Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരദൂഷണം, അണലിസിബ...'; അതിന് മാത്രം ഞാന്‍ എവിടെ എന്തെങ്കിലും ചെയ്‌തോ? ചോദ്യവുമായി അന്‍സിബ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ലാപ്പിലേക്ക് അടുത്തിരിക്കെയാണ്. ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളായി കണക്കാക്കിയിരുന്ന അപ്‌സരയും അന്‍സിബയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ഇതോടെ ആരൊക്കെയായിരിക്കും ഫൈനല്‍ 5 ല്‍ ഉണ്ടാകുക എന്ന് പ്രവചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കാരണം ബിഗ് ബോസ് സീസണ്‍ 6 ലെ ഫൈനലിസ്റ്റാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ.

77 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് അന്‍സിബ പുറത്തായിരിക്കുന്നത്. അവസാനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. അതേസമയം പ്രേക്ഷകര്‍ ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദിയുണ്ടെന്നും രണ്ടാഴ്ച പോലും തികച്ച് ബിഗ് ബോസിനുള്ളില്‍ നില്‍ക്കില്ല എന്ന് കരുതിയ ആളായിരുന്നു താനെന്നുമാണ് അന്‍സിബ പറയുന്നത്.

Bigg Boss

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ പ്രതികരണം. അതേസമയം ബിഗ് ബോസ് ഹൗസിന് പുറത്ത് വന്നപ്പോള്‍ തന്നെ പരദൂഷണക്കാരി എന്ന തരത്തിലാണ് ചിത്രീകരിച്ചത് എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് അന്‍സിബ പറയുന്നു. താന്‍ അവിടെ തന്റെ അഭിപ്രായമാണ് പറഞ്ഞത് എന്നും വ്യക്തിപരമായി ആര്‍ക്കെതിരേയും ഒന്നും സംസാരിച്ചിട്ടില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ജാസ്മിനെതിരെ വ്യക്തിപരമായി സംസാരിച്ചതല്ല. അതിന് അകത്ത് എന്താണോ ചെയ്തത് അതിനെതിരെ മാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പേഴ്‌സണലി ജാസ്മിനെ ഞാന്‍ ഒരു രീതിയിലും ടാര്‍ഗറ്റ് ചെയ്തിട്ടില്ല. അതിന് അകത്ത് നടന്ന കാര്യങ്ങളില്‍ എന്റെ അഭിപ്രായം ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. അല്ലാതെ ഞാനൊരിക്കലും അടിയുണ്ടാക്കാനോ വഴക്കുണ്ടാക്കാനോ പോയിട്ടില്ല. എന്റെ ഉമ്മ വന്നപ്പോഴും എല്ലാവരേയും അതിനകത്തുള്ള മത്സരാര്‍ത്ഥികളായെ കണ്ടിട്ടുള്ളൂ.

എന്റെ അനിയത്തി എംഎക്ക് പഠിക്കുകയാണ്. അതുപോലെയെ ഉമ്മയെ കാണുന്നുള്ളൂ. അത് ഞാനെന്റെ ഉമ്മയുടെ ക്വാളിറ്റിയായിട്ടാണ് കാണുന്നത്. പരദൂഷണം, വിഷം, അണലിസിബ പോലുള്ള സാധനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി. പരദൂഷണം എന്ന് പറയാന്‍ വേണ്ടി ഞാന്‍ അവിടെ ഒന്നും ചെയ്തിട്ടില്ല. അത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അത് ക്രിയേറ്റ് ചെയ്യുന്നതിന് പിന്നില്‍ ഒരുകൂട്ടമാളുകള്‍ ഉണ്ട്.

പൈസക്ക് വേണ്ടിയിട്ടോ കപ്പിന് വേണ്ടിയിട്ടോ എന്തും ചെയ്യാം എന്നൊരു നിലപാട് പാടില്ല. അകത്താണെങ്കിലും പുറത്തണെങ്കിലും മനുഷ്യര്‍ക്ക് അങ്ങനെ ഒരു നിലപാട് പാടില്ല. അവിടെ നില്‍ക്കുന്ന കുറെ പേര്‍ ജെനുവിനാണ്, ഫേക്കാണ്, ഗെയിം പഠിച്ച് വന്നവരുണ്ട്, പൈസ മാത്രം ലക്ഷ്യം വെച്ച് വന്നവരുണ്ട്. എനിക്ക് ബിഗ് ബോസ് ഹൗസ് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. കാരണം സീസണ്‍ 1 മുതല്‍ എന്നെ വിളിക്കുന്നുണ്ട്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+