Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവൾ'; ജാൻമോണിയെ അധിക്ഷേപിച്ച് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണി ദാസിനെ അധിക്ഷേപിച്ച് സംവിധായകൻ അഖിൽ മാരാർ. ഒരു അഭിമുഖത്തിനിടെ അഖിലിനെ കുറിച്ച് ജാൻമോണി നടത്തിയ പ്രതികരണമാണ് അഖിലിനെ ചൊടിപ്പിച്ചത്. സിനിമ സെറ്റിൽ ചെന്നാൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോയെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റായി അഖിൽ കുറിച്ചത്.

'ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങും മുൻപ് ശോഭ എന്നോട് പറഞ്ഞിരുന്നു അവളുടെ ഒരു കുട്ടി സീസണിൽ ഉണ്ടെന്ന് . പേര് ജാനു, ആ ജാനുവാണോ ഈ ജാനു. വീഡിയോ വന്നതിൽ വളരെ സന്തോഷം. പിന്നെ അവൻ ഇവൻ എന്നൊക്കെ വിളിക്കാൻ ഞാൻ ദാസ് അല്ല, അയ്യോ പറഞ്ഞത് പോലെ ജാൻമാണി ആരാണ്, ബിസിനസ് ക്ലാസ് ആണല്ലോ. സിനിമ സെറ്റിൽ ചെന്നാൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ?

Bigg Boss Malayalam Season 6

വല്ലവളും പറയുന്നത് കേട്ട് തുള്ളാൻ നിക്കരുത്. നീ കാരണം കേരളത്തിൽ അപമാനിക്കപ്പെട്ടത് ട്രാൻസ് കമ്മ്യൂണിറ്റി കൂടിയാണ്. ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവളുടെ ക്ലാസ് കൊണ്ട് എന്റെയടുത്ത് വന്നാൽ തപ്പി തടഞ്ഞ് പറയുന്ന മലയാളം പോലും പിന്നെ വായിൽ നിന്നും വരില്ല', എന്നാണ് അഖിൽ കമന്റ് ചെയ്തത്.

അതേസമയം കമന്റിൽ അഖിലിനെതിരെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അഖിലിന്റെ യഥാർത്ഥ സ്വഭാവം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നാണ് ഒരാൾ കുറിച്ചത്. എന്തൊരു ടോക്സിക് ആണ് ഇയാൾ .ഒരു വിമർശനം പോലും അംഗീകരിക്കാൻ പറ്റത്തില്ല, എന്നാൽ ലോകത്തുള്ള വേറെ ആരെയും ഇയാൾക്ക് എന്തും പറയുകയും ചെയ്യാം, ഇതിനെയൊക്കെ പൊക്കിപ്പിടിക്കാനും കുറെ ആൾക്കാരും ഉണ്ട്', എന്നായിരുന്നു ഒരാൾ കുറിച്ചത്.അതേസമയം വിമർശനം കടുത്തതോടെ അഖിൽ കമന്റ് നീക്കം ചെയ്തു. പിന്നാലെ മറ്റൊരു വിശദീകരണ കുറിപ്പും പങ്കിട്ടു.

അഖിലിന്റെ കുറിപ്പ് ഇങ്ങനെ-'
മറ്റുള്ളവരെ അടിച്ചക്ഷിച്ചു നോറയെ മൂന്നാം ക്ലാസ് ആക്കി കാലിന്റെ അടിയിൽ ഇട്ട് ചവിട്ടി മെതിക്കും എന്ന് പറഞ്ഞ...സ്വയം ബിസിനസ് ക്ലാസ് എന്ന് പറഞ്ഞു മറ്റുള്ളവരെ താഴ്ത്തി കെട്ടുന്ന ഒരുത്തി എനിക്കെതിരെ വീഡിയോ ഇടുമ്പോൾ എന്നെയും ആക്ഷേപിച്ചു സംസാരിക്കുമ്പോൾ അവളെ അവൾ ആരാണെന്ന് ഓർമപ്പെടുത്തേണ്ടി വരും..
ആ പരാമർശം മാനവും മര്യാദയ്ക്കും ജോലി ചെയ്യുന്ന ആർക്കെങ്കിലും ഒരാൾക്ക് വേദന ഉണ്ടാക്കി എങ്കിൽ ക്ഷമ ചോദിക്കുന്നു. അതെ സമയം ജാൻമണി എന്ന അഹങ്കാരിയ്ക്കെതിരെ എന്ത് പറഞ്ഞോ അതിൽ ഉറച്ചു തന്നെ നിൽക്കുന്നു'. പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+