Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ-റെസ്മിൻ അടി; എന്റെ കണ്ണിൽ തോന്നിയത് തിളച്ച എണ്ണ ദേഹത്ത് മറിയുന്നതാണ്..അൻസിബ പറയുന്നു

ബിഗ് ബോസിലെ ഹോട്ടൽ ടാസ്കിനിടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജാസ്മിനും റെസ്മിനും തമ്മിൽ അടി നടന്നത്. റെസ്മിനും അൻസിബയും ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ജാസ്മിൻ ഗ്യാസ് ഓഫാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് പിന്നീട് തർക്കത്തിലേക്ക് വഴിവെച്ചത്. അതേസമയം ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ വളരെ വൈകാരികമായി പ്രതികരിക്കുകയും ഭയന്ന് കരയുകയും ചെയ്ത അൻസിബയേയും പ്രേക്ഷകർ കണ്ടു.

ആ സമയത്ത് അൻസിബ അനാവശ്യമായി നാടകമിറക്കിയെന്നും അത്രയും വൈകാരികമായി പെരുമാറേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ഉയർത്തിയ വിമർശനം. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് അത്തരത്തിൽ പെരുമാറിയതെന്ന് പറയുകയാണ് അൻസിബ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ നടന്നതിനെ കുറിച്ച് വിശദീകരിച്ചത്.

jasmineansiba-

'ആ ടാസ്കിൽ ഏറ്റവും കൂടുതൽ പ്രഷർ ഉണ്ടായിരുന്നത് എനിക്കായിരുന്നു. എന്നെ ഇറിറ്റേറ്റ് ചെയ്യുന്നത് പോലെ എനിക്ക് നന്നായി തോന്നിയിരുന്നു. ടാസ്ക് എന്നതിൽ ഉപരി വ്യക്തിപരമായി എന്നെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നി. വളരെ കഷ്ടപ്പെട്ടാണ് ഞാൻ ആ ടാസ്കിനിടയിൽ ഞാൻ ഭക്ഷണം ഉണ്ടാക്കുന്നത്. പലവിധ മാനസിക സമ്മർദ്ദത്തിലാണ് ഞാൻ ആ സമയത്ത് അവിടെ നിൽക്കുന്നത്. ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതൊന്നും ഒരാളും ഒരു പോസിറ്റീവ് മനോഭാവത്തിൽ അതിനെയൊന്നും കാണുന്നില്ലെന്നത് വിഷമിപ്പിച്ചു. ആ സമയത്താണ് റോബോ (ജാസ്മിൻ) വന്ന് വിളിക്കുന്നത്.

എന്റെ മനസിലുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ അങ്ങനെയല്ല. ശരിക്കുള്ള ഹോട്ടലിൽ ഒരു ഓണറും ഗസ്റ്റ് വിളിച്ചാൽ പോകില്ല. ഞാൻ അതുകൊണ്ട് തന്നെ വരില്ലാന്ന് പറഞ്ഞു. അപ്പോൾ വീണ്ടും വിളിച്ചു. അതിനിടയിൽ അവൾ പറഞ്ഞു നിങ്ങളുടെ ചിരി കാണാൻ ഡാകിനിയെ പോലുണ്ടെന്ന്. എന്നെ ഇറിറ്റേറ്റ് ചെയ്യാൻ പറഞ്ഞതാണെന്ന് എനിക്ക് അറിയാം. അപ്പോഴും ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഒന്നും തിരിച്ച് പറഞ്ഞിട്ടില്ല. അതുപോലെ സംസാരിക്കാൻ അറിയാഞ്ഞിട്ടല്ല. ഞാൻ പുറത്ത് ചിരിച്ചാലും എന്റെ ഉള്ളിൽ വേദനിച്ചില്ലെന്ന് പറയാൻ സാധിക്കില്ല. അങ്ങനെയൊക്കെ നമ്മളെ ഒരാൾ വന്ന് വിളിക്കുമ്പോഴേ ആ വിഷമം മനസിലാകു. നാട്ടുകാർ മുഴുവൻ കണ്ടോണ്ടിരിക്കുന്ന ഷോ ആണ്. എന്റെ വീട്ടുകാർ ഇത് കാണുന്നില്ലേ,അവർക്ക് വിഷമാവില്ലേ.

ഈ സംസാരങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ജാസ്മിൻ സ്റ്റൗ ഓഫാക്കാൻ ശ്രമിക്കുന്നത്. ഓൾറെഡി ഞാൻ ഓഫ് ചെയ്ത ഗ്യാസ് അവൾ ഓൺ ചെയ്ത് ഓഫ് ആക്കുകയായിരുന്നു. അപ്പോഴേ ഞാൻ പാനിക്കാണ്. അതിനിടയിലാണ് റെസ്മിനും ജാസ്മിനും തമ്മിലുള്ള അറ്റാക്ക് നടക്കുന്നത്. ഞാൻ ആദ്യം റെസ്മിനെ പിടിച്ചു. റെസ്മിനാണ് ആരോഗ്യം കൂടുതൽ. ഞങ്ങൾ ധരിച്ചത് സാറ്റിൻ പോലുള്ള ഡ്രസ് ആണ്. ഞാൻ എന്റെ കണ്ണിൽ കാണുന്ന കാഴ്ച അടുപ്പത്തെ എണ്ണ തിളച്ച് മറയുന്നത് പോലെയാണ്. എന്റെ മൊത്തത്തിലുള്ള മാനസികാവസ്ഥയിലാണ് ഞാൻ പാനിക്കായി കരഞ്ഞ് പോകുന്നത്. ഞാനാണ് എന്റെ കുടുംബം കൊണ്ടുപോകുന്നത്. ആ എണ്ണ എന്റെ ദേഹത്ത് വീണെങ്കിലോ, എനിക്ക് പൊള്ളിയതായിട്ടാണ് എന്റെ കണ്ണിൽ കണ്ടോണ്ടിരിക്കുന്നത്. അത് പലർക്കും ഇപ്പോഴും കണക്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+