Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ മലർത്തിയടിച്ച് അന്‍സിബ: പ്രേക്ഷക വോട്ടെടുപ്പില്‍ വന്‍ ലീഡ്, പ്രതിഫലിച്ചത് ആ വികാരം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാന മത്സരാർത്ഥികളാണ് ജാസ്മിനും അന്‍സിബയും. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയ മത്സരാർത്ഥിയാണ് ജാസ്മിനെങ്കില്‍ അല്‍പം ഉള്‍വലിഞ്ഞ് നില്‍ക്കുന്ന മത്സര രീതിയാണ് അന്‍സിബയുടേത്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രമുഖ ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളില്‍ നടന്ന ഒരു പോളില്‍ മികച്ച മത്സരാർത്ഥിയാര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അന്‍സിബയ്ക്കായിരുന്നു.

ജാസ്മിന്‍ വിരുദ്ധർ ഒന്നടങ്കം പോള്‍ ചെയ്തതുകൊണ്ടാണ് അന്‍സിബയ്ക്ക് ഇത്തരത്തിലുള്ള വിജയം നേടാന്‍ സാധിച്ചതെന്നാണ് ജാസ്മിന്‍ ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വീടിനുള്ളില്‍ ജോലി ചെയ്യാതെ മുഴുവന്‍ സമയവും ഗബ്രിയുമായി ചേർന്നിരിക്കുന്നതാണ് ജാസ്മിന് തിരിച്ചടിയായി മാറിയതെന്നാണ് ഒരു ബിബി പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടുന്നത്. ആ പ്രേക്ഷകന്‍ ബിബി ആരാധക ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-ansiba

ഇവിടെ അൻസിബ vs ജാസ്മിൻ ഒരു പോൾ വച്ചപ്പോൾ ആ പോളിൽ അൻസിബ വൻ ഭൂരിപക്ഷത്തോടെ ജയിക്കുകയുണ്ടായി. പക്ഷേ അൻസിബ ഹസ്സനു ഫാൻസ്‌ ഇല്ല അതെല്ലാം ജാസ്മിൻ ഹേറ്റേഴ്‌സ് ആണെന്നാണ് ജാസ്മിൻ പിആർ ടീമിന്റെ നിലപാട്. അവരോടായി പറയാനുള്ളത് വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ആരാണെന്ന് നോക്കണമെന്നാണ്.

കിച്ചൻ ടീമിലെ മെംബേർസ് ആണ് അൻസിബയും ജാസമിനും. അൻസിബ തന്റെ ജോലി തന്റെ ഫെയിംമോ സുപ്പീരിയോരിറ്റിയോ ഒന്നും നോക്കാതെ ഭംഗി ആയി ചെയ്യുന്നു. അതേ സമയം ജാസ്മിനോ ഗബ്രി ചാപ്രി എന്നൊക്കെ പറഞ്ഞു മെലോഡ്രാമ കളിച്ചു നടക്കുകയാണ്. ഇതൊക്കെ പിആർ ടീംസ് അല്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകർ കാണുന്നുണ്ട്.

അൻസിബ ആരോടും പരിഭവങ്ങളോ പരാതികളോ ഇല്ലാതെ തന്റെ ജോലി ഭംഗി ആയി നിർവഹിക്കുന്നു. അതുപോലെ നിലവിൽ അവിടെ ഉള്ള ലേഡി മത്സരാർത്ഥികളില്‍ ഒരു ക്വാളിറ്റി ഉള്ള പ്ലേയർ അൻസിബ ആണ്. തനിക്ക് പറയേണ്ട കാര്യങ്ങൾ, തന്റെ നിലപാടുകൾ പറയേണ്ട സമയത്ത് കൃത്യമായി വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ലാതെ അൻസിബക്ക് പറഞ്ഞു വെക്കാറുണ്ട്.

ഈ കാരണങ്ങൾകൊണ്ട് തന്നെ പ്രേക്ഷക ഇഷ്ടം അൻസിബ , ജാസ്മിനേക്കാൾ മേലെ നേടിയെടുക്കുന്നുണ്ട്. അതെല്ലാം ജാസ്മിൻ ഹേറ്റേഴ്‌സ് ആണെന്ന് പറഞ്ഞു വെക്കുന്ന ജാസ്മിൻ പിആർ ടീംസ് അഥവാ ഫാൻസ്‌ പൊട്ടകിണറ്റിലെ തവളകളാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+