Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലർത്തിയടിച്ചിട്ടേ ജാസ്മിൻ ആ കളം വിടൂ, അൻസിബയും അഭിഷേകുമൊക്കെ ഇനിയും വിയർക്കും'

ബിഹ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചെയ്യപ്പെട്ട മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. എത്രയൊക്കെ മാനസികമായി തകർന്നിരിക്കുകയാണെങ്കിലും ഗെയിമിലേക്ക് വരുമ്പോൾ വളരെ പെട്ടെന്ന് തന്നെ തിരിച്ചുവരവ് നടത്തുന്നയാളാണ് ജാസ്മിൻ എന്നാണ് സീസൺ 6 ൽ നിന്നും പുറത്ത് വന്ന മത്സരാർത്ഥികളെല്ലാവരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരു ബിഗ ്ബോസ് ആരാധകൻ പങ്കിട്ടൊരു കുറിപ്പ് ചർച്ചയാവുകയാണ്. ജാസ്മിന്റെ ഗെയിമിനെ വിലയിരുത്തുന്ന കുറിപ്പ് ഇങ്ങനെ

'ഇപ്രാവശ്യത്തെ ബിബിയിൽ ഒരു ഗയിമാവട്ടെ, ഒരു ടാസ്ക് ആവട്ടെ, അതുമല്ലെങ്കില് പരസ്പരം പോയിന്റുകള് പറഞ്ഞ് സംസാരിക്കേണ്ട വാഗ്വോദമാവട്ടെ ജിന്റോ, അഭിഷേക് തുടങ്ങയവരെ പോലെ സ്വയം പൊക്കിയടിച്ച് പറയുന്ന വാദങ്ങളെ യുക്തിയുക്തം അനലൈസ് ചെയ്യുന്നതിലാകട്ടെ, അവിടെയെല്ലാം ആദ്യം തുടക്കമിട്ട് സംസാരിക്കുന്ന പലരും ഉണ്ടാവും. വീറോടു കൂടി പോയിന്റുകളില്ലാതെ സംസാരം തുടങ്ങുന്ന പലരും. അപ്പോഴൊന്നും ജാസ്മിന് എന്ന പെൺകൊടി ചിത്രത്തിൽ ഒന്നും ഉണ്ടാകില്ല. ചിലപ്പോൾ അവളെ സംസാരിക്കാൻ പലരും അനുവദിക്കുകയും ഇല്ല. ഇങ്ങനെയുള്ള സമയങ്ങളിലെല്ലാം തന്റെ ഊഴത്തിന് വേണ്ടി ഓങ്ങിയിരിക്കുന്നുണ്ടാവും അവൾ.

jaja-

എല്ലാവരുടെയും എതിര്‍പ്പുകള്‍ താനേ അവസാനിക്കും. എന്നിട്ടൊരു തുടക്കമിടലുണ്ട്, കത്തിക്കയറലുണ്ട്,ഓലപ്പടക്കത്തിൽ തുടങ്ങി വലിയ വലിയ അമിട്ടുകളിൽ അത് ചെന്നവസാനിക്കും. അമിട്ടുകൾ എന്ന് പറയുമ്പോൾ വെറും ശബ്ദ കോലാഹലങ്ങളല്ല, തെളിഞ്ഞ കൂർമ്മ ബുദ്ധിയുടെ, സ്വതന്ത്രവും ഭയരഹിതവുമായ ആശയങ്ങളുടെ, സെൻസിബിളായ ചിന്തകളുടെ, സ്വതസിദ്ധതയുടെ പതിയെയുള്ള പുറത്തുചാടലാണത്. അതിലും ഒരു വ്യക്തിത്വവും മാനുഷിക പരിഗണനയും വെക്കലുണ്ട് ജാസ്മിന്.

തന്റെ, സെന്സിബിൾ അല്ലാത്ത മുരട്ടു ന്യായങ്ങളിലും, മൃഗീയതയിലും, തൂങ്ങി നിന്ന് വാദിക്കുന്നത് കണ്ടാൽ ആ ആളുടെ സെന്സില്ലായ്മയെ മലർത്തിയടിച്ചിട്ടേ ജാസ്മിൻ ആ കളം വിടൂ. പിന്നീട് കാണുന്നത്, "അതെ.." "അതെന്നെ ഞാനും പറയാന്‍ വന്നത്.." തുടങ്ങിയ മറ്റുള്ളവരുടെ വാക്കുകളാണ്... അവസാനം എല്ലാ കണ്ണുകളും ചെന്നവസാനിക്കുന്നത് ആ മുഖത്തുമായിരിക്കും.

അവളെ താഴ്ത്തിക്കെട്ടാന്‍ അന്‍സിബയെ പോലുള്ളവരും, അഭിഷേകിനെ പോലുള്ളവരും പുറത്തും അകത്തും കുറേ വിയര്‍ക്കും. എന്നാലും അത്തരം കാര്‍മേഘക്കൂട്ടങ്ങളുടെ മറ നീക്കി ആ സൂര്യന്‍ പുറത്ത് ചാടുക തന്നെ ചെയ്യും', ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+