'ഗബ്രി എന്നോട് ചെയ്ത കാര്യം ബിഗ് ബോസിൽ നിന്ന് ഇറങ്ങിയാലും ഞാൻ മറക്കില്ല'; ഗബ്രി ഇത് പ്രതീക്ഷിച്ചില്ല
ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈൽഡ് കാർഡ് എൻട്രികൾ വന്നതോടെ മത്സരത്തിന് ആകെ മാറ്റം വന്നിരിക്കുകയാണ്. പവർ ടീമിലേക്ക് ഗബ്രി, അപ്‌സര, അർജുൻ, റസ്മിൻ എന്നിവരാണ് എത്തിയത്. ക്യാപ്റ്റൻ ജാസ്മിനാണ്. സാധാരണ പവർ ടീമിന്റെ മുറിയിൽ ക്യാപ്റ്റനും കിടക്കാമായിരുന്നു. എന്നാൽ ഇത്തവണ ക്യാപ്റ്റന് പ്രവേശനമില്ല. ബിഗ് ബോസിന്റെ ഈ പ്രഖ്യാപനം പ്രേക്ഷകർക്ക് ഇഷ്ടമായിട്ടുണ്ട്.
ജാസ്മിനും ഗബ്രിക്കും ഒത്തുകളിക്കാൻ അവസരം കിട്ടില്ലല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസ് വീടിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ രൂക്ഷ വിമർശനമുണ്ട്. എന്തായാലും വഴക്കുകൾക്കും വിമർശനങ്ങൾക്കും തർക്കത്തിനും ഇടയിൽ ബിഗ് ബോസ് നൽകിയ പുതിയ ടാസ്‌ക് അടിപൊളിയായി മുന്നോട്ടുപോവുകയാണ്.

പവർ ടീം ജേർണലിസ്റ്റുകളായി ഓരോ ടീമിനോടും സംസാരിക്കുന്നതാണ് ടാസ്‌ക്ക്. ഇപ്പോൾ ടാസ്‌ക്കിനിടെ പവർ ടീമിൽ നിന്ന് ആരെയാണ് ഒഴിവാക്കേണ്ടത് എന്ന ചോദ്യത്തിന് അൻസിബ നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.
അൻസിബ ഉറച്ച മറുപടിയാണ് പറഞ്ഞത്. ഗബ്രിയും അൻസിബയും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയായിരുന്നു നടന്നത്. ഗബ്രിയെ ആണ് പുറത്താക്കേണ്ടത് എന്നായിരുന്നു അൻസിബ പറഞ്ഞത്. ഇതോടെ ഗബ്രി അൻസിബയോട് കുറേ ചോദ്യങ്ങൾ ചോദിച്ചു. എന്തുകൊണ്ടാണ് താൻ ഗബ്രിയെ പുറത്താക്കണം എന്ന് പറഞ്ഞതെന്ന് അൻസിബ പറയുന്നുണ്ട്.
എല്ലാവരോടും മാനുഷികപരമായി പെരുമാറണം എന്ന് പറയുന്ന ആളാണ് ഗബ്രി. എന്നാൽ ഗബ്രിയിൽ തന്നെയാണ് അത് കാണത്തത് എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. എന്തെങ്കിലും പറയുമ്പോൾ രണ്ട് പേജിൽ കവിയാതെ ഉത്തരം എഴുതുക എന്ന് പറയുമ്പോൾ 10 പേജിൽ ഉത്തരം എഴുതുന്ന ഒരാളായിട്ടാണ് എനിക്ക് ഗബ്രിയെ തോന്നിയിട്ടുള്ളത്.
വ്യക്തിപരമായി എനിക്ക് പറയാനുള്ളത്. വന്ന സമയം മുതൽക്ക് തന്നെ എന്നോട് വളരെ ഡിസ്‌റെസ്‌പെക്റ്റായി പെരുമാറിയ ആളാണ് ഗബ്രി. അത് ഞാൻ മറന്നിട്ടുമില്ല, മറക്കാൻ പോകുന്നുമില്ല. പോട്ടെ എന്ന് പറഞ്ഞതേയുള്ളൂ, ഞാൻ അത് മറക്കില്ല, ഇവിടെ നിന്ന് ഇറങ്ങിയാലും ഗബ്രി ചെയ്തത് മറക്കില്ല. നോറ എന്ന് പറയുന്ന ഒരു വ്യക്തി ഇവിടെ ഉണ്ട്. അവർക്ക് ഒരുപ്രശ്‌നം വന്നത് പറയുന്ന സമയത്തും അവരെ നോക്കാ കോപ്രായം കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ആ കുട്ടി അത് വളരെ വിഷമത്തോടെ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അത്രയും ഡിസ്‌റെസ്‌പെക്റ്റ് ആയി വീണ്ടും വീണ്ടും അങ്ങനെ പെരുമാറാൻ എങ്ങനെ ഒരു മനുഷ്യവെക്കൊണ്ട് സാധിക്കുന്നു, എന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ ഗബ്രി അൻസിബ പറയുന്നത് പലതവണ തടസ്സപ്പെടുത്തുന്നത് കാണാം.












Click it and Unblock the Notifications