Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബ അടിച്ച് കയറും, ജാസ്മിന്‍ ടോപ്പ് 3 യില്‍ പോലും കാണില്ല: ആ താരത്തിന് അപ്രതീക്ഷിത മുന്നേറ്റം

അറുപത്തിയഞ്ച് ദിവസങ്ങളിലേറെ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ആരൊക്കെയാകും ടോപ്പ് ഫൈവില്‍ എത്തുകയെന്ന പ്രവചനങ്ങളും വിലയിരുത്തലുകളുമായി പ്രേക്ഷകർ ഇപ്പോള്‍ തന്നെ സജീവമായി കഴിഞ്ഞു. ഇക്കൂട്ടത്തില്‍ പലരും പറയുന്നത് ജിന്റോ ആയിരിക്കും ഈ സീസണിലെ വിജയി എന്നാണ്. എന്നാല്‍ മറ്റുള്ള സ്ഥാനങ്ങളില്‍ ചില അപ്രതീക്ഷിത പേരുകളാണ് പ്രേക്ഷകർ കാണുന്നത്.

ഇവിടെ ഇതാ ജിന്റോയെ ഒന്നാം സ്ഥാനത്ത് കാണുന്ന ഒരു വിലയിരുത്തലില്‍ അന്‍സിബ രണ്ടാമത് എത്തിയേക്കുമെന്നാണ് ഒരു പ്രേക്ഷകർ പറയുന്നത്. അതിനുള്ള കാരണങ്ങളും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bigg-boss-top

ഇപ്പോഴത്തെ polls & ഓൺലൈൻ വോട്ടിംഗ് പ്രകാരം ടോപ് 3 എത്താൻ സാധ്യത ജിന്റോ (1), അന്‍സിബ (2), അർജുന്‍ (3) എന്നിങ്ങനെയാണ്. ഇവരെ കൂടാതെ അഭിഷേക്, ജാസ്മിൻ, സിജോ, ശ്രീതു എന്നിവരിൽ ആരെങ്കിലും 2 പേർ നാലും അഞ്ചും സ്ഥാനങ്ങളിൽ വരും. ജിന്റോക്ക് ലഭിക്കുന്ന ഒരു മാസ്സ് സപ്പോർട്ട് ആണ് അഭിഷേകിന്റെ ടോപ് 5 സാധ്യതയെ ഇല്ലാതാകുന്നത്.

ഏതാണ്ട് ഒരേ ടാർഗറ്റ് ഓഡിയൻസിൽ നിന്നുമാണ് ഇരുവർക്കും വോട്ട് ലഭിക്കുന്നത്. തുടക്കം മുതൽ ഇല്ലാതിരുന്നതും യെല്ലോ കാർഡ് കിട്ടിയ ശേഷം ഉൾവലിഞ്ഞു നിന്നതുമാണ് അഭിഷേകിനെ പ്രേക്ഷകരിൽ നിന്നും അകറ്റിയത്. ഇറങ്ങി കളിക്കുകയാണെങ്കിൽ ജിന്റോയേക്കാൾ അർഹത ഉള്ള വ്യക്തിയാണ് അഭിഷേക് ശ്രീകുമാർ.

അൻസിബയുടെ മുന്നേറ്റമാണ് ജാസ്മിന്റെ ടോപ് 3 യിലേക്ക് ഉള്ള പ്രവേശനത്തിന് തടയിടുന്നത്. അൻസിബക്ക് ബേസിക് ആയി കിട്ടുന്നതിന് പുറമെ ജാസ്മിൻ ഹേറ്റേഴ്‌സ് ന്റെ ഒരു വലിയ പിന്തുണ ലഭിച്ചാൽ അൻസിബക്ക് 1st റണ്ണർ അപ്പ് ആവാൻ സാധിക്കും. കാരണം നിലവിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന ഫീമെയില്‍ കണ്ടസ്റ്റന്റും ജിന്റോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ലഭിക്കുന്ന മത്സരാർത്ഥികളിൽ ഒന്ന് അൻസിബയാണ്.

ഈ യൂണിവേഴ്സിൽ ഒന്നും പെടാതെ ക്യൂട്ട്നെസ്സ് കൊണ്ടും ഫ്രണ്ട്ഷിപ് കോമ്പോ കൊണ്ടുമൊക്കെ ഫാൻ ബേസ് ഉണ്ടാക്കി എടുത്തവരാണ് അർജുൻ & ശ്രീതു. ഇവരിൽ ഒരാൾ ടോപ് 5 ഉറപ്പാണ്. കൂടുതലും സാധ്യത അർജുന് ആണെങ്കിലും തമിഴ് നാട് വോട്സ് ശ്രീതുവിനും സാധ്യത നൽകുന്നുണ്ട്.

കാട്ടുതീയായി തിരിച്ചു വന്ന സിജോ പക്ഷെ ശാന്തനും സ്നേഹ ശീലനുമായ ഒരു സഹോദരൻ റോൾ ആണ് ഇപ്പോൾ കളിച്ചുകൊണ്ട് ഇരിക്കുന്നത്. ഗെയിം നന്നായി മനസിലാക്കി കളിക്കാനും നല്ല ഫയറോടെ സംസാരിക്കാനും കഴിയുന്ന മത്സരാർഥിയാണ് പക്ഷെ ജിന്റോ അർജുൻ അഭിഷേക് എന്നിവരോടൊപ്പം മുട്ടുമ്പോൾ ടോപ് 5 ലേക്ക് എത്താനുള്ള സാധ്യത വിദൂരമായി കൊണ്ട് ഇരിക്കുകയാണ്.

അവസാനമായി ജാസ്മിൻ, ജബ്രി കോമ്പോ ഇല്ലായിരുന്നെങ്കിൽ ജിന്റോയുമായി നല്ല ടൈറ്റ് മത്സരം നടത്താനും കപ്പ് അടിക്കാൻ സാധ്യത ഉണ്ടെന്നും പറയാമായിരുന്നു. അൻസിബക്കും അഭിഷേകിനുമൊപ്പം സിജോ/ശ്രീതു മുന്നേറിയാൽ ജാസ്മിന്റെ ടോപ് 5 സാധ്യതയും മങ്ങും. നിലവിൽ അഭിഷേക് മുന്നേറുന്ന അവസ്ഥയാണ്. അങ്ങനെ ആണെകിൽ അഞ്ചാം സ്ഥാനത്തിന് വേണ്ടി ജാസ്മിൻ സിജോ ശ്രീതു എന്നിവർ തമ്മിലുള്ള മത്സരം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+