ജാസ്മിന്‍ നോറയ്ക്കെതിരെ ആയുധമാക്കിയത് അന്‍സിബയുടെ പോയിന്റ്: പ്രേക്ഷകർ പറയാന്‍ ആഗ്രഹിക്കുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 അത്ര വലിയ ശബ്ദവും ബഹളമൊന്നും ഇല്ലാതെ മത്സരിച്ച് മുന്നേറുന്ന താരമാണ് അന്‍സിബ. ഈ മത്സര രീതിയുടെ പേരില്‍ താരത്തിന് വലിയ വിമർശനവും കേള്‍ക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ പറയേണ്ടത് പറയേണ്ട ഇടത്ത് കൃത്യമായി പറയുന്ന മത്സരാർത്ഥിയാണ് അന്‍സിബയെന്നാണ് താരത്തിന്റെ ആരാധകരായ ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്.
അതോടൊപ്പം തന്നെ അന്‍സിബ പറയുന്ന പോയിന്റുകള്‍ അടിച്ച് മാറ്റിയാണ് ജാസ്മിന്‍ അടക്കം ഗെയിം കളിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു. നോറയുടെ വിക്ടിം ഗെയിമക്കൊ അന്‍സിബ വിദഗ്ധമായി പൊളിച്ചുകൊടുത്തതും അന്‍സിബയുടെ ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പറയാനുള്ളത് അൻസിബയെ പറ്റി ആണ്. ഓരോ ദിവസവും പിന്നിടുന്തോറും അൻസിബ കുതിച്ചു പായുകയാണ്. ഒരു സീൽക്കാരം പോലെ പ്രവഹിക്കുകയാണ്. ഇനി വിഷയത്തിലേക്ക് വരാം. നമ്മൾ എല്ലാവരും കണ്ടതാണ് നോറ അവിടെ തന്റെ ഫാമിലിയെ വച്ചു കളിച്ച വിക്ടിം കാർഡ് ഇമോഷണൽ ഡ്രാമ. അത് എത്ര മനോഹരമായിട്ടാണ് അൻസിബ ശിഥിലമാക്കി കൊടുത്തത്. കൃത്യമായി പോയിന്റ് ചെയ്തായിരുന്നു അൻസിബയുടെ ഓരോ വാക്കുകളും.
നോറക്കെതിരെ അൻസിബ തൊടുത്തു വിട്ട പോയിന്റുകൾ അസ്ത്രം പോലെ ആ വീട്ടിലുള്ള മറ്റുള്ളവരും ഏറ്റെടുത്തു. അതിന് ഏറ്റവും ബെസ്റ്റ് എക്സാമ്പിൾ ആണ് അൻസിബ നോറക്കെതിരെ പറഞ്ഞ പോയിന്റുകൾ അതേപോലെ കോപ്പി അടിച്ചു ജയിൽ നോമിനേഷനിൽ നോറക്കെതിരെ ജാസ്മിൻ പറഞ്ഞത്. ജാസ്മിൻ നോറക്കെതിരെ അൻസിബയുടെ പോയിന്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഡയലോഗ് അടിക്കുമ്പോൾ ഋഷിയും അൻസിബയും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
എന്നാൽ ജാസ്മിൻ കോപ്പി പേസ്റ്റ് ചെയ്തല്ല ഇവിടെ വിഷയം. അലർച്ചയോ ബഹളങ്ങളോ ഇല്ലാത്ത അൻസിബയുടെ മേന്മയെ പറ്റി ആണ് നമ്മൾ സംസാരിക്കേണ്ടത്. അവിടെ ഉള്ളവരെ പോലും പ്രചോദിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വ്യക്തമായി പോയിന്റു വച്ചു സംസാരിക്കുന്ന അൻസിബയുടെ നാവ് പലപ്പോഴും ബിബി കാണുന്ന ഒരു സാധാരണ പ്രേക്ഷകരുടെയും ശബ്ദമായി മാറുന്നു.
പ്രേക്ഷകരുടെ ശബ്ദമായി മാറുന്നതിനു മറ്റൊരു എക്സാമ്പിൾ കൂടി പറയാം.. ഇന്ന് ജയിൽ നോമിനേഷനിൽ അൻസിബ പറഞ്ഞ രണ്ടാമത്തെ പേര് ജിന്റോയുടെ ആണ്. അത് കേട്ട് നിങ്ങൾ ആരും ഞെട്ടണ്ട. അൻസിബ ജിന്റോയെ നോമിനേറ്റ് ചെയ്തത് ജിന്റോ ഇപ്പോൾ പഴയപോലെ ആക്റ്റീവ് അല്ലെന്നും അതിനാൽ അങ്ങനെ പാടില്ലെന്നും ജിന്റോ പഴയ പോലെ ജിന്റോ എങ്ങനെ ആണോ ഗെയിം കളിച്ചത് അതുപോലെ തന്നെ ആക്റ്റീവ് ആകണംമെന്ന്.
യെസ്... നമ്മൾ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യം. ജിന്റോ എവിടെയോ ഡൌൺ ആയി നിൽക്കുന്നു. അതിനെ പറ്റി പലരും ഇവിടെ ഡിസ്കഷൻ ചെയ്യുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അൻസിബയുടെ ആ നോമിനേഷൻ ജിന്റോക്കുള്ള ഒരു വാണിംഗ് ആയിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. ഇവിടെ ഉള്ള പല പ്രേക്ഷകരും പറയാൻ ആഗ്രഹിച്ച കാര്യം അൻസിബയുടെ ശബ്ദത്തിലൂടെ ജിന്റോയിലേക്ക് എത്തിയിരിക്കുന്നു.
ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം ബിബി സീസൺ 6 - ൽ ഏറ്റവും കൂടുതല്‍ നിരീക്ഷണം നടത്തുന്ന ഒരു പ്ലേയർ ആണ് അൻസിബ. അത് മാത്രമല്ല അവളുടെ നിരീക്ഷണങ്ങള്‍ കൊണ്ട് കണ്ടെത്തുന്ന കാര്യങ്ങൾ കൃത്യമായ സമയത്തു കൃത്യമായി സ്പേസ്-ൽ അൻസിബ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ പലകാര്യങ്ങളിലും പ്രേക്ഷകരുടെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന അൻസിബ ഇനിയുമേറെ ദൂരങ്ങൾ താണ്ടി മുന്നേറട്ടെ.
ഡിയർ അൻസിബ.. നിങ്ങൾ പരമപ്രധാനമായ വിജയകിരീടം ചൂടുമോ എന്നറിയില്ല. പക്ഷേ ടോപ് 3 യിൽ ഇടം പിടിക്കാൻ സാധിക്കട്ടെ .












Click it and Unblock the Notifications