'ഏഷ്യാനെറ്റും ബിഗ് ബോസും സിബിനെ വാടക ഗുണ്ടയായി ഇറക്കിയതാണോ?'; മനോജ് പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ചർച്ച ഇപ്പോൾ സിബിനാണ്. ശനിയാഴ്ച്ചത്തെ എപ്പിസോഡിൽ ശിക്ഷയും വഴക്കും കിട്ടിയതിന് പിന്നാലെ സിബിൻ ആകെ തളർന്ന അവസ്ഥയിലാണ്. ആരോടും സംസാരമോ ചിരിയോ ഒന്നുമില്ല. ബിഗ് ബോസ് പറയുന്ന കാര്യം പോലും കേൾക്കാൻ സിബിൻ തയ്യാറല്ല, മൈക്ക് ഊരി വെയ്ക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോകണമെന്നാണ് സിബിൻ പറയുന്നത്. ഇപ്പോൾ സിബിന്റെ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണ് നടൻ മനോജ് കുമാർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിബിന്റെ പ്രതികരണം. ഇതൊന്നും താങ്ങാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഷോയിലേക്ക് പോകുന്നത് എന്നാണ് മനോജ് ചോദിക്കുന്നത്.

അപാരമായ മനോധൈര്യം വേണം, അവിടെ ചെന്ന് കയ്യും കാലും അടിച്ച് എനിക്ക് വീട്ടിൽ പോണം. എന്നെ അവിടെ വിട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, എന്ത് അവസ്ഥയാണെന്നാണ് വിചാരിക്കുന്നത്. എന്താണ് ഈ ഷോയെന്ന് അറിഞ്ഞുകൂടെ. ആറാമത്തെ സീസണാണ്, എന്നിട്ടും അതിനകത്ത് തള്ളക്കയറിച്ചെന്ന്, എനിക്ക് ഇറങ്ങിപ്പോകണം എന്ന് പറഞ്ഞ്, എനിക്കിത് താങ്ങാൻ പറ്റുന്നില്ല, തലച്ചോറിന് താങ്ങാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ്, അത്ര പോലും തലച്ചോറില്ലാത്തവർ എന്തിനാണ് ഇതിനകത്തേക്ക് വരുന്നതെന്നും മനോജ് ചോദിച്ചു.
ശനിയാഴ്ചയിലെ ആഘാതം സിബിന് മാറിയിട്ടില്ല. സിബിൻ വല്ലാത്ത അവസ്ഥയിലാണ്, സിബിന് വേണ്ടി മുറവിളി കൂട്ടുകയാണ് റിവ്യൂ ചെയ്യുന്നവരും പ്രേക്ഷകരുമൊക്കെ. സിബിൻ എന്തിനാണ് കിടന്ന് ഇങ്ങനെ കാണിക്കുന്നത്. സിബിൻ പോണം എന്ന തീരുമാനം പറഞ്ഞു. മൈക്ക് ഊരി വെച്ച് പ്രതിഷേധം, ഒന്നും ചെയ്യാതെ പ്രതിഷേധം, ബിഗ് ബോസിനെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് വേണ്ട പരിഗണന നൽകിയില്ല എന്ന് ശ്രീരേഖയോടൊക്കെ പറയുന്നത് കേട്ടു. എന്ത് പരിഗണനയാണ് സിബിന് കൊടുക്കേണ്ടത്.
സിബിൻ എന്താണ് ഇതിൽ വാടക ഗുണ്ടയായി വന്നതാണോ? ഏഷ്യാനെറ്റും ബിഗ് ബോസും സിബിനെ സിബിനെ വാടക ഗുണ്ടയായി ഇറക്കിയതാണോ, എനിക്കറിയില്ല, സിബിന്റെ വർത്തമാനം കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു. എല്ലാത്തിനേയും അടിച്ച് ഒതുക്കുക, നിനക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരിക്കുന്നു, നീ എല്ലാം തീരുമാനിച്ച് ചെയ്‌തോ, നിന്നെ ആരും ചോദ്യം ചെയ്യില്ല, നിനക്ക് എല്ലാ പരിരക്ഷയും തന്നോളാം എന്ന് പറഞ്ഞ് ഇറക്കിയതാണോ? അങ്ങനെ ഒരിക്കലും ഏഷ്യാനെറ്റും ബിഗ് ബോസും ഇറക്കില്ലെന്ന് എനിക്കറിയാം.
ഓരോ വൈൽഡ് കാർഡ് വരുമ്പോഴും അവർ പേഴ്‌സണലായി വിളിച്ച് പറഞ്ഞുകാണും, നിങ്ങളെല്ലാം കണ്ടറിഞ്ഞ് വന്നതല്ലേ, ശ്രദ്ധിക്കണം, പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും പറയരുത്,പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയിക്കാതെ നിങ്ങൾക്ക് അവരെ എത്രത്തോളം പ്രൊവോക്ക് ചെയ്യാം എന്നത്, നല്ല രീതിയിൽ നിങ്ങൾ അത് ചെയ്ത് പോണം അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട്. നിങ്ങൾക്ക് തുറന്നുപറയാം കാര്യങ്ങൾ എന്ന് ഓരോരുത്തരെ വിളിച്ച് പറഞ്ഞുകാണും.
ഈ ഓരോരുത്തരെ വിളിച്ച് പറഞ്ഞപ്പോൾ സിബിൻ കരുതിക്കാണും സിബിനെ മാത്രം ഏൽപ്പിച്ച ഡ്യൂട്ടി ആണെന്ന്, എനിക്ക് തോന്നുന്നു, മനോജ് പറയുന്നു. തനിക്ക് സിബിനോട് സഹതാപം തോന്നുന്നുവെന്നും പുച്ഛം തോന്നുവെന്നും മനോജ് പറയുന്നു. സിബിന്റെ മനസ്സിലെ പ്ലാനിംഗ് പൊളിഞ്ഞ അഭിനയമാണ് ഈ കിടന്ന് കാണിച്ചികൂട്ടുന്നതെന്നും മനോജ് പറയുന്നു.












Click it and Unblock the Notifications