Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബയുടെ ആ വെളിപ്പെടുത്തല്‍ ബിഗ് ബോസിന്റെ ഗതി തന്നെ മാറ്റി: സിജോ കടിച്ച് തൂങ്ങുകയായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങി ഒരാഴ്ച പിന്നിടാറായെങ്കിലും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അത്ര തൃപ്തികരമായ പ്രതികരണമല്ല ഇതുവരെയായി ലഭിച്ചിരിക്കുന്നത്. മത്സരാർത്ഥികളെ ആദ്യമായി കണ്ടപ്പോള്‍ പലർക്കും വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും തുടർന്ന് വെറും ബഹളം മാത്രമായി ഉയർന്നുവെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ഏറ്റവും അവസാനമായി രതീഷും-സുരേഷ് മേനോനും തമ്മിലുള്ള വിഷയവും പ്രേക്ഷകർ താല്‍പര്യമില്ലാത്ത രീതിയിലാണ് കാണുന്നത്. സുരേഷ് മേനോന്‍ തന്നെ വേറൊരു രീതിയില്‍ കാണുന്നുണ്ടെന്ന രതീഷിന്റെ അവകാശവാദമാണ് പുതിയ തർക്കങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സുരേഷ് തന്നെ ഒരു ഗേ എന്ന രീതിയില്‍ സമീപിക്കുന്നുവെന്ന് രതീഷ് പറഞ്ഞതായി അന്‍സിബ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സിജോ അടക്കമുള്ളവർ അത് ഏറ്റെടുക്കുകയായിരുന്നു. ഇത് അന്‍സിബയുടെ ആരാധകരും ചൂണ്ടിക്കാണിക്കുന്നു.

ansiba-sijo-

'ഇന്നലെ ഒരു വിഷയം ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ടായി ജയിൽ നോമിനേഷനിൽ ഇടയിൽ അൻസിബ വെളിപ്പെടുത്തിയ ഒരു വിഷയത്തിന്റെ മേൽ ഗെയിമിന്റെ ഗതി തന്നെ ഇപ്പോൾ മാറിനിൽക്കുകയാണ് . എന്നാൽ ആ ഒരു സംഭവം വെളിപ്പെടുത്തിയതിന് ശേഷം അൻസിബ ആ വിഷയത്തിൽ കടിച്ചു തൂങ്ങുന്നത് കണ്ടില്ല. അത് അവരുടെ ഗെയിം ക്വാളിറ്റിയായി നമുക്ക് കാണാം' അന്‍സിബയുടെ ആരാധകർ കുറിക്കുന്നു.

ചിലർ ഇതുവരെയും ഒരു ചലനവും അല്ലെങ്കിൽ ഒരു കണ്ടെന്റും സ്വന്തമായി ഉണ്ടാക്കാതെ മറ്റുള്ളവർ ഉണ്ടാക്കുന്ന കണ്ടെന്റുകളിൽ കടിച്ചു തൂങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതിൽ ഏറ്റവും പ്രധാനി സിജോയാണ്. അൻസിബ ഇന്നലെ ഉണ്ടാക്കിയ വിഷയത്തിൽ കടിച്ചു തൂങ്ങുകയായിരുന്നു സിജോ. ഇത് സിജോ ഉണ്ടാക്കിയ കണ്ടന്റ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്നും ആരാധകർ ചോദിക്കുന്നു.

ആ വിഷയം ഊതിപ്പെരുക്കി വലിയ വിഷയം ഉണ്ടാക്കാൻ നോക്കിയ സിജോയെ ബിഗ് ബോസ് കൺഫക്ഷൻ റൂമിൽ വിളിച്ചു വരുത്തി "വിഷയം ഊതിപ്പെരുപ്പിക്കാൻ നോക്കുന്നു സിജോ "എന്നാണ് ചോദിച്ചത്. സിജോ അവിടെ ഇരുന്ന് ദഹിച്ചു പോകുന്ന കാഴ്ചയും ഇന്നലെ കണ്ടു. മറ്റുള്ളവരുടെ കണ്ടന്റിൽ പിടിച്ചു തൂങ്ങാതെ സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്കൂകയാണ് സിജോ ചെയ്യേണ്ടതെന്നും അന്‍സിബയുടെ ആരാധകർ പറയുന്നു.

എന്നാല്‍ സിജോയുടെ ഗെയിം മികച്ചതായിരുന്നുവെന്നാണ് വേറൊരു പക്ഷം ആരാധാകർ പറയുന്നത്. അന്‍സിബ വിഷയം കൊണ്ടുവന്നെങ്കിലും അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് അറിയാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിജോയാണ് രതീഷിനെ ആ ഘട്ടത്തില്‍ പൊളിച്ചതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് രതീഷ് ആരാധകർ പങ്കുവെക്കുന്നത്. മണ്ടന്‍മാര്‍ ലണ്ടനില്‍. 'സുരേഷ് മേനോന്‍ ക്ലീന്‍ ഇംഗ്ലീഷ് പറയുന്നു എന്നു കരുതി, കുറേ സിനിമകളില്‍ അഭിനയിച്ചു എന്നു കരുതി, ഇന്‍്ട്രസ്ട്രിയിലെ കുറേ മാന്യന്മാരെന്നു നടിക്കുന്നവരെ പരിചയമുണ്ട് എന്നു കരുതി, അയാള്‍ രതീഷ് കുമാറിന് നേരെ ഉന്നയിച്ച ഗേ അലിഗേഷന്‍ ഇല്ലാതാവുകയില്ല.' എന്നാണ് രതീഷ് ആരാധകർ പറയുന്നത്.

രതീഷ് ഒരു ഗേ ആണെന്ന് ബിബി കാണുന്ന ആരും പറയുകയില്ല. അത് പുള്ളി സമ്മതിക്കാതിരിക്കുന്നിടത്തോളം കാലം അലിഗേഷന്‍ തന്നെയാണ്. ആദ്യം അങ്ങനെയൊരു സെക്ഷ്വല്‍ അസ്സാള്‍ട്ട് ബിഗ്ബോസിനും പ്രേക്ഷകര്‍ക്കും മുന്നില്‍, രതീഷ് കുമാറിന് നേരെ ഉന്നയിച്ചത് സുരേഷ് മേനോന്‍ ആണ്. അവസാനം നില്‍ക്കക്കള്ളിയില്ലാതെ രതീഷ്കുമാറിന്‍റെ വായില്‍ നിന്ന് എനിക്ക് നിങ്ങളെ സംശയമുണ്ട് എന്ന രീതിയില്‍ തിരിച്ച് ആ ആരോപണം ഒരു വാക്കില്‍ പറഞ്ഞതോടെ, വളരെ പെട്ടന്ന് തന്നെ സുരേഷ് മേനോന് കുടുംബവും, ബന്ധുക്കളുമുണ്ടാവുകയും, ബിഗ്ബോസ് അതില്‍ വളരെ രൂക്ഷമായി, ഇതിനുമുന്പില്ലാത്തവണ്ണം, രതീഷ് കുമാറിന് നേരെ ഇടപെടുകയും ചെയ്തെന്നും രതീഷ് ആരാധകർ പറയുന്നു.

അയാള്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ്ബോസിനോട് കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതൊരു നാടകമായാണ് ബിബി കരുതിയത് അല്ലെങ്കില്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. രതീഷ് കുമാര്‍ എന്ന ആള്‍ അങ്ങനെയാണ്. അയാള്‍ ഞാന്‍ പോവാന്‍ തയ്യാറാണ് എന്നു പറയുമ്പോഴും അയാള്‍ പറയുന്നതു അങ്ങനെ തന്നെയാണ്. നമ്മള്‍ സിനിമയിലൊക്കെ കാണുന്നത് പോലെ, പ്രതീക്ഷിക്കുന്നത് പോലെ പ്രത്യേക വൈകാരിക മുഖഭാവമിട്ട് പറയാന്‍ പുള്ളിക്ക് അറിയില്ല.

എന്നാല്‍ ചില അഭിനയ സിംഹങ്ങള്‍ക്ക് തന്‍റെ ഭാഗത്തെ തെറ്റ് മൂടിവെച്ച് താന്‍ ഇരയാണെന്ന ഭാവത്തില്‍, വളരെ സ്റ്റാന്‍ഡേര്‍ഡ് മുഖം മൂടിയണിഞ്ഞ് പ്രതികരിക്കാനും, തന്‍റെ റെപ്യൂട്ടേഷന്‍ അതിന് വേണ്ടി മാക്സിമം ഉപയോഗിക്കാനും കഴിയും. എല്ലാവരും തുല്യരാണ് എന്ന് ബിഗ്ബോസ് പറയുമ്പോള്‍ സുരേഷിന്റേയും, യമുനാ റാണിയുടെയും കാര്യത്തില്‍ അതങ്ങനെയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. മേനോന്‍ ബിഗ്ബോസിനുള്ളിലെ മറ്റൊരു ബിഗ്ബോസ് ആയി ചമയുകയാണെന്നും രതീഷ് ആരാധകർ അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+