Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൻസിബ അത് പറഞ്ഞപ്പോൾ ജിന്റോയുടെ പുഞ്ചിരി, പാഠപുസ്തകമാണ്, എതിരാളികളെ പോലും കൈയ്യിലെടുത്തു'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിലവിൽ ടോപ് 5 ൽ വരാൻ വരെ സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് നടി അൻസിബ. തുടക്കത്തിൽ വളരെ പതിഞ്ഞ താളത്തിലാണ് അൻസിബ തന്റെ ഗെയിം തുടങ്ങിയത്. മറ്റ് മത്സാർത്ഥികളെ പോലെ ഹൗസിലെ തർക്കങ്ങളിലോ ബഹളിലോ പോയി ഇടപെട്ട് ഒച്ചവെച്ച് പ്രശ്നം ഉണ്ടാക്കുന്നതായിരുന്നില്ല അൻസിബയുടെ ഗെയിം. അതേസമയം കൃത്യമായി കരുക്കൾ നീക്കി തനിക്ക് ഒപ്പമുള്ളവരെ ഗെയിമിലിറക്കാൻ അൻസിബയ്ക്ക് കഴിഞ്ഞിരുന്നു. ഇത് പക്ഷേ ഹൗസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

വൈൽഡ് കാർഡ് മത്സരാർത്ഥികൾ എത്തിയതോടെയാണ് അൻസിബയുടെ ഗെയിമിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയത്. അതുവരെ കട്ടിലിൽ ഇരുന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്ന അൻസിബ ഗെയിമിലിറങ്ങി കളിക്കാൻ തുടങ്ങി. മാത്രമല്ല തന്റ െനിലപാടുകൾ വ്യക്തമായി അവതരിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തു. ഇതോടെ അൻസിബയ്ക്കുള്ള പിന്തുണ ഏറിവരുന്നുണ്ട്. ഇപ്പോഴിതാ അൻസിബയുടെ ഈ ഗെയിം തന്ത്രങ്ങളെ വിലയിരുത്തുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ansiba-1

'അൻസിബ എന്ന വ്യക്തി ഒരു പാഠപുസ്തകമാണ്. അത് നിലപാടിലായാലും വ്യകതിത്വത്തിലായാലും സംസാര ശൈലിയിലായാലും ശരി. ഒരാളുടെ തെറ്റ് അയാളുടെ മനസ് വേദനിപ്പിക്കാതെ അയാളെ പ്രകോപിപ്പിക്കാതെ എങ്ങനെ അയാളെ പറഞ്ഞ് മനസിലാക്കാം എന്ന് അൻസിബ കഴിഞ്ഞ ദിവസത്തെ മോണിങ് ടാസ്ക്കിൽ നമുക്ക് കാണിച്ച് തന്നു.

പലരും അത് ശ്രദ്ധിച്ച് കാണാൻ വഴിയില്ല.അതിൽ എടുത്ത് പറയേണ്ടത് ജിൻ്റോ ചേട്ടൻ്റെ തെറ്റ് ചൂണ്ടികാണിച്ചതാണ്. "ജിൻ്റെപ്പൻ എന്തൊക്കെ കള്ളത്തരങ്ങൾ കാണിച്ചാലും ചെയ്താലും പറഞ്ഞത് മാറ്റി പറഞ്ഞാലും അവിടെ ഉള്ളത് ചെറിയ രീതിയിൽ അക്ഷരം മാറ്റി ഇവിടെ വന്ന് പറഞ്ഞാലും എന്തോ അയാൾക്കുള്ളിൽ ഒരു ക്വാലിറ്റിയുണ്ട് .ആ അത് നമ്മുടെ ജിൻ്റെപ്പനല്ലെ എന്ന് നമ്മൾ കരുതും. അത് കേട്ടിരിക്കുന്ന ജിൻ്റോയുടെ മുഖത്ത് വിടരുന്ന ഒരു പുഞ്ചിരിയുണ്ട് .

അതുപോലെ തന്നെ നോറയുടെ തെറ്റും ചൂണ്ടികാണിക്കുന്ന രീതി വളരെ പ്രശംസനീയമാണ്. ഇതിൽ അവർക്ക് അവരുടെ തെറ്റുകൾ മനസിലാക്കാനും പറ്റി .മനസിൽ പറഞ്ഞ ആളോട് യാതൊരു വിധ പരിഭവവുമില്ല. എതിരാളികളെ പോലും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നമ്മൾ നമ്മുടെ ഭാഷാശുദ്ധിയെയും ശൈലിയേയും ശ്രദ്ധിച്ചാൽ മതി എന്നുള്ളതാണ് അൻസിബയിൽ നിന്ന് നാം മനസിലാക്കേണ്ടത്', പോസ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+