Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല, ഏതെങ്കിലും നിമിഷം അവരുടെ യഥാർത്ഥ മുഖം പുറത്തുവരും': അൻസിബ

ബി​ഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വീക്കന്റ് എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം. ശനിയാഴ്ചത്തെ എപ്പിസോഡിൽ അപ്സരയായിരുന്നു പുറത്തായത്. കഴിഞ്ഞ ദിവസവും ഒട്ടും പ്രതീക്ഷിക്കാത്ത ആളാണ് പുറത്തുപോയത്. അൻസിബയാണ് ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോയിരിക്കുന്നത്. 77 ദിവസങ്ങൾ ബി​ഗ് ബോസ് വീട്ടിൽ നിന്ന ശേഷമാണ് അൻസിബ പുറത്തായിരിക്കുന്നത്. അവസാനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു അൻസിബ. ‌

അതേ സമയം ബി​ഗ് ബോസിൽ നിന്ന് പുറത്തായിതിന് പിന്നാലെ മനസ്സുതുറന്നിരിക്കുകയാണ് താരം. ഇത്രയും ദിവസം ബി​ഗ് ബോസ് ഹൗസിൽ നിൽക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അൻസിബ പറഞ്ഞത്. ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിനോടായിരുന്നു പ്രതികരണം. പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണെന്നും അൻസിബ പറഞ്ഞു. താൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ലെന്നും താരം പറയുന്നു.

ansiba

" പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യം ഉണ്ട് ഞാൻ എന്ത് ചെയ്തുവെന്ന്. ഞാൻ ഞാനായിട്ടേ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകർക്കും ഒത്തിരി നന്ദി, " അൻസിബ പറഞ്ഞു.

ബി​ഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും 365 ദിവസവും വേണമെങ്കിലും നമുക്ക് അഭിനയിക്കാം, പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ പറഞ്ഞു. ഇതിന് പിന്നാലെ അൻസിബയുടെ ബി​ഗ് ബോസിലെ നിമിഷങ്ങൾ വീഡിയോയിലൂടെ കാണിച്ചു. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ അൻസിബയെ യാത്രയാക്കിയത്.

ഋഷി, അൻസിബ, അർജുൻ. ശ്രീതു എന്നിവരാണ് കഴിഞ്ഞ ദിവസം എവിക്ഷനിൽ ഉണ്ടായിരുന്നത്. ആദ്യം അർജുൻ സേഫായി. രണ്ടാമത് ശ്രീതു സേഫായി. ബാക്കി വന്നത് ഋഷിയും അൻസിബയും ആയിരുന്നു.

ഇതുവരെ കൊണ്ടുവന്നതിന് ദൈവത്തിന് നന്ദിയെന്നും അൻസിബ ഫ്രണ്ട് മാത്രമല്ലെന്നും അതിന് മുകളിലാണെന്നുമാണ് ഋഷി പറയുന്നത്. ഋഷി തനിക്ക് സഹോദരവെ പോലയൊണെന്ന് അൻസിബയും പറഞ്ഞു. ഋഷിയും അൻസിബയും ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ കാണിക്കുന്നുണ്ട്. പിന്നാലെയാണ് അൻസിബ പുറത്തായ കാര്യം പറയുന്നത്.

അതേ സമയം ബി​ഗ് ബോസ് മലയാളം സീസൺ 6 ന്റെ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു. ഞായറാഴ്ച മുതൽ തുടങ്ങിയ ടിക്കറ്റ് ടു ഫിനാലെ അടുത്ത ആഴ്ച വരെ നീണ്ടുനിൽക്കും. ഓരോ ദിവസവും വരുന്ന ​ഗെയിമുകളിൽ വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ഒരു വ്യക്തി നേരിട്ട് ടോപ്പ് 5 ൽ എത്തും. ഇത് ആരായിരിക്കും എന്നറിയാനുള്ള കാത്തരിപ്പിലാണ പ്രേക്ഷകർ. നിലവിൽ പ്രത്യേക ടാസ്കിലൂടെ ജാസ്മിനും ഋഷിയും ഓരോ പോയിൻറുകൾ വീതം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+