Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലിനെ കലാകാരനായോ മനുഷ്യനായോ അംഗീകരിക്കാനാകില്ല'; തുറന്നടിച്ച് അപ്സരയുടെ ഭർത്താവ് ആൽബി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥി ജാൻമോണിയെ അധിക്ഷേപിച്ച സംവിധായകൻ അഖിൽ മാരാർക്കെതിരെ നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അപ്സരയുടെ ഭർത്താവും സംവിധായകനുമായ ആൽബി. ഷൂട്ടിങ്ങ് സെറ്റിൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തുടക്കുന്ന മേക്കപ്പ് ടീമിലുള്ളവർക്ക് സംവിധായകൻ്റെയോ, എഴുത്തുകാരൻ്റെയോ ഏഴയലത്ത് വന്ന് നിൽക്കാനുള്ള യോഗ്യതയുണ്ടോ എന്ന് അഖിൽ ചോദിച്ചതിനോട് താൻ വിയോജിക്കുകയാണെന്ന് ആൽബി പറഞ്ഞു. ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്ന് പറയുന്ന ഒരാളെ ഒരിക്കലും ഒരു കലാകാരനായോ , ഒരു മനുഷ്യനെന്ന നിലയിലോ അംഗീകരിക്കാനാകില്ലെന്നും ആൽബി ഫേസ്ബുക്കിൽ കുറിച്ചു.

ഞാൻ കഴിഞ്ഞ 15 വർഷമായി ടെലിവിഷൻ മേഖലയിൽ എഴുത്തുകാരനായും, സംവിധായകനായും പ്രവൃത്തിക്കുകയും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് സ്വന്തമാക്കുകയും ചെയ്ത വ്യക്തിയാണ്.
ഒരു ഷൂട്ടിങ്ങ് സെറ്റിൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തുടക്കുന്ന മേക്കപ്പ് ടീമിലുള്ളവർക്ക് സംവിധായകൻ്റെയോ, എഴുത്തുകാരൻ്റെയോ ഏഴയലത്ത് വന്ന് നിൽക്കാനുള്ള യോഗ്യതയുണ്ടോ എന്ന് ചോദിച്ചതിനോട് വിയോജിക്കുന്നു. ഒരു ഷൂട്ടിങ്ങ് സ്ഥലത്ത് ഏറ്റവും ആദ്യമെത്തി സംവിധായകൻ്റെ മനസ്സറിഞ്ഞ് നൂറ് ശതമാനം ആത്മാർത്ഥമായി പ്രവൃത്തിക്കുന്നവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ..
വർഷങ്ങൾ പ്രവൃത്തി പരിചയമുള്ള നല്ല സംവിധായകർക്കൊക്കെ മേക്കപ്പ് കലാകാരൻമാരോട് എന്നും ബഹുമാനമുണ്ട്.

alby1-

ആർട്ടിസ്റ്റ് എന്നു വെച്ചാൽ കലാകാരൻ എന്നാണ് അർത്ഥം. ക്യാമറക്കു മുന്നിൽ അഭിനയിക്കുന്നവർ മാത്രമല്ല ആർട്ടിസ്റ്റ്' എഴുത്തുകാരനും, സംവിധായകനും, തുടങ്ങി മേക്കപ്പ് കലാകാരൻമാരും ആർട്ടിസ്റ്റുകൾ തന്നെയാണ് ' എൻ്റെ അനുഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ ലൊക്കേഷനിൽ സംവിധായകൻ്റെ മനസ്സറിഞ്ഞ് ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിരവധി മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ട്. അവരൊന്നും എൻ്റെ ഏഴയലത്ത് വരാൻ പാടില്ലെന്ന് ഞാനൊരിക്കലും പറയില്ല. അവരെൻ്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്.

പട്ടണം റഷീദ്, പട്ടണം ഷാ, എന്നിവരെയൊക്കെ ഏറെ ബഹുമാനത്തോടെ ഗുരുസ്ഥാനത്ത് കാണുന്നവരാണ് ഞാനടക്കമുള്ള ടെക്നീഷ്യൻസും പല ആർട്ടിസ്റ്റുകളും.ചമയ രംഗത്ത് പ്രഗത്ഭരായ എത്രയോ കലാകാരൻമുണ്ട്. അവരെയൊന്നും ഒരു സംവിധായകനും എഴുത്തുകാരനും ഏഴയത്ത് നിൽക്കാനല്ല പറയുക, സംവിധായകനൊപ്പം നിൽക്കുന്നവരാണ് മേക്കപ്പ് കലാകാരൻമാർ. ഒരു മേക്കപ്പ് കലാകാരൻ്റെയും മനസ്സിൽ ദുഃഖമുണ്ടാവാതിരിക്കട്ടെ.

കിരൺ രാജ് ഈ കമൻ്റിനെതിരെ മേക്കപ്പ് കലാകാരൻമാർ പ്രതികരിക്കുക തന്നെ വേണം. ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്ന് പറയുന്ന ഒരാളെ ഒരിക്കലും ഒരു കലാകാരനായോ , ഒരു മനുഷ്യനെന്ന നിലയിലോ ഞാൻ അംഗീകരിക്കില്ല. NB: എൻ്റെ ഭാര്യ ബിഗ്ഗ് ബോസ്സ് മത്സരാർത്ഥി ആയതു കൊണ്ടല്ല ഞാൻ ഈ പോസ്റ്റിടുന്നത്. ഞാൻ ഒരു സംവിധായകനായതു കൊണ്ടും കൂടെയുള്ള ക്യാമറ, ലൈറ്റ്, സൗണ്ട്, മേക്കപ്പ്, പ്രൊഡക്ഷൻ എന്നു തുടങ്ങി ലൊക്കേഷനിൽ ജോലി ചെയ്യുന്ന എല്ലാ സഹപ്രവർത്തകരെയും കുടുംബാംഗങ്ങളായി കാണുന്നതു കൊണ്ട് മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+