'ജാസ്മിൻ അൻസിബയെ തളർത്തുന്നു; 'ചിലക്കാതെഡി നീയെന്ന്', ഡിപ്രഷനിലൂടെ കടന്ന് പോയതാണ്'
അടുക്കള ജോലി ചെയ്യാത്തതിന്റെ പേരിൽ ഹൗസിനുള്ളിൽ നിരന്തരം വിമർശനം ഏറ്റുവാങ്ങുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഇക്കഴിഞ്ഞ ആഴ്ചയിൽ കിച്ചൺ ടീമിലായിരുന്നിട്ടും ജോലി ചെയ്യാനോ ടീം കാപ്റ്റനായ അൻസിബയുടെ നിർദ്ദേശങ്ങൾ അനുസരിക്കാനോ ജാസ്മിൻ തയ്യാറായിരുന്നില്ലെന്ന ആക്ഷേപമാണ് കഴിഞ്ഞ ദിവസം ജയിൽ നോമിനേഷൻ ടാസ്കിൽ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പേരിൽ അൻസിബ അടക്കമുള്ളവർ ജാസ്മിനെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിൽ പൊട്ടിത്തെറിക്കുകയാണ് ജാസ്മിൻ ചെയ്തത്. കടുത്ത ഭാഷയിൽ അൻസിബയ്ക്കും സഹമത്സരാർത്ഥികൾക്കുമെതിരെ രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ ജാസ്മിന്റെ ഈ പെരുമാറ്റത്തെ രൂക്ഷമായി വിമർശിക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ജാസ്മിൻ അൻസിബയ്ക്കെതിരെ വിമർശനം ഉയർത്തിയതെന്ന് കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റ് വായിക്കാം

'വളരെ ഖേദകരം ആണ് ഇത്! പറയാൻ നിർബന്ധിതമായ ഒരു സാഹചര്യത്തിൽ മാത്രമാണ് അൻസിബ എന്ന പെൺകുട്ടി ജാസ്മിൻ എന്ന മത്സരാർത്ഥിയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്.
അതും മറ്റുള്ളവരുടെ മുമ്പിൽ തനിക്ക് ആർത്തവമാണ് എന്നും മസ്‌ക്യൂലർ വേദന ഉണ്ടായിട്ടും പാചകം തനിയെ ചെയ്യേണ്ടി വന്നു എന്നതും വളരെ സാവധാനം സദസ്സിനെ മാനിച്ചും ആണ് ആ പെൺകുട്ടി പറയുന്നത്.
ജാസ്മിൻ കിച്ചൻ ടീമിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയം ആയിരുന്നു എന്നും അവർ ജാസ്മിനെ ഭയപ്പെട്ട് ആണ് പറയുന്നത്. കാരണം രാവിലെ അഭിയുമായി ഈ കാര്യം പറഞ്ഞു ജാസ്മിൻ വഴക്കിടുന്നത് അവർ കണ്ടതാണ്. എന്ത് മനോഭാവം ആണ് ജാസ്മിന് ? അത് അവർ പറഞ്ഞതിനാണോ ഇത്രയും പിറകെ നടന്നു ചീത്ത പറയുന്നത് അന്സിബയെ ?
അവർ ചെവി പൊത്തി സോഫയിൽ ഇരിക്കുന്നു. എന്തിനാണ് പെൺകുട്ടിക്ക് മാനസിക സമ്മർദ്ദം ഈ വിധം നൽകുന്നത് ? ശാരീരികമായി റസ്റ്റ് വേണ്ട സമയത്തു അതും നൽകാത്തതു അൻസിബ പരാതി പറഞ്ഞില്ല.പിന്നെ എന്തിനാ ഈ വെറുപ്പിക്കൽ ??
'ഡെൻ റൂം' വാതിൽ പവർ റൂം അധികാരികൾ ബിഗ് ബോസ്സിന്റെ സഹായത്തോടെ അടച്ചപ്പോൾ അത് തുറക്കാനായി ജാസ്മിൻ പറഞ്ഞ കാരണം "എനിക്ക് പീരീഡ്സ് ആണ് " എന്നല്ലേ ?? മനുഷ്യത്വം എന്ന കാർഡ് അല്ലെ അപ്പൊ ഗബ്രി ഉയർത്തിപ്പിടിച്ചിരുന്നത് അന്ന് ..???
പകൽ മുഴുവൻ നമ്മൾ പ്രേക്ഷകർ അൻസിബയെ കണ്ടതാണ്. അവർക്ക് വേദനിക്കും വിധം മുഖവും ശരീരവും അസ്വസ്ഥമായിരുന്നു ? ഇത്രയും ആളുകൾക്ക് ആർത്തവം എന്ന ഒരു കാരണം ആർത്ത് വിളിച്ചു അവൾ ഭക്ഷണം പാകം ചെയ്യാതെ ഇരുന്നിട്ടില്ല. ഇപ്പോഴും ..." ഞാൻ ആക്റ്റീവ് ആയിരുന്നില്ല എന്നെ എനിക്ക് തന്നെ നോമിനേറ്റ് ചെയ്യണ്ടി വരും " എന്ന് പറഞ്ഞു ഒഴിയുകയാണ് ആ പെൺകുട്ടി ചെയ്തത്. പിന്നീട് വീണ്ടും ബിഗ് ബോസ് അവസരം കൊടുത്തപ്പോൾ ആണ് അവർ ആരോഗ്യ പരമായ ബുദ്ധിമുട്ടുകൾ പറഞ്ഞത് പോലും. ഇതൊനൊന്നും ജാസ്മിന്റെ വായിലെ അസംബന്ധങ്ങൾ ആ പെൺകുട്ടി കേൾക്കണ്ട കാര്യം ഇല്ല.
എന്താണ് ഇത് ? എന്തിനാണ് ഇത്ര അസഹിഷ്ണുത ജാസ്മിന് ? ഇപ്പോൾ ഗബ്രിയേ വിളിച്ചിരുത്തി ഇത്രയും ശബ്ദത്തിൽ വെളിപ്പിക്കുന്നതും അന്സിബയെ തളർത്തുന്നതും എന്തിനാണ് ?
അൻസിബ നോമിനേഷൻ സംസാരിച്ചു കഴിഞ്ഞപ്പോൾ നോറ ഒരു വാക്യം പറഞ്ഞു: "അങ്ങനെ തുറന്നു സംസാരിക്കു എന്ന് " . അത് അന്സിബയോടാണ്. അതിന് ജാസ്മിന്റെ മറുപടി വളരെ മോശം " ചിലക്കാതെഡീ നീ "എന്ന്. ജാസ്മിൻ ചന്തയിൽ ആണോ ? അല്ലെങ്കിൽ ഇതൊക്ക ഇത്തരം പദ പ്രയോഗങ്ങൾ ഇവർ വീട്ടിൽ ഉപയോഗിക്കുന്നതാണോ ? ജാസ്മിനെ നോറ വ്യക്തമായ കാരണങ്ങളോടെ നോമിനേറ്റ് ചെയ്തു ..അപ്പോൾ ജാസ്മിന്റെ പ്രതികരണം:
"ഓ തംബ്രാ ...ഓ തംബ്രാ " എന്നാണു ...!!
ഇവരെ കുറിച്ച് ബിഗ് ബോസ് പറഞ്ഞ പ്രകാരം ഈ ഷോയിൽ നോമിനേറ്റ് ചെയ്യാൻ പാടില്ലേ ?
അതും അലക്കി വെളുപ്പിച്ച് എന്താണ് ചെയ്യുന്നത് ? ഒന്നര വർഷം ഡിപ്രെഷനിലൂടെ കടന്നു പോയ വ്യക്തിയാണ് താൻ എന്ന് അൻസിബ ഒരിക്കൽ ബിഗ് ബോസ്സിനോട് മാത്രമായി പറയുന്നത് കേട്ടിരുന്നു. ചെയ്യാത്ത കാര്യങ്ങൾക്കു കുറ്റപ്പെടുത്തി താൻ മുറിയിൽ അകപ്പെട്ട ഒരു കഥ. അത് അവർ അനുഭവിച്ചിട്ടുള്ളത് കൊണ്ട് തന്നെയാവാം അവർ വഴക്കിൽ നിന്നും അകന്നു നിൽക്കുന്നത്.
സഹജീവിക്കു നേരെ എല്ലില്ലാത്ത അവയവമായ നാക്കു ഉപയോഗിക്കുമ്പോൾ പാപം ആണ് ചെയ്യുന്നതെന്ന തിരിച്ചറിവ് പോലും ഇല്ല ജാസ്മിന്. മ്ലേച്ഛം ...!!!. അൻസിബ നിങ്ങൾ സമാധാനമായിരിക്കാൻ പ്രാർത്ഥിക്കുന്നു. പീരീഡ്സ് വരുന്ന ആദ്യത്തെ കുറച്ചു ദിവസങ്ങൾ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടു എല്ലാ സ്ത്രീകൾക്കും അറിയാം ...അവർ അത് പറഞ്ഞു നടക്കാത്തത് അവരുടെ കരുണയാണ്. അവർ പറഞ്ഞ പോലെ " എല്ലാരും നല്ലോണം ഭക്ഷണം കഴിച്ചോട്ടെ" എന്ന് കരുതിയിട്ട്.
തന്റെ സ്റ്റെപ് ഫാദർന്റെയും ആറ് കൂടപ്പിറപ്പുകളുടെയും കൂടെ ജീവിക്കുന്ന ആളാണ് താനെന്നു ആ പെൺകുട്ടി ഒരിക്കൽ ഷോയിൽ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ആണ് കൂടെ പിറപ്പുകളേ പോലെ ഇവരോട് അവർ സ്നേഹവായ്പോടെ പെരുമാറുന്നതും എന്ന് നമുക്ക് മനസ്സിലാവും ...ഓരോരുത്തർക്കുമുള്ള "പങ്ക്" ഭക്ഷണമായി എത്തണം എന്ന് അവൾ ആഗ്രഹിച്ചു ..വൃത്തിയായി ഭക്ഷണം പാകം ചെയ്തു ..കൂട്ട് കുടുംബത്തിൽ ജീവിച്ചവർക്കു അത് മനസ്സിലാവും . ഇല്ലെങ്കിലും ഇപ്പോൾ ബിഗ് ബോസ് ഒരു കൂട്ട് കുടുംബം തന്നെ അല്ലെ ? ജോലി ചെയ്യാതെ നടന്നു അൻസിബയെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചു ഇനി ക്യാമറ നോക്കി വെളുപ്പിക്കുന്നത് എന്ത് ന്യായം ജാസ്മിൻ
.???












Click it and Unblock the Notifications