവിൽ എഞ്ചിനീയറാണ്. ഹോളി ​ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിം​ഗിൽ നിന്ന് ആണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും നടൻ പ്രവർത്തിച്ചിട്ടുണ്ട്. വിനായകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടലിൽ അജ്മൽ എന്ന കഥാപാത്രത്തെയാണ് ​ഗബ്രി അവതരിപ്പിച്ചത്.

bigg boss malayalam season 6

തട്ടുകട മുതൽ സെമിത്തേരി വരെ ദി ഹോപ്പ് എന്നീ ചിത്രങ്ങളിലും ​ഗബ്രി ജോസ് അഭിനയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഒരുപാട് ഫാൻസ് ഉള്ള ആളാണ് ​ഗബ്രി. ബി​ഗ് ബോസിൽ നല്ല പ്രകടനം ​ഗബ്രിക്ക് നടത്താൻ പറ്റുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. കോമണർ മത്സരാർത്ഥികൾ ആരാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കായികാധ്യാപികയും റൈഡറുമായ റസ്മിൻ ബായു നിഷാനയുമാണ് ഇത്തവണ കോമണേഴ്സ്.

ബി​ഗ് ബോസ് വീട്ടിൽ ആദ്യം കയറിയത് നടി ഹൻസിബ ആയിരുന്നു അൻസിബയുടെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതോടെ പ്രഡിക്ഷൻ ശരിയാണെന്ന തോന്നൽ പ്രേക്ഷകർക്ക് ഉണ്ടായി. ഇതിന് പിന്നാലെ ഫിറ്റ്നസ് ട്രെയിനർ ജിന്റോ എത്തി. പിന്നീട് സീരിയൽ നടി യമുനാ റാണിയും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ഋഷി എന്ന മുടിയനും എത്തി. സോഷ്യൽ മീഡിയയിലെ സജീവ താരമയ ജാസ്മിനാണ് പിന്നെ എത്തിയത്.

ഏതാണ്ട് പ്രെഡിക്ഷൻ ലിസ്റ്റിലെ ആളുകൾ തന്നെയാണ് എത്തിയത്. അർജുൻ ശ്യാം ഗോപൻ , സുരേഷ് മേനോൻ, ശരണ്യ എന്നിവരൊക്കെ ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഉണ്ട്. പല മാറ്റങ്ങളും ഇത്തവണയുണ്ട്. വീട്ടിലെ ബെഡ് റൂമിൽ തന്നെ മാറ്റം ഉണ്ട്. ഇത്തവണ നാല് ബെഡ് റൂമാണ്. ഇങ്ങനെ പല മാറ്റങ്ങളും ഉണ്ടാവും. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ മത്തരാർത്ഥികൾക്ക് ഓരോരുത്തർതക്കായി ഫാൻ പേജുകളും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+