Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡിവോഴ്സ് ആകുന്ന സമയത്ത് ഇവൾ ഹോസ്റ്റലിലായിരുന്നു, 6 ലാണ് പഠിക്കുന്നത്'; അൻസിബയുടെ ഉമ്മ

ബി​ഗ് ബോസ് മലയാളം സീസൺ 6 ലേക്ക് മത്സരാർത്ഥികളുടെ കുടുംബങ്ങൾ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം അൻസിബയുടെയും ഋഷിയുടെയും കുടുംബമാണ് എത്തിയത്. ഹൃദയത്തിൽ തട്ടുന്ന എപ്പിസോഡായിരുന്നു. ഉമ്മയെ കണ്ടപ്പോൾ അൻസിബ വികാരഭരിതയായി. കണ്ണുകൾ നിറഞ്ഞിരുന്നു. എന്ത് പറഞ്ഞാലും നീയെന്റേതല്ലേ വാവേ നിന്നുപിണങ്ങാതെ ഒന്ന് കൂടേപ്പോരു.. എന്ന പാട്ട് പ്ലേ ചെയ്ത് കേൾക്കുമ്പോൾ എല്ലാവരും ഡോറിനടുത്തേക്ക് പോയി.

കാറ് വന്നുനിന്നപ്പോൾ നന്ദനയാണ് ഓടിപ്പോക്കുന്നത്, ഡോർ തുറന്നപ്പോൾ അൻസിബയുടെ ഉമ്മയായിരുന്നു. വീടിനകത്ത് വെച്ച് അൻസിബയുടെ ഉമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡിവോഴിസിനെക്കുറിച്ചും മക്കളെ വളർത്തിയതിനെക്കുറിച്ചുമൊക്കെ അൻസിബയുടെ ഉമ്മ പറയുന്നുണ്ട്. അഞ്ച് മക്കളായിരുന്നു. എല്ലാവരും കുഞ്ഞുപിള്ളേർ. മൂന്ന് വയസ്സായിരുന്നു കുഞ്ഞ് മോളുടെ പ്രായം.

ansi

ഞങ്ങൾ ഡിവോഴ്സ് ആകുന്ന സമയത്ത് ഇവൾ ഹോസ്റ്റലിൽ ആയിരുന്നു. ആറിലാണ് പഠിക്കുന്നത്. നല്ലപോലെ പഠിക്കും. സ്വന്തമായി ഒരു വീട് മാത്രമാണ് ഉണ്ടായിരുന്നത്. ആകെ ബുദ്ധിമുട്ടിയിരുന്ന സമയം. ഈ കുഞ്ഞു മക്കളെ ഞാൻ എന്ത് ചെയ്യും അങ്ങനെ ചിന്തിച്ച കാലം, അൻസിബയുടെ ഉമ്മ പറയുന്നു.

വീട് വിറ്റിട്ടാണ് മക്കളുടെ പഠിത്തത്തിനുള്ള വക കണ്ടെത്തിതെന്നും തനിക്ക് സിനിമയിൽ ഒക്കെ അഭിനയിക്കാൻ വലിയ ആ​ഗ്രഹമായിരുന്നു, എന്നാൽ എങ്ങനെ എന്ത് ചെയ്യുമെന്നൊന്നും അറിയില്ല, ആ ആ​ഗ്രഹം മനസ്സിൽ വെച്ചുകൊണ്ടിരുന്നു. എന്റെ മോൾ അതോടെ സിനിമയിൽ എത്തണം എന്ന ആ​ഗ്രഹം ആയി പിന്നീട്. വീട്ടിൽ എന്നും പത്രം വാങ്ങും. അങ്ങനെ ഓരോ സിനിമയുടെ പരസ്യം കാണുമ്പോഴും അതിലേക്ക് വിളിക്കും ചിലർ പറ്റിച്ചിട്ടൊക്കെയുണ്ടെന്നും ഉമ്മ പറയുന്നു.

ഉമ്മയെ കണ്ടപ്പോൾ അൻസിബ ഇമോഷണൽ ആവുന്നുണ്ട്. അൻസിബയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയാണ് ഉമ്മ. നിനക്ക് എന്ത് സങ്കടം പറയാനും ഉമ്മ കൂടെയില്ലേ നിനക്ക് ചായാൻ ഈ ചുമർ പോരെ എന്ന് ഉമ്മ ചോദിക്കുന്നു. ഇത്താത്ത ഞങ്ങളെ എല്ലാവരും അല്ലേ സപ്പോർട്ട് ചെയ്യുന്നത്, ഇതൊരു ​ഗെയിം അല്ലേ, ആ രീതിയിൽ എടുത്താൽ മതി എന്നാണ് സഹോദരൻ പറയുന്നത്.

ഉമ്മ എപ്പോഴും നിനക്ക് വേണ്ടി കാത്തുനിൽക്കുകയാണ് എന്നും നീ എപ്പോൾ ആണെങ്കിലും പോന്നുകൊള്ളൂ. ​ഗെയിമിന്റെ ഭാ​ഗമായി കണ്ടാൽ മതിയെന്നും പ്രേക്ഷകർക്ക് നിന്നെ വേണ്ട എന്ന് പറയുന്ന ഒരു സമയം ഉണ്ട് അപ്പോൾ നീ പോന്നോളൂ എന്നും പറയുന്നു. നീ എന്താണെന്ന് എന്ന് ഉമ്മായ്ക്ക് അറിയാം. നീ നല്ല കുട്ടിയാണ്. നമ്മുടെ അപ്പുവിനെ പോലെ കണ്ടാൽമതി ജാസ്മിനെ എന്നും ഉമ്മ പറയുന്നുണ്ട്.

രണ്ടാഴ്ച അൻസിബ അവിടെ നിൽക്കുമോ എന്ന് പോലും തനിക്ക് സംശയമായിരുന്നു എന്നിട്ടും ഇതുവരെ നിന്നല്ലേ എന്നും ഉമ്മ പറയുന്നു. ഞാൻ നിനക്ക് ഒന്നും കൊണ്ടുവന്നില്ല, ഉമ്മ മാത്രമാണ് നി‍ന്റെ സമ്മാനം, നമ്മുടെ വീടായി നീ കണ്ടാൽ മതി, ഞാനും നീയും എത്രയോ വട്ടം തെറ്റിയിട്ടുണ്ട്. നീ മെലിഞ്ഞു, ഞാനും മെലിഞ്ഞു, നിന്നെക്കിച്ചോർത്ത് ആകെ ടെൻഷനായിരുന്നുവെന്നും അൻസിബയുടെ ഉമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+