Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഫ്സലും പോയി ഗബ്രിയും പോയി.. അടുത്ത ആളെ പിടിക്കാനിറങ്ങി': ജാസ്മിനെ വിടാതെ അധിക്ഷേപം

സോഷ്യല്‍ മീഡിയ താരം എന്ന നിലയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ താരമാണ് ജാസ്മിന്‍ ജാഫർ. മികച്ച മത്സരാർത്ഥി എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ താരത്തിന് മികച്ച പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ഗ്രബിയുമായി കോംമ്പോ പിടിച്ച് കളിക്കാന്‍ തുടങ്ങിയതോടെ വിമർശനങ്ങള്‍ ശക്തമായി. വിമർശനം എന്നതിലുപരി പലപ്പോഴും ഇത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ നീണ്ടിരുന്നു.

വലിയൊരു വിഭാഗം കടുത്ത വിമർശനവും സൈബർ അധിക്ഷേപവുമൊക്കെയായി പുറത്തും നിറഞ്ഞും നിറഞ്ഞ് നിന്നു. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ സെക്കന്‍ഡ് റണ്ണറപ്പാകാന്‍ താരത്തിന് സാധിച്ചു. മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ഈ സീസണ്‍ മുന്നോട്ട് കൊണ്ടുപോയതും മികച്ച ടിആർപി ലഭിക്കാനും ജാസ്മിന്‍ കാരണമായി. ഇതിനിടെ താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അടക്കം പലരും അധിക്ഷേപത്തിനുള്ള കാരണങ്ങളും മാർഗ്ഗങ്ങളുമാക്കിയിരുന്നു.

jasmin-jaffer-

ബിഗ് ബോസ് കഴിഞ്ഞ് എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞ് പോയി. എന്നിട്ടും ജാസ്മിനെതിരായ അധിക്ഷേപം ചിലർ ഇപ്പോഴും തുടരുകയാണ്. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം തന്നെ തന്റെ സ്വന്തം യൂട്യൂബ് ചാനല്‍ വഴി മാത്രമായിരുന്നു ജാസ്മിന്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടുണ്ട്.ജാസ്മിന്റെ പോസ്റ്റുകള്‍ക്ക് താഴെ താരത്തെ അഭിനന്ദിച്ചും മറ്റുമായി നിരവധിപേരാണ് എത്തുന്നത്. എന്നാല്‍ ഇതിനിടയിലാണ് മറ്റൊരു വിഭാഗത്തിന്റെ അധിക്ഷേപം.

'അഫ്സലും പോയി ഗബ്രിയും പോയി അടുത്തവനെ പിടിക്കാൻ ഇറങ്ങിയിട്ടുണ്ട്' എന്നാണ് ഒരാള്‍ പങ്കുവെച്ച കമന്റ്. എന്തോ ഈ പെണ്ണിനെ കാണുമ്പോൾ തന്നെ അറപ്പാണ്. ബിഗ് ബോസിന് ശേഷം അടുത്തവനെ ആകർഷിക്കാനുള്ള ഓരോരോ കഷ്ടപ്പാട്.. കൊള്ളാം കൊള്ളാം.. ഒരു പെണ്ണിനും ഇവളെ പോലെ തരം താഴാൻ പറ്റില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

'ഇവളെ പകരം ബിഗ്ബോസിൽ ഒരു പുരുഷൻ ആയിരുന്നെങ്കിലോ? ഒരു നിമിഷമെഗില്ലും നിങ്ങള് ആലോചിച്ച് നോക്കിയിരുന്നോ? ആദ്യത്തെ കാമുകിയുമായി കുറെ ഓടി നടന്ന് അത് മടുത്തപ്പോ വേറൊരുത്തിയെ കൊണ്ടു നടന്നു. അവളുമായി ഒരു ചെറിയ നിശ്ചയവും കഴിഞ്ഞ് അവളെ മോഹിപ്പിച്ച് ഒരു ജീവിതം വാഗ്ദാനം നൽകി ഒരു 3 മാസത്തേക്ക് മാത്രമായി മാറിനിൽക്കുന്നു, അവിടേ ഒരു 4ചുമരിന്റെ മറവിൽ വേറോരുത്തിയുമായി ക്യാമറയുടെ മുന്നിൽ വെച്ചിട്ട്തനെ കൊഞ്ചി കുഴയുന്നു. എന്നിട്ട് ഒരു ഉളുപ്പുംകൂടാതെ ഇതേപോലെ സമൂഹത്തിലേക്ക് വന്നിരുന്നെങ്കിൽ അവന്റെ അവസ്ഥ എന്താകുമായിരുന്നു?ഇവളെ പൊക്കി പിടിച്ച്നടക്കുന്ന ഇവറ്റോകൾതനെ അവനെ ചൂലെടുത്ത് അടിച്ചെനെ.' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഫേക്ക് ഐഡിയില്‍ നിന്നാണ് ജാസ്മിനെതിരായ അധിക്ഷേപങ്ങള്‍ എല്ലാം എന്നതാണ് ശ്രദ്ധേയം. ഇത്തരം കമന്റിടുന്ന ആളുകള്‍ക്ക് ജാസ്മിനെ ഇഷ്ടപ്പെടുന്ന മറ്റുള്ളവർ തന്നെ മറുപടി കൊടുക്കുന്നുണ്ട്. 'കമന്റ് ബോക്സിൽ വന്ന് ജാസ്മിനെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കെന്ന് പറഞ്ഞു നാല് ലൈക്ക് വാങ്ങാൻ കഷ്ടപ്പെടുന്ന ചിലരുടെ നിസ്സഹായവസ്ഥ' എന്നാണ് ഒരാള്‍ കുറിച്ചത്.

ജാസ്മിൻ നീ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് മുന്പോട്ട് പോകുവാ. ഈ രീതിയിൽ മുന്നോട്ട് തുടരുക എന്നും ഞങ്ങൾ കൂടെ ഉണ്ടാകും ഉറപ്പെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 തന്നെ അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്റെ പേരിലായിരിക്കുമെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+