'അഫ്സൽ അന്ന് ഗബ്രിയെ പോലെ'; ജാസ്മിനുമായി ബ്രേക്കപ്പ് ആയതിന് കാരണം ഇതാണ്'; തുറന്ന് പറഞ്ഞ് മുൻ കാമുകൻ
കൊച്ചി: അടുത്തിടെയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ജാസ്മിൻ ജാഫറിന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് അവരുടെ മാതാപിതാക്കൾ തുറന്ന് പറഞ്ഞത്. ആദ്യം വിവാഹം മുടങ്ങിയത് വിവാഹം ഉറപ്പിച്ച ചെക്കന്റെ പ്രശ്നം കൊണ്ടാണെന്നും ഇപ്പോൾ മറ്റൊരാളുമായി ജാസ്മിന്റെ വിവാഹം ഉറപ്പിച്ചുവെന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ വിവാഹം മുടങ്ങാനുണ്ടായ കാരണം മറ്റൊന്നാണെന്ന് വിശദീകരിച്ച് ജാസ്മിനുമായി ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന മുന്ന രംഗത്തെത്തി. ബിസിനസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ വിവാഹം മാറ്റി വെയ്ക്കാൻ ആവശ്യപ്പെട്ടതായിരുന്നുവെന്നാണ് മുന്ന വിശദീകരിച്ചത്. താൻ കാരണമല്ല വിവാഹം മുടങ്ങിയതെന്നും മുന്ന പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹം മുടങ്ങാനുണ്ടായ കാരണം പറയുകയാണ് മുന്ന. ഇപ്പോൾ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന അഫ്സൽ അന്ന് ഗബ്രിയെ പോലെയായിരുന്നുവെന്നും ഇത് പ്രശ്നങ്ങൾക്ക് കാരണമായെന്നും മുന്ന പറയുന്നു. അതുപോലെ തന്നെ ഹൗസിൽ തങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് ജാസ്മിനും നോറയും തമ്മിൽ തർക്കിച്ചതിനെ കുറിച്ചും മുന്ന വിശദീകരിക്കുന്നുണ്ട്. മുന്നയാണ് ഫോൺ നമ്പർ തന്നതെന്ന് നോറ പറഞ്ഞിരുന്നു. എന്നാൽ അത് വളരെ നാളുകൾക്ക് മുൻപായിരുന്നുവെന്നും അല്ലാതെ ബിഗ് ബോസിൽ പോകുന്നതിന് തൊട്ട് മുൻപ് സംഭവിച്ച കാര്യമല്ലെന്നും മുന്ന പറഞ്ഞു.
വിവി ഹിയർ എന്ന യുട്യൂബ് ചാനലലിലൂടെയാണ് മുന്ന പറഞ്ഞതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വോയിസ് നോട്ട് പങ്കുവെച്ചിരിക്കുന്നത്-'ഞാൻ പരിചയപ്പെടുന്നതിന് മുൻപേ തന്നെ ജാസ്മിനും നോറയും തമ്മിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. ആ സമയത്താണ് ഞാൻ ജാസ്മിനെ പരിചയപ്പെടുന്നത്. 2023 ജനവരിയിലാണ് ഞാൻ നോറയേയും ജാസ്മിനേയും കോൺഫറൻസ് കോളിൽ ഇട്ട് കൊടുത്തത്. അല്ലാതെ ബിഗ് ബോസിൽ പോകുന്നതിന് രണ്ട് ദിവസം മുൻപൊന്നുമല്ല. അതൊക്കെ എത്രയോ കാലങ്ങളായി.
അഫ്സൽ അനുഭവിക്കുന്നതിൽ ഒന്നും പറയാനില്ല. ഞാനും ഇതേ സാഹചര്യത്തിലൂടെയാണ് പോയത്. അഫ്സലിനെ അസ്ലയുടെ കല്യാണ സമയത്താണ് ഞാൻ പരിചയപ്പെടുന്നത്. അഫ്സൽ ഗബ്രിയെപോലെയായിരുന്നു. ഈ രണ്ട് പേരും ഫ്രണ്ട്സ് ആവുകയും കോൾ ചെയ്യുകയും ചെയ്ത് എല്ലാം എല്ലാമായി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ബ്രേക്കപ്പ് ആകുന്നത്. അതുകൊണ്ട് തന്നെ അവനെ നല്ലത് പറയാനോ കുറ്റം പറയാനോ ഞാനില്ല. ഞാൻ അനുഭവിച്ചത് തന്നെയാണ് അവൻ അനുഭവിക്കുന്നത്.
അവന് കൃത്യമായി അറിയായിരുന്നു ഞങ്ങളുടെ എൻഗേജ്മെന്‌റ് കഴിഞ്ഞതാണെന്ന്. സെയിമാണ് ഇപ്പോൾ ഗബ്രി ചെയ്തോണ്ടിരിക്കുന്നത്. ഞങ്ങൾ ബ്രേക്കപ്പ് ആയി ഏഴ് മാസമായി. 7 മാസമായി അവർ തമ്മിൽ റിലേഷനിലായെന്നാണ് അഫ്സൽ പറയുന്നത്. എൻഗേജ്മെന്റ് നടത്തണമെന്ന് അവൾ വാശി പിടിച്ചിട്ടാണ് നിശ്ചയം നടത്തിയതെന്ന്. എന്നാൽ എൻഗേജ്മെന്റിന് തലേന്ന് രാത്രി വരെ അവൾ എന്നോട് വിളിച്ച് പറഞ്ഞത് ഇതാണ് സാഹചര്യം നിങ്ങൾക്ക് എന്തേലും ചെയ്യാനുണ്ടോയെന്നാണ്. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു.
പലതവണ അതിന് മുൻപ് അവൾ കരഞ്ഞ് പറഞ്ഞിട്ടുണ്ട്. മറക്കാനാകില്ല, എന്തെങ്കിലും പ്രതീക്ഷയുണ്ടോയെന്നൊക്കെ ചോദിച്ചിരുന്നു. അഫ്സലുമായി റിലേഷനിലുള്ളപ്പോഴാണ് ഇതൊക്കെ പറയുന്നത്', മുന്ന പറഞ്ഞു.












Click it and Unblock the Notifications