Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛൻ എന്നെ കുറെ തല്ലി, മോശം അവസ്ഥകളിലെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് അഖിലാണ്': പൂജ

അവതാരക എന്ന നിലയിൽ ശ്രദ്ധേയായ വ്യക്തിയാണ് പൂജ കൃഷ്ണ. ഇപ്പോൾ വൈൽഡ് കാർഡ് എൻട്രിയായി പൂജ ബി​ഗ് ബോസിൽ എത്തിയിരിക്കുകയാണ്. വളരെ മികച്ച രീതിയിലാണ് പൂജ കളിക്കുന്നതും. ബിഹൈൻഡ് വുഡിസിൽ പൂജയുടെ സഹോദരി പൂർണിമ കൃഷ്ണ പൂജയുമായി നടത്തിയ ഇന്റർവ്യൂ ആണ് വൈറൽ ആവുന്നത്.

എങ്ങനെയാണ് ആങ്കറിം​ഗ് ഫീൽഡിലേക്ക് എത്തിയതെന്നും ജീവിതത്തിൽ കടന്നുപോയ പ്രശ്നങ്ങളെക്കുറിച്ചും അച്ഛനുമായി ഉണ്ടായ ആശയപരമായ പ്രശന്ങ്ങളെക്കുറിച്ചും പാർട്ണറെക്കുറിച്ചുമൊക്കെ പൂജ സംസാരിക്കുന്നുന്നുണ്ട്.

pooja krishna

നെഗറ്റീവ് കമന്റ് വായിക്കുമ്പോൾ എന്താണ് തോന്നാറുള്ളത് എന്ന ചോദ്യത്തിന് നെഗറ്റീവ് കമന്റുകൾ ആസ്വദിക്കുന്ന ആളാണെന്നും തള്ളുന്നതല്ല കാര്യമായിട്ടാണ് തന്നെയാണ് താൻ ഇത് പറയുന്നതെന്നും പൂജ പറയുന്നു.

ഇൻസ്റ്റഗ്രാം റീൽസിന് നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ തനിക്ക് സമാധാനം ആകുമെന്നും കാരണം ആ റീൽ പെട്ടെന്ന് റീച്ച് ആവുമെന്നും പൂജ പറയുന്നു. ആദ്യമൊക്കെ നെഗറ്റീവ് കമന്റ് വരുമ്പോൾ ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും പൂജ പറയുന്നു. തന്റെ ജീവിതത്തിൽ പെട്ടെന്നാണ് എക്‌സ്പോഷർ വന്നതെന്നും കഴിഞ്ഞ ജനുവരയിലാണ് താൻ ആങ്കറിം​ഗിലേക്ക് വരുന്നതെന്നും പൂജ പറയുന്നു.

തനിക്ക് തന്നെ വളരെ ഇഷ്ടമാണെന്നും ചിലപ്പോൾ ആങ്കറിംഗ് ചെയ്യുന്ന സമയത്ത് ആളുകൾ പറയാറുണ്ട് ചിരി കുറച്ച് ഓവറാണെന്ന്, ചിരി ഓവർ ആണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അത് തന്റെ കൺട്രോളിൽ അല്ലെന്നും താൻ വേണം എന്ന് വെച്ച് ചിരിക്കുന്നതല്ലെന്നും പൂജ പറയുന്നു. 20ാമത്തെ വയസ്സിലാണ് ഞാൻ കൊച്ചിയിലേക്ക് വരുന്നത്. ഇവിടത്തെ പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്തു. ഞാനും എന്റെ പാർട്ണറും ഒരേ കമ്പനയിൽ ആയിരുന്നു.

ഞാൻ അവനോട് പറഞ്ഞു എനിക്ക് ഓഫീസിൽ വന്ന് പണിയെടുക്കുന്നത് വർക്കാവുന്നില്ല എന്ന്, പറ്റില്ല ഈ പരിപാടി ഞാൻ നിർത്തിയിട്ട് പോവുകയാണെന്ന്. അവൻ പറഞ്ഞു ഞാൻ നിന്നെ നോക്കിക്കോളാം എന്ന്. അങ്ങനെയാണ് ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന ചാനലിലേക്ക് അയക്കുന്നത്, പൂജ പറയുന്നു.

ചെറുപ്പം തൊട്ടേ എനിക്ക് എന്റേതായ സ്റ്റാന്റ് ഉണ്ടായിരുന്നു. നോ പറയേണ്ട സ്ഥലത്ത് ഞാൻ നോ പറയും. എന്റെ അച്ഛനും അമ്മയും അത് പ്രതീക്ഷിച്ച് കാണില്ല. ഇവിടെ ഞാൻ ആരേയും കുറ്റം പറയുന്നില്ല.

എന്റെ അമ്മയും അച്ഛനും അവരുടേതായ ഐഡിയോളജിയിൽ ആയിരിക്കും വളർന്നിട്ടുണ്ടാവുക. അവരുടെ കുട്ടി ഇങ്ങനെ വളരണം എന്ന ആഗ്രഹം അവർക്ക് ഉണ്ടാവാം. അതിലൊന്നും ഞാൻ അവരെ തെറ്റ് പറയുന്നില്ല. പക്ഷേ ഞാൻ ഒരുപാട് ആൾക്കാരെ കണ്ടും ഒരുപാട് എക്‌സ്പീരിയൻസ് കിട്ടിയും നമ്മളും ഒരുപാട് വളർന്നു.

അങ്ങനെ ഞാനും അച്ഛനും ഐഡിയോളജി പരമായി ഭയങ്കര അടിയായിരുന്നു. അച്ഛൻ ഭയങ്കര കൺസർവേറ്റീവ് ആയി ചിന്തിക്കുന്ന ആളാണ് അത് അദ്ദേഹത്തിന്റെ ഇഷ്ടടം ആണ്. പക്ഷേ അങ്ങനെ ചിന്തിക്കാൻ അറിയാത്ത ആളായിരുന്നു. അപ്പോൾ ഫിസിക്കലായി അച്ഛൻ അടിക്കുന്ന അവസ്ഥ വന്നു. അച്ഛനും അത് വേദനയുള്ള കാര്യമാണ്. അന്ന് അച്ഛന് എന്നെ അടിക്കേണ്ടി വന്നു.

ഞാനും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന അവസ്ഥയിലായിരുന്നു ഞാൻ. അച്ഛന് ഞാൻ ഇറങ്ങിപ്പോകാനും പാടില്ല അപ്പോൾ അച്ഛൻ എന്നെ കുറെ തല്ലി. എനിക്ക് മൂക്കിൽ നിന്ന് ബ്ലഡ് വരുന്ന സാഹചര്യം ഉണ്ടായി. അങ്ങനെ ഞാൻ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്യുന്നത്. പൂജ പറയുന്നു. മൂന്ന് മാസം താൻ അമ്മയുടെ വീട്ടിലാണ് നിന്നതെന്നും താരം പറയുന്നു. ഇപ്പോഴാണെങ്കിലും അച്ഛനുമായി പ്രശ്‌നമില്ലെന്നും പൂജ പറയുന്നു.

എന്റെ ലൈഫിൽ ഞാൻ അഭിമാനത്തോടെ പറയുന്നത് എന്റെ പാർട്ണറെ തിരഞ്ഞെടുത്തു എന്നാണ്. അച്ഛനും അമ്മയും ഉണ്ട്. പക്ഷേ ഞാൻ അവരെ കുറ്റം പറയുക അല്ല, പക്ഷേ എന്റെ ലൈഫിൽ ഉണ്ടായിരുന്നു മോശം അവസ്ഥകളിലെല്ലാം എന്റെ കൂടെ ഉണ്ടായരുന്ന വ്യക്തി അഖിലാണ്.

വീട്ടിൽ നിന്ന് ഫുഡ് തരാത്ത സമയമുണ്ടായിരുന്നു. മൂപ്പർ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് വന്ന് ജനലിന്റെ അവിടെ ഫുഡ് വെച്ചിട്ട് പോകുമായിരുന്നു, എനിക്ക് വീട്ടിൽ നിന്ന് കോളേജിലേക്ക് ബസ്സിന് പോകാൻ പൈസ തന്നിരുന്നില്ല, അവൻ അമ്മയോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് 50 രൂപയൊക്കെ കൊണ്ടുത്തരുമായിരുന്നു, എന്നും പൂജ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+