Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തിത്തിരിപ്പല്ല, അന്‍സിബ കണക്കുകൂട്ടലുകള്‍ക്കപ്പുറം! അസാധ്യ മൈന്റ് ഗെയ്മര്‍; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ആദ്യ ആഴ്ച തന്നെ രതീഷ് എന്ന മത്സരാര്‍ത്ഥി പുറത്ത് പോകുകയും ചെയ്തു. ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരോടെയാണ് ബിഗ് ബോസ് ഈ സീസണ്‍ ആരംഭിച്ചത്. ഇത് എല്ലാ ദിവസവും കൂടുന്നു എന്നല്ലാതെ കുറയുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

അതു മാത്രമല്ല ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മോശം സീസണാണ് ഇത് എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഷോ ആരംഭിച്ച് പത്ത് ദിവസത്തിലേറെ ആയിട്ടും എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരു മത്സരാര്‍ത്ഥി പോലുമില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് സംബന്ധിയായ ഗ്രൂപ്പുകളില്‍ പ്രേക്ഷകര്‍ പരാതിപ്പെടുന്നത്. മത്സരാര്‍ത്ഥികളും ടാസ്‌കും ഒന്നും ആവേശം തരുന്നില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.

BIGG BOSS

അതിനിടെ ഈ സീസണില്‍ കൊള്ളാവുന്ന മൂന്ന് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. സെബാന്‍ വാളൂക്കാരന്‍ എന്ന പ്രൊഫൈലാണ് ഈ സീസണിലെ ഭേദപ്പെട്ട മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ സവിശേഷതകള്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ സെബാന്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. സെബാന്‍ വാളൂക്കാരന്റെ കുറിപ്പ് ഇങ്ങനെയാണ്...

പ്രേമ നാടകവും ക്രിഞ്ച് ഫെസ്റ്റും മാത്രമായി ഒതുങ്ങിപ്പോയ സീസണ്‍ 6 ല്‍ ആകെ കൊള്ളാവുന്ന ഗെയ്‌മേസായി തോന്നിയ മൂന്നേ മൂന്ന് പേര്‍ ഇവരാണ്. റോക്കി... ജിന്റോ, അന്‍സിബ... ഇതില്‍ ജിന്റോ വലിയ ഗെയ്മര്‍ അല്ലെങ്കിലും ജനുവിനായ പേഴ്‌സനാലിറ്റിയും പ്രേക്ഷകനെ എന്റെര്‍ടെയിം ചെയ്യിപ്പിക്കുന്ന രീതികളിലും മികച്ച് നില്‍ക്കുന്നു. ഏത് കൊമ്പത്തെ കാരണവരോടും പറയാനുള്ള കാര്യങ്ങള്‍ ജെന്‍ഡര്‍ വ്യത്യാസമില്ലാതെ പറയാനുള്ള ചങ്കൂറ്റവും ജനുവിനിറ്റിയും കൊണ്ട് റോക്കി മുന്നിട്ട് നില്‍ക്കുന്നു.

ഈ സീസണിലെ സൈലന്റ് കില്ലറാണ് അന്‍സിബ....ഏത് രീതിയില്‍ എവിടെ എങ്ങനെ ഗെയിം യൂസ് ചെയ്യുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അസാധ്യ മൈന്റ് ഗെയ്മര്‍.. വലത്തിന്ന് ശബ്ദം കേട്ട് വലത്തോട്ട് തിരിയുമ്പോള്‍ അപ്പോള്‍ കിട്ടും ഇടത്തിന്ന് പണി...
അതാണ് അന്‍സിബയുടെ രീതി. ഗെയിം അറിയാത്തവര്‍ അതിനെ കുത്തിത്തിരിപ്പാണ് വിഷമാണ് എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് അടിക്കാതിരുന്നാല്‍ ഈ സീസണിലെ മികച്ച മത്സരാര്‍ഥിയെ ടോപ് 5 ല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+