ദൈവമേ എന്ന് വിളിച്ച് അപ്സര: താരം പുറത്തായില്ല, ഭർത്താവ് നുണപറഞ്ഞതോ? കൂസലില്ലാതെ ജാസ്മിനും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഈ ആഴ്ച ആരൊക്കെയാവും പുറത്താകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. കോമണറായി എത്തിയ റസ്മിന്‍ പുറത്തായി എന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. ഇതോടൊപ്പം തന്നെയാണ് അപ്സരയും പുറത്തായെന്ന അഭ്യൂഹം ശക്തമായത്.
അപ്സര പുറത്തായെന്ന തരത്തില്‍ താരത്തിന്റെ ഭർത്താല് ആല്‍ബി തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് അപ്സര പുറത്തായെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമായത്. എന്നാല്‍ അപ്സര പുറത്തായിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും വരുന്നത്. ഭർത്താവിന്റെ പോസ്റ്റ് ആളുകളെ പറ്റിക്കുന്നതാണെന്ന് പറയുന്ന പ്രേക്ഷകർ, ഇത്തരം പ്രവണതകള്‍ അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ എവിക്ഷന്റെ പ്രമോയും എഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. രണ്ടുപേർ പുറത്താകുന്ന തരത്തിലുള്ള പ്രമോയാണ് വന്നത്. ഗാർഡന്‍ ഏരിയലില്‍ വെച്ചാണ് നോമിനേഷന്‍ നടക്കുന്നത്.നോമിനേഷനില്‍ ഇല്ലാതെ സായി, നോറ, സിജോ, നന്ദന എന്നിവരെ ഒരുവശത്തും ബാക്കിയുള്ള ഒമ്പത് പേരെ മറ്റൊരു വശത്തും മാറ്റി നിർത്തിയിരിക്കുകയാണ്. ദൈവമേ എന്നൊക്കെ പറഞ്ഞ് പ്രാർത്ഥിക്കുന്ന അപ്സരയേയും യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്ന ജാസ്മിനേയും കാണാന്‍ സാധിക്കും.
ബോക്സുകളിലെ സ്വന്തം പേരെഴുതിയ ബോളുകള്‍ ഒരോരുത്തരുടേയും മുന്നില്‍ വെച്ച ട്രേയിലെ ഹോളുകളില്‍ ഫില്‍ ചെയ്യുക. ഒരോരുത്തരുടേയും 20 പേരെഴുതിയ ബോളുകളാണ് ഉണ്ടാകുക. ആർക്കാണോ 20 ബോളുകള്‍ ഇല്ലാതാകുകുന്നത്. അവർ ആയിരിക്കും പുറത്താകുന്നത്. ഒടുവില്‍ നിങ്ങള്‍ക്ക് എന്റെ അരികിലേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറയുന്നത് വരേയും പ്രമോയിലുണ്ട്.
റസ്മിനും അപ്സരയും പുറത്താകും എന്ന പ്രതീതി വരുത്തി അപ്സരയെ സേവ് ചെയ്യും. അല്ലെങ്കില്‍ അപ്സരയെ സീക്രട്ട് റൂമിലേക്ക് മാറ്റിയേക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് അപ്പുറം ബിഗ് ബോസില്‍ നിന്നും അപ്സര പുറത്തായിട്ടില്ലെന്ന് തന്നെയാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വിശ്വസനീയമായ റിപ്പോർട്ട് പങ്കുവെക്കുന്ന ആളുകള്‍ പോലും പറയുന്നത്.
അതേസമയം, അപ്സരക്ക് ബിഗ് ബോസ് നല്‍കുന്ന ഒരു മുന്നറിയിപ്പാണ് ഇന്നത്തെ നോമിനേഷനെന്ന വിലയിരുത്തലുകളും ശക്തമാണ്. ഈ ആഴ്ച പുറത്ത് പോയില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളില്‍ പുറത്ത് പേയേക്കാമെന്ന സൂചനയാണ് ഇത്. ഈ ആഴ്ച രണ്ട് എവിക്ഷനായിരുന്നെങ്കില്‍ അപ്സര ഒരു പക്ഷെ പുറത്തായേനെയെന്നും ഇവർ പറയുന്നു.
സീസണ്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയുന്ന താരമായിരുന്നു അപ്സര. എന്നാല്‍ പിന്നീട് താരത്തിന്റെ പ്രകടനം താഴെ പോയി. പ്രേക്ഷകർക്കിടയില്‍ നിന്ന് തന്നെയും പിന്തുണ കുറഞ്ഞ് വന്നിട്ടുണ്ട്. ഇതിന് ഭർത്താവ് ആല്‍ബിയുടെ സോഷ്യല്‍ മീഡിയ ഇടപെടലും കാരണമായിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകർ ആല്‍ബിയുടെ പോസ്റ്റിന് താഴെ തന്നെ കുറിച്ചത്.
'അപ്സര ഇടയ്ക്ക് നന്നായി കളിച്ചിരുന്നു. ഏഷ്യാനെറ്റ് അമിതമായി പൊക്കിയതിന് ശേഷം അപ്സര താഴേയ്ക്ക് പോയി. ആൽബിയുടെ സോഷ്യൽ മീഡിയാ ഇടപെടലുകൾ അപ്സരയുടെ വോട്ടിനെ ബാധിച്ചെന്ന് തോന്നുന്നു. പിന്നെ എല്ലാ ബിഗ്ബോസിലും ശ്രീതുവീനെയും അർജ്ജുനെയും അൻസിബയെയും നന്ദനയെയും പോലുള്ളവർ രക്ഷപ്പെടാറുണ്ട്.' എന്നുമാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.












Click it and Unblock the Notifications