Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആൽബി പറ‍ഞ്ഞത് കള്ളം, അപ്സരയും അയാളും ഒളിച്ചോടി വിവാഹം ചെയ്തവർ,തെളിവുണ്ട്';വീണ്ടും മുൻ ഭർത്താവ്

ബിഗ് ബോസ് മത്സരാർത്ഥിയായ അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ ചോദ്യം ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു. അവരുടെ വിവാഹത്തെ കുറിച്ച് ആൽബി പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്നും കണ്ണൻ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു

മുൻ ഭർത്താവിൽ നിന്നും കടുത്ത ക്രൂരതകൾ അപ്സര അനുഭവിച്ചെന്നും ഇരുവരും വിവാഹമോചിതരായതിന് ശേഷമാണ് ഞങ്ങൾ രണ്ട് പേരും വിവാഹം കഴിച്ചതെന്നും ആൽബി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായാണ് കണ്ണന് രംഗത്തെത്തിയത്.

apsara2

ആൽബി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു-' ലോകത്ത് ഒരു സ്ത്രീയോ പുരുഷനോ വിവാഹം കഴിക്കുന്നതും അത് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാതെ വരുമ്പോള്‍ ആ ബന്ധം വേർപ്പെടുത്തുന്നതും സാധാരണമാണ്. മുൻ ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തുമ്പോൾ അപ്സരയ്ക്ക് 21 വയസാണ്. ഇനിയും അവൾക്ക് എത്രയോ വർഷം ജീവിക്കാനുണ്ട്. അത് കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ അപ്സരയെ വിവാഹം കഴിക്കുന്നത്. ആ സമയത്തൊക്കെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞാൻ ഡയറക്ടറായിരിക്കുന്ന സീരിയലിലെ നായികയായിരുന്നു അപ്പോൾ അവർ.

ഞാനും അപ്‌സരയും വിവാഹം കഴിക്കുന്നത് ഇന്ത്യന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ്. ഞാൻ ക്രിസ്റ്റ്യനും അപ്സര ഹിന്ദുവുമാണ്. വിവാഹം രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. ഒന്നാം സാക്ഷി അപ്സരയുടെ അമ്മയാണ്. അല്ലാതെ ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിച്ചതല്ല'.

കണ്ണന്റെ മറുപടി ഇങ്ങനെ-'ആൽബി ആണാണെങ്കിൽ ഒളിച്ചോടി പോയി വിവാഹം കഴിച്ചതാണെന്ന് പറയാനുള്ള നട്ടെല്ല് നിനക്കുണ്ടോ? ഉണ്ടെങ്കിൽ നീ അങ്ങനെ പറയുവോ. നീ എന്താണ് പറഞ്ഞത് മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ അപ്സരയെ വിവാഹം കഴിച്ചത്, എന്റെ സീരിയയിൽ അഭിനയിച്ചോണ്ടിരുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കളാണെന്ന് എന്തൊക്കെ പറഞ്ഞു. നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.പുടവയുമായി നിൽ‌ക്കുന്ന ഫോട്ടോ സഹിതം എന്റെ കൈയ്യിലുണ്ട്.

നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞ് നിങ്ങളുടെ സീരിയൽ ഷൂട്ട് നടക്കുന്ന സ്ഥലത്ത് നിങ്ങളോട് രണ്ട് പേരോടും സംസാരിക്കാൻ ഞാൻ വന്നതാണ്. അന്ന് നീ എന്റെ അടുത്ത് വന്ന് ഷോ കാണിച്ചു. തകർന്ന് നിൽക്കുന്ന ഞാൻ ദേഷ്യപ്പെട്ടു. അന്നവിടെ ബഹളം ഉണ്ടായി. സെറ്റിലെ സകല ആളുകൾക്കും ഇത് അറിഞ്ഞു. സ്വയം പെർഫെക്ട് ആണെന്ന് കാണിക്കാൻ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങൾക്ക് വഴി മാറി തന്നവനാണ് ഞാൻ. പിന്നേയും എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.നിന്റെ അവിഹിതമൊക്കെ പറയാൻ നിന്നാൽ പലതും എനിക്ക് പറയേണ്ടി വരും.

2023 ലെ വനിത ദിനത്തിലെ പ്രോഗ്രാമിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തി ഞാനൊരു വീഡിയോ ചെയ്തിരുന്നു.അത് അപ്സരയും ആൽബിയും സൈബർ പോലീസ് വഴി എന്നെ വിളിപ്പിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നാണ് അവർ പറയുന്നത്. എന്നാൽ അത് സത്യമല്ല. വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നത് സത്യമാണ്. അല്ലാതെ ഞാൻ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറയണമെങ്കിൽ ഞാൻ ചാവണം', കണ്ണൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+