നോറക്ക് പിന്നാലെ സിജോയും പുറത്ത്: മിഡ് വീക്ക് എവിക്ഷനില്‍ ഋഷിയും പോകുമോ? അപ്പോള്‍ ശ്രീതുവോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ ദിവസം നോറ പുറത്തായതോടെ നിലവില്‍ 7 മത്സരാർത്ഥികളാണ് ഷോയില്‍ അവശേഷിക്കുന്നത്. ജാസ്മിന്‍, ജിന്റോ, സിജോ, ശ്രീതു, അർജുന്‍, ഋഷി എന്നിവരാണ് ഇപ്പോഴും ഷോയില്‍ തുടരുന്നത്. ഇവരില്‍ ആരൊക്കെയാകും ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
സാധാരണയായി അഞ്ച് പേരാണ് ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡില്‍ ഉണ്ടാകാറുള്ളത്. ഇതിന് വിപരീതമായും സംഭവിച്ച സീസണുകള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇത്തവണയും അഞ്ചുപേരായിരിക്കും ഫൈനലില്‍ മാറ്റുരയ്ക്കുകയെന്നാണ് കണക്ക് കൂട്ടുന്നത്. അങ്ങനെയങ്കില്‍ നിലവിലെ ഏഴ് പേരില്‍ നിന്നും രണ്ടുപേർ കൂടി പുറത്തേക്ക് പോകേണ്ടതുണ്ട്.

ഇന്ന് സംപ്രേക്ഷകണം ചെയ്യുന്ന എപ്പിസോഡില്‍ ഒരു താരത്തെ കൂടി പുറത്താക്കുന്നത് പ്രേക്ഷകർക്ക് കാണാന്‍ സാധിക്കും. ആ ഒരു താരം സിജോയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും സൂചനയുണ്ട്. സിജോയാണ് പുറത്താകുന്നതെങ്കില്‍ അത് വലിയ അനീതിയാണെന്ന് ഒരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിജോയെക്കാള്‍ പുറത്താകാന്‍ യോഗ്യതയുണ്ടായിരുന്ന മത്സരാർത്ഥികള്‍ ഇപ്പോഴും അവിടെയുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 1 ന്റെ തുടക്കം മുതല്‍ തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു സിജോ. എന്നാല്‍ അസി റോക്കിയുടെ ഫിസിക്കല്‍ അസാള്‍ട്ടിനെ തുടർന്ന് സിജോയ്ക്ക് അപ്രതീക്ഷിതമായി ഷോയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. ചികിത്സയ്ക്ക് ശേഷം ഷോയിലേക്ക് തിരിച്ചെത്തിയ സിജോയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനും സാധിച്ചില്ല.
വളരെ മികച്ച പൊട്ടന്‍ഷ്യലുള്ള താരമാണ് സിജോ എന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ അവസാന ദിനങ്ങളില്‍ സായി, നന്ദന എന്നിവരുമായി ചേർന്ന് നടത്തിയ കോംമ്പോ അടക്കം സിജോയ്ക്ക് തിരിച്ചടിച്ചതായി വിലയിരുത്തപ്പെടുന്നു. മാത്രവുമല്ല, സിജോ ചികിത്സയ്ക്കായി പുറത്തുപോയ കാലയളവില്‍ പ്രധാനപ്പെട്ട മറ്റ് മത്സരാർത്ഥികള്‍ തങ്ങളുടേതായ ഗെയിം രൂപപ്പെടുത്തുകയും പ്രേക്ഷക പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു.
സിജോയും പുറത്താകുന്നതോടെ ജാസ്മിന്‍, ജിന്റോ, ഋഷി, ശ്രീതു, അർജുന്‍, അഭിഷേക് എന്നിവരായിരിക്കും ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് പ്രവേശിക്കുക. ഇതില്‍ ഒരു താരത്തെ മീഡ് വീക്ക് എവിക്ഷനിലേക്ക് പുറത്താക്കാനും സാധ്യതയുണ്ട്.അത് ആരായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോള്‍. ഋഷി, ശ്രീതു എന്നിവരില്‍ ആരെങ്കിലും ഒരാളായിരിക്കും അടുത്തതായി പുറത്തേക്ക് പോകുകയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications