Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് കിരീടം ചൂടാൻ ഏറ്റവും സാധ്യത ഈ മത്സരാർത്ഥി'; ടോപ് 5 പ്രവചിച്ച് രജിത് കുമാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 സംഭവബഹുലമായ എപ്പിസോഡുകളിലൂടെയാണ് കടന്ന് പോകുന്നത്. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച് മുന്നേറുകയാണ് മത്സരാർത്ഥികൾ. ഇതിനോടകം മൂന്ന് പേരാണ് ഹൗസിൽ നിന്നും പുറത്തായത്. അവസാന പോരാട്ടത്തിൽ ആരൊക്കെയുണ്ടാകുമെന്നുള്ള പ്രവചനങ്ങൾ ഇതിനോടകം പലരും പങ്കുവെച്ച് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ടോപ് 5 ആരൊക്കെയാണെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാർ. തന്നെ സംബന്ധിച്ച് ബിഗ് ബോസ് മലയാളത്തിലെ ഒരേ ഒരു വിജയി ആരാണെന്നും രജിത് കുമാർ പങ്കുവെച്ചു.

'ബിഗ് ബോസ് മലയാളം സീസൺ 1 ലെ സാബു മോനാണ് യഥാർത്ഥത്തിൽ ബിഗ് ബോസ് വിജയി. അതിന് കാരണം അന്ന് പിആർ ഇല്ല. അതിന് ശേഷമുള്ള സീസണുകളിലെ ആർക്കെതിരെ സംസാരിച്ചാലും അവരുടെ ചുമട്ട് തൊഴിലാളികൾ പിന്നാലെ വന്ന് തെറി വിളിക്കും. സീസൺ വണ്ണിലെ എല്ലാവരും ശക്തരായ മത്സരാർത്ഥികളായിരുന്നു. പേളി മാണി, ശ്വേത മേനോൻ തുടങ്ങി വമ്പൻ താരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ ആ ഷോ ജനകീയമായിരുന്നില്ല. അതുകൊണ്ട് തന്നെ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിച്ച സാബു തന്നെയാണ് തന്നെ സംബന്ധിച്ച് ബിഗ് ബോസ് വിജയി.

rajithbigbossseason6

ബിഗ് ബോസ് സീസൺ ജനകീയമാക്കിയത് സീസൺ 2 ആണ്. കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ കയറാൻ തനിക്ക് പറ്റി', രജിത് കുമാർ പറഞ്ഞു. ബിഗ് ബോസ് സീസൺ 6 ലെ ടോപ് 5 സാധ്യതയുള്ള മത്സരാർത്ഥികളെ കുറിച്ചും രജിത് കുമാർ പ്രതികരിച്ചു. 'ബിഗ് ബോസിൽ ഏത് സമയത്തും മാറ്റങ്ങൾ ഉണ്ടാകും. ബിഗ് ബോസ് എന്ന ടൈറ്റിൽ ആക്രിക്കും മാക്രിക്കും കൊടുക്കാൻ പറ്റില്ലല്ലോ. രണ്ടാമത്തെ ആഴ്ചയിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം അപ്സരയ്ക്കാണ് ലഭിക്കുക. രണ്ടാമത് സിജോ ആണ്. മൂന്നാമത് ശ്രീരേഖയാണ്. അവർ ക്വാളിറ്റിയിൽ ഒറ്റയ്ക്ക് നിന്ന് കളിക്കുന്നവരാണ്. നാലാമത്തെയാൾ റോക്കി ഭായ് ആണ്. റോക്കി വിജയിച്ചില്ലെങ്കിലും റോക്കി ജനങ്ങളുടെ മനസിൽ ഇടം ഉണ്ടാകും. മുടിയൻ കയറി വന്നേക്കും. ഇതൊക്കെ ഇപ്പോഴത്തെ സാഹചര്യമാണ്. നാളെ ഇതിലൊക്കെ മാറ്റം സംഭവിച്ചേക്കാം', രജിത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+