Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൻസിബയുടെ മാറ്റത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ്?; വീണ്ടും മാറിയതിന് കാരണം, ഇനി കാണാൻ പോകുന്നത്..'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിലവിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ അൻസിബയാണ്. തുടക്കത്തിൽ പതിഞ്ഞ താളത്തിലായിരുന്നു അൻസിബ ഗെയിം കളിച്ച് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ് നിൽക്കുകയാണ് അൻസിബ.

അൻസിബയുടെ ഈ ആത്മവിശ്വാസത്തിന് കാരണം എന്താണെന്ന് പറയുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഇനിയാണ് അൻസിബയുടെ കളി കാണാനിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. വായിക്കാം

ansibanew-1

'അൻസിബ ദി ക്ലാസിക് ഗെയ്മർ, പൊതുവെ ശാന്ത സ്വഭാവവും അടക്കവും ഒതുക്കവും ഉള്ള, എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു പെൺകുട്ടി. ഇതാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് ഇട്ടു കൊടുത്ത അൻസിബ. എന്നാൽ ഫസ്റ്റ് വീക്ക് ഗബ്രിയും ആയി ഉണ്ടായ തർക്കത്തിൽ അന്ന് മുതൽ ഗബ്രി ഔട്ട് ആകുന്ന ദിവസം വരെ അവനോട് പക വച്ച് പുലർത്തുകയും റൂമിൽ ഇരുന്ന് ഓരോ ദിവസവും ഋഷിയോടും റോക്കിയോടും മറ്റുള്ളവരെ പറ്റി വാ തോരാതെ കുറ്റം പറയുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ആണ് പ്രേക്ഷകർ ആദ്യ ദിനങ്ങളിൾ അൻസിബയെ കാണുന്നത്. റോക്കി ഔട്ട് ആയ ശേഷവും ഋഷിയെ ഈ ഒരു മാന്ത്രിക വലയത്തിൽ നിർത്താൻ അൻസിബക്ക്‌ സാധിച്ചു. അർജുൻ ഈ നെഗറ്റീവ് കൂട്ടുക്കെട്ടിൽ നിന്ന് പുറത്ത് കടന്നു. റോക്കി, ഋഷി, ജാന്മണി എന്നിവരെ ഒഴിച്ച് സീസൺ 6ൽ ഇത് വരെ വന്നു പോയ എല്ലാവരെയും പറ്റി വളരെ മോശം ആയി ആണ് അൻസിബ സംസാരിച്ചിട്ടുള്ളത്.

സിജോയെ ഗുരുതരമായി പരിക്കേൽപ്പിച്ച റോക്കിയും താൻ എന്ത് പറഞ്ഞാലും അതിനൊത്ത് തുള്ളുന്ന ഋഷിയും എല്ലാവരെയും ലോ ക്ലാസ് ആയി കാണുന്ന ജാന്മണിയും ആണ് അൻസിബയുടെ സുഹൃത്തുക്കൾ. നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ സ്വാഭാവത്തിന്റെ ആകെ തുകയായിരിക്കും നമ്മുടെ സ്വാഭാവം എന്ന് പറയുന്നത് എത്ര ശെരിയാണ്. ഇനി ഗെയിം കളിക്കാൻ അറിയാത്ത അൻസിബയെ പറ്റി നോക്കാം. വൈൽഡ് കാർഡ് വരുന്നത് വരെ അവിടെ എല്ലാവരെയും ജഡ്ജ് ചെയ്ത്‌ ഋഷിയെ പിരി കേറ്റി വിട്ട്‌ നടന്ന അൻസിബ പെട്ടെന്ന് ഒരു ദിവസം എനിക്ക് ഈ ഗെയിം കളിക്കാൻ അറിയില്ല, ഇവിടെയുള്ള നെഗറ്റിവിറ്റി എന്നെ ബാധിക്കുന്നു, ഇവിടെ എനിക്ക് പിടിച്ച് നിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നു. എന്നാൽ അൻസിബയുടെ ഈ മാറ്റത്തിനു പിന്നിലെ സത്യാവസ്ഥ എന്താണ്?

വൈൽഡ് കാർഡ് വരികയും ഋഷിയെ പിരികേറ്റി വിടുന്നതും കട്ടിലിൽ ഇരുന്ന് എല്ലാവരെയും കുറ്റം പറയുന്നതും കാരണം പുറത്ത് കട്ടിൽ റാണി, പരദൂഷണം റാണി തുടങ്ങിയ ഇമേജ് ആണ് തനിക്ക് എന്ന് അൻസിബക്ക്‌ മനസ്സിലായി. അന്ന് തൊട്ട് അൻസിബ മുഖം മൂടി എടുത്ത് അണിഞ്ഞു. ആരെയും കുറ്റം പറയാത്ത കുട്ടി ആയി. ഇത്രയും പ്രശ്നങ്ങൾ നടക്കുന്ന ബിഗ്ഗ്‌ബോസ് തന്നെ പോലെ സ്റ്റാൻഡേർസ് ഉള്ള ഒരാൾക്ക് പറ്റിയ സ്ഥലം അല്ലെന്ന് വരുത്തി തീർത്തു. പുറത്ത് നെഗറ്റീവ് ഇമേജ് ആണെന്ന് കരുതി ഗെയിമിൽ നിന്ന് മാറി നിന്ന അൻസിബ തുടർച്ചയായി 2 വീക്ക് സേവ് ആയി. പുറത്ത് പോകും എന്ന് ഉറപ്പിച്ച അവസരത്തിൽ ഹൗസിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ അൻസിബ ഇൻ ആയി. അവിടുന്ന് തൊട്ട് അൻസിബ വീണ്ടും മാറി.

ഇപ്പൊ ഉള്ളത് ഓവർ കോൺഫിഡന്റ് ആയിട്ടുള്ള ഒരു അൻസിബയാണ്. ആ ഓവർ കോൺഫിഡൻസിന്റെ പുറത്ത് ഒരു ദിവസം കൊണ്ട്‌ വന്ന മാറ്റം ആണ് ഇന്നലെ മാത്രം കണ്ടത്. അൻസിബ എന്ന കൗശലകാരി ആയ ഗെയ്മറെ ആണ് ഇനി കാണാൻ പോകുന്നത്. ഫാൻസ്‌ കൂടുമോ അതോ ഉള്ള ഫാൻസ്‌ പോകുമോ എന്ന് ഈ വീക്ക് കൊണ്ട് അറിയാം',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+