Get Updates
Get notified of breaking news, exclusive insights, and must-see stories!

തലകുത്തി മറിയലും വായിട്ടലപ്പും ഇല്ല; ഈ സീസണിലെ ഒരേയൊരു രാജ്ഞി അവരാണ്, എല്ലാവരും സമ്മതിക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അമ്പത് ദിവസങ്ങള്‍ പിന്നിട്ട് പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ഗബ്രിയുടെ എവിക്ഷന് ശേഷം ഈ സീസണില്‍ ചലഞ്ചറായി ഒന്നാം സീസണിലെ വിജയി സാബുമോന്‍ കൂടി എത്തിയതോടെ ബിഗ് ബോസ് ആവേശമായിരിക്കുകയാണ്. അതിനിടയില്‍ അന്‍സിബ കാഴ്ച വെക്കുന്ന മനോഹരമായ ഗെയിമിംഗിനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയും മൈന്‍ഡ് ഗെയിമറുമാണ് അന്‍സിബ എന്നാണ് സെബാന്‍ വാളൂക്കാരന്‍ എന്ന ഫേസ്ബുക്ക് യൂസര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് സംബന്ധിയായ ഗ്രൂപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മറ്റുള്ള മത്സരാര്‍ത്ഥികള്‍ വരെ അന്‍സിബയുടെ ഗെയിമിംഗിനെ പുകഴ്ത്തുന്നത് അവരുടെ കഴിവിനെ കൊണ്ടാണ് എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വൈറല്‍ കുറിപ്പ് വായിക്കാം...

bigg boss

'ബിഗ് ബോസ് ഗെയിം ഷോ എന്താണെന്നും എങ്ങനെയാണ് കളിക്കേണ്ടതെന്നും വ്യക്തമായി അറിയാവുന്നവര്‍ക്ക് അന്‍സിബ എന്ന സീസണ്‍ 6 ലെ റിയല്‍ ഗെയ്മറെ ഇഷ്ടപ്പെടാതിരിക്കാതെ നിര്‍വാഹമില്ല. വേറൊരു മത്സരാര്‍ത്ഥിയോട് അന്തമായ ഫാനിസം ബാധിച്ചവര്‍ മാത്രമെ ഈ അതുല്യ ഗെയ്മറെ തള്ളിപ്പറയുകയുള്ളൂ. തലകുത്തി മറിയലും വായിട്ടലപ്പും ബഹളം വെച്ചുള്ള കണ്ടന്റുകളുമാണ് ബിബി ഷോ എന്നുള്ള തോന്നല്‍ ചിലരുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്.

അഭിഷേക് ജയദീപ് മുതല്‍ സാക്ഷാല്‍ സീക്രട്ട് ഏജന്റും അഭിഷേക് ശ്രീകുമാറും രതീഷ് കുമാറും വരെ ഒരേ സ്വരത്തില്‍ പറയുന്നു അന്‍സിബയാണ് സീസണ്‍ 6 ലെ റിയല്‍ മൈന്റ് ഗെയ്മര്‍ എന്ന്. അന്‍സിബ ഒരു കാര്യം പറഞ്ഞാല്‍ നമ്മള്‍ അത് അംഗീകരിച്ച് പോകും. അത്രക്ക് പോയിന്റ്‌സ് ആണ് അവള്‍ പറയുന്നത്. അംഗീകരിക്കാതെ നമുക്ക് വേറെ വഴിയില്ല. ഒരു രക്ഷയുമില്ലാത്ത മൈന്റ് ഗെയ്മറാണവള്‍ എന്നാണ് അഭിഷേക് ശ്രീകുമാറിന്റെ കമന്റ്.

സ്ട്രയിറ്റ് ആയിട്ട് കണ്ണുകളുള്ള കുതിരയുടെ ശാര്‍പായിട്ടുള്ള നോട്ടം പോലെ സ്‌ട്രെയിറ്റ് ഗെയ്മറാണ് അന്‍സിബ എന്ന് സായി കൃഷ്ണയും പറയുന്നു. എതിരാളികളായ മെയില്‍ കണ്ടസ്റ്റന്‍സ് പോലും ഒരു സ്ത്രീയുടെ ഗെയിം രീതിയെ അവളില്ലാത്ത അവസരത്തില്‍ വാനോളം പുകഴ്ത്തിയിട്ടുണ്ടെങ്കില്‍ ഊഹിക്കാമല്ലോ ഒരു സത്രീക്ക് കിട്ടുന്ന പരിഗണനയും അവളുടെ റേഞ്ചും എന്താണെന്ന്. സീസണ്‍ 6 ലെ ഒരേ ഒരു രാജ്ഞി' എന്നാണ് സെബാന്‍ വാളൂക്കാരന്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+