Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്'; അൻസിബ പൊട്ടിത്തെറിച്ചു, ഗബ്രിക്ക് നിലവിട്ടു

ബി​ഗ് ബോസ് സീസൺ 6 ൽ ഇന്ന് വീക്കന്റ് എപ്പിസോഡാണ് നടക്കാൻ പോകുന്നത്. മോഹൻലാൽ എത്തുന്ന വീക്കന്റ് എപ്പിസോഡുകളിലാണ് ആ ഒരാഴ്ച ബി ബി വീട്ടിൽ നടന്ന കാര്യങ്ങൾ ചർ‌ച്ച ചെയ്യുന്നത്. ഇത്തവണയും ചർച്ച ചെയ്യാൻ കുറെ വിഷയങ്ങൾ ഉണ്ട്. കഴിഞ്ഞ തവണ സിബിനും ജാസ്മിനും ആണ് ശിക്ഷ ലഭിച്ചത്. ഇതിന് പിന്നാലെ സിബിൻ ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇത്തവണയും ജാസ്മിൻ പേര് വരാനാണ് സാധ്യത. ജിന്റോയ്ക്കും വഴക്ക് കേൾക്കാൻ സാധ്യതയുണ്ട്.

എന്തായാലും ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്. ഭക്ഷണത്തിന്റെ പേര് പറഞ്ഞാണ് തർക്കം ആരംഭിക്കുന്നത്. ഇത് അഭിഷേക് ഏറ്റുപിടിക്കുന്നുമുണ്ട്. ജിന്റോയും ജാസ്മിനും ജയിലിൽ ആയത് കൊണ്ട് കിച്ചൺ ടീമിൽ അൻസിബ മാത്രമാണ്. അൻസിബ തന്നെയാണ് നേരത്തേയും ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്നത്.

bb

അടുക്കളയിൽ സഹായിക്കാത്തതിന് തന്നെയാണ് ജാസ്മിനെ എല്ലാവരും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. അടുക്കളയിൽ ഒറ്റയ്കക്ക് ഭക്ഷണം ഉണ്ടാക്കുന്ന അൻസിബയെ സഹായിക്കാൻ നന്ദനയും അഭിഷേകുമൊക്കെ എത്തുന്നുണ്ട്. അപ്പോഴാണ് അൻസിബയ്ക്കെതിരെ ​ഗബ്രി എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സംസാരം നിർത്താൻ നന്ദന പറയുന്നു. താൻ എന്തെങ്കിലും മോശമായി പറഞ്ഞോ എന്നാണ് ​ഗബ്രി ചോദിക്കുന്നത്.

പ്രൊവോക്കിംഗ് ആയിട്ട് എന്തെങ്കിലും പറഞ്ഞോ. സിക്കാണ്. എനിക്ക് ഇത്തിരി ഭക്ഷണം എക്‌സ്ട്രാ വേണം. ഞാൻ ഇന്നുവരെ ഇവിടെ ഭക്ഷണം ചോദിച്ച് മേടിച്ചിട്ടില്ല. ഞാൻ അവളോട് അല്ല ഉണ്ടാക്കാൻ പറഞ്ഞത് കിച്ചൺ ടീമിനോടല്ലേ. എന്ന് ഗബ്രി പറയുമ്പോൾ കിച്ചൺ ടീമിൽ താൻ മാത്രമെ ഉള്ളൂ എന്നാണ് അൻസിബ പറഞ്ഞത്. നോറയും നന്ദനയുമൊക്കെ ഹെൽപ്പ് ചെയ്യൻ വന്നതാണെന്നും അൻസിബ പറയുന്നു.

പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞാൽ മതി അതിന് വേറെ രീതിയൽ മെനഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന് ഗബ്രി പറയുന്നു. ഇതോടെ അൻസിബയ്ക്ക് കലി വരികയും ജാസ്മിൻ അവിടെ ജയിലിൽ പോയിക്കിടന്നതിന്റെ സൂക്കേട് നീ എന്റെയടുത്ത് കാണിക്കേണ്ട എന്ന് അൻസിബ പറയുന്നു. ഇതോടെ നീ അനാവശ്യ വർത്താനം പറയേണ്ടെന്ന് പറഞ്ഞ് ഗബ്രി അടുക്കളിയിലേത്ത് പോകുന്നു.

നിനക്ക് ഭക്ഷണം തരാൻ പറ്റില്ലെങ്കിൽ ഭക്ഷണം തരാൻ പറ്റില്ലെന്ന് പറയണമെന്ന് ഗബ്രി പറയുന്നു.ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ അൻസിബ, നീ എന്ത് പറഞ്ഞാലും മറ്റുള്ളവർ കേൾക്കുമെന്ന നിന്റെ ഈ ധാർഷ്ട്യമുണ്ടല്ലോ മടക്കി പോക്കറ്റിൽ വെച്ചാൽ മതിയെന്നും ഗബ്രി പറയുന്നു. നീ പോടാ എന്നാണ് അൻസിബ പറയുന്നു. ഇതോടെ അഭിഷേക് വിഷയത്തിൽ ഇടപെട്ടു.

കിച്ചണിന്റെ അവിടെ ഫൈറ്റ് വേണ്ടാ എന്നാണ് അഭിഷേക് പറയുന്നു. താൻ എവിടെ സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് അഭിഷേക് പറയുന്നു. സ്വന്തമായിട്ടുള്ള അഭിപ്രായം കാണിക്ക് എന്ന പറയുമ്പോൾ എന്താണ് സ്വന്തമായിട്ടുള്ള അഭിപ്രായം അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ എന്നാണ് അഭിഷേക് ചോദിക്കുന്നത്. പിന്നാലെ ഗബ്രി അഭിഷേകിനോട് വഴക്കിടുന്നു. മറ്റ് അംഗങ്ങളാണ് പ്രശ്‌നത്തിൽ ഇടപെട്ട് പരിഹകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+