Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട്ടിലിരുന്നാലും ആ ബിഗ് ബോസിലേക്ക് പോകല്ലേ'; അഞ്ജു അരവിന്ദിനോട് ആരാധകൻ.. താരത്തിന്റെ മറുപടി ഇങ്ങനെ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അഞ്ജു അരവിന്ദ്. സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.
താരം അടുത്തിടെ സോഷ്യൽ മീഡ‍ിയയിൽ പങ്കുവെച്ച പോസ്റ്റും അതിന് വന്ന കമന്റിന് താരം കൊടുത്ത മറുപടിയുമാണ് ചർച്ചയാവുന്നത്.

ബി​ഗ്ബോസ് സീസൺ 6 നെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ എല്ലായിടത്തും. സീസൺ 6 ൽ ആരക്കെ ഉണ്ടാവും എന്ന പ്രെഡിക്ഷൻ ലിസ്റ്റ് വരെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല താരങ്ങളുടേയും പേരുകൾ ഈ ലിസ്റ്റിൽ ഉണ്ട്. ഇപ്പോൾ അഞ്ജു അരവിന്ദ് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഒരു ആരാധകൻ കമന്റ് ഇട്ടത് .

Anju

വീട്ടിൽ വെറുതേയിരുന്നാലും ബി​ഗ് ബോസ് പോലുള്ള പരിപാടിയിലേക്ക് പോകരുതേ, താങ്കളെ ഇഷ്ടപ്പെടുന്നവരും വെറുക്കും എന്നാണ് ആരാധകൻ പറഞ്ഞത്. ഇതിന് ഞാൻ പോവില്ല, വിളിച്ചിട്ടും പോയിട്ടില്ല, പിന്നെയാ എന്നാണ് അഞ്ജു മറുപടി നൽകിയത്.

അതേ സമയം നടി മാളിവിക കൃഷ്ണദാസും ബി​ഗ് ബോസിലേക്ക് താൻ പോകില്ല എന്ന് വ്യക്തമാക്കിയിരുന്നു. മാളഴിക ബി​ഗ് ബോസ് 6 ൽ ഉണ്ടാവുമെന്ന ചർച്ചകൾ നടന്നിരുന്നു, ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ബി​ഗ് ബോസിൽ താൻ പോകില്ലെന്ന് താരം പറഞ്ഞത്. ഒരികക്ലും താൻ പോകില്ലെന്നും തന്നെ കൊണ്ട് പറ്റില്ലെന്നും മാളവിക പറഞ്ഞു. ബി​ഗ് ബോസ് തനിക്ക് സ്ഥലമല്ലെന്നും താരം പറഞ്ഞു.

തർക്കിച്ച് നിൽക്കാനൊന്നും തനിക്ക് ആതില്ലെന്നും താരം പറയുന്നു. ടാസ്ക്കൊക്കെ ചെയ്യാൻ പറ്റും, പക്ഷേ ഉന്തും തള്ളുമുള്ള ഒരു ടാസ്ക്കൊന്നും തനിക്ക് പറ്റില്ലെന്നും സെൽഫ് ലവ് ഉണ്ടെന്നും മാളവിക പറഞ്ഞു.

അതേ സമയം ബി​ഗ് ബോസ് 6 ൽ ആരൊക്കെ ഉണ്ടാവും എന്ന ചോദ്യത്തിന് സീസൺ 5 ന്റെ വിജയി അഖിൽ മാരാറും മറുപടി പറഞ്ഞിരുന്നു. പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണ് അഖിൽ പറയുന്നത്. എനിക്ക് അറിയാവുന്ന ബി​ഗ് ബോസിലേക്ക് ഞാൻ പോലും ഉണ്ട് എന്ന് ഞാൻ ഉറപ്പാക്കുന്നത് മാർച്ച് 18 ന് ഒക്കെ ആണ്.

അപ്പോഴാണ് നമ്മൾ ഉണ്ടാവുമെന്ന് നമുക്കൊരി ധാരണ കിട്ടുന്നത്. ഇനി അങ്ങനെ കിട്ടിയാലും മാർത്ത് 24 ന് അവിടെ പോയി ഇരിക്കുന്ന സമയത്ത് ഇവർക്ക് പറയാം നിങ്ങൾ സെലക്ടഡല്ലെന്ന്, ഹൗസിനകത്ത് കയറുന്നത് വരെ ഈ പ്രെഡിക്ഷൻ ലിസിറ്റിലൊന്നും കാര്യമില്ല, ഇത് രഹസ്യ സ്വഭാവമുള്ള ഷോയാണല്ലോ എന്നും അഖിൽ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+