'അപ്സര ആ പറഞ്ഞ സംഭവം ഉണ്ടായിട്ടേ ഇല്ല, ഇപ്പോൾ വിവാഹം കഴിച്ചയാളുമായി നേരത്തേ അഫയർ'; വീഡിയോയുമായി മുൻ ഭർത്താവ്
കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ അപ്സരയ്ക്കെതിരെ മുൻ ഭർത്താവും കൊറിയോഗ്രാഫറുമായ കണ്ണൻ. തന്റെ മുൻ ഭർത്താവിൽ നിന്നും കൊടിയ പീഡനം നേരിട്ടതായി കഴിഞ്ഞ ദിവസം അപ്സര ബിഗ് ബോസിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്റെ പ്രതികരണം. അപ്സര പറയുന്നത് പച്ചക്കളമാണെന്ന് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കണ്ണൻ വിശദീകരിച്ചു. അപ്സരയുടെ പേര് പറയാതെയാണ് പ്രതികരണം. കണ്ണൻെ വാക്കുകളിലേക്ക്
'ബിഗ് ബോസിൽ ആ മത്സരാർത്ഥി പറഞ്ഞ കാര്യങ്ങളിൽ എത്രത്തോളും സത്യമുണ്ടെന്നെന്ന് വ്യക്തമാക്കാൻ വേണ്ടിയുള്ളതാണ് ഈ വീഡയോ.
അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഒരാളോട് വലിയ ഇഷ്മുണ്ടായിരുന്നു ആ ഇഷ്ടത്തിന് വേണ്ടി ഞാൻ എന്റെ അമ്മയേയും കുടുംബത്തേയും ചതിച്ചുവെന്നാണ് ആ മത്സരാർത്ഥി പറഞ്ഞത്. അത് സത്യമാണ്. പക്ഷേ ചതിച്ചു എന്നൊന്നും പറയാനാകില്ല. കാരണം ഞങ്ങൾ ഭയങ്കര ഇഷ്ടത്തിലായിരുന്നു. വീട്ടുകാരെ എതിർത്തിട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്. അതുകഴിഞ്ഞ് പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ ബെൽട്ട് കൊണ്ട് അടിച്ചു ഷൂ ഉപയോഗിച്ച് ചവിട്ടി എന്നൊക്കെയാണ്. അത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും പ്രയാസവുമായിപ്പോയി.

മുൻപും ഇതുപോലെ ഏഷ്യാനെറ്റിന്റെ ഒരുപരിപാിയിൽ ഇവർ ഇതുപോലെ സംസാരിച്ച് കൈയ്യടി നേടിയിട്ടുണ്ട്. അന്ന് ഞാൻ ഇവർക്കെതിരെ വീഡിയോ ഇട്ടു. അതിനെതിരെ അവർ പരാതികൊടുക്കുകയും ആ വീഡിയോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ മത്സരാർത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞിട്ട് 45 ദിവസത്തോളം ആശുപത്രിയിൽ കിടന്നുവെന്ന് അവർ ബിഗ് ബോസിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഇവരുടെ അമ്മ വലിയ വിഷയമാക്കിയിരുന്നു. വീട്ടിൽ നിന്ന് അനുഭവിച്ച ടോർച്ചർ ഒക്കെ അവർ പറഞ്ഞിരുന്നു. പക്ഷേ അപ്പോഴൊന്നും ആശുപത്രിക്കാര്യം അവർ പറഞ്ഞിട്ട് പോലുമില്ല.
ഡിസ്കിന്റെ പ്രശ്നമായി അവർ ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അതാണോ പറയുന്നതെന്ന് അറിയില്ല. ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായിരുന്ന സമയത്തൊക്കെ ഷൂ ഇട്ട് ചവിട്ടിയെന്നൊക്കെ അവർ പറഞ്ഞ് നടന്നിരുന്നു. ഞാനുമായി ബന്ധത്തിലിരിക്കുമ്പോൾ തന്നെ ഇപ്പോൾ വിവാഹം കഴിച്ച ആളുമായി അവർ ബന്ധത്തിലായിരുന്നു. അതിനിടയിൽ ആൾക്ക് മാറ്റങ്ങളുണ്ടായി. അനാവശ്യപ്രശ്നങ്ങളൊക്കെ ഉണ്ടായി. ആവശ്യമില്ലാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി എന്നെ ജീവിതത്തിൽ നിന്നും കളഞ്ഞിട്ട് പോകുകയാണ് ചെയ്തത്.അല്ലാതെ ഇറങ്ങി പോയതല്ല.
ഒരു തവണ സംശയം തോന്നി ഞാൻ അവരുടെ ഫോൺ നോക്കിയപ്പോൾ ഫോണിൽ വോയ്സൊക്കെ കണ്ട്. ഇത് ഞാൻ ഇപ്പോൾ വിവാഹം കഴിഞ്ഞ വ്യക്തിയുടെ വീട്ടിൽ അയാളുടെ സഹോദരിയുടേയും അമ്മയുടേയുമൊക്കെ മുൻപിൽ കേൾപ്പിച്ച് കൊടുത്തിട്ടുണ്ട്. പിറ്റേന്ന് സീരിയയിൽ അവർക്ക് അഭിനയിക്കേണ്ടതുണ്ട്. ഇവിടെ ഡ്രസ് എടുക്കാൻ വരണം. വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വലിയ പ്രശ്നമായി. എന്നെ പലതരത്തിലും അപമാനിച്ചു. അന്ന് എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. അല്ലാതെ ആൾ ഇറങ്ങിയിട്ടില്ല. പിന്നീട് ആൾ ഈ വിട്ടിൽ നിന്നപം പോയത് സകല സാധനങ്ങളും എടുത്താണ്.
വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ബസ്റ്റാന്റിലൊക്കെയാണ് ഞാൻ ചെലവഴിച്ചത്. പിന്നീട് തിരിച്ചുവന്നപ്പോൾ എന്റെ കൂടെ വീട്ടിൽ നിൽക്കില്ലെന്ന് പറഞ്ഞു. അവളുടെ കുടുംബം അടക്കം ഇടപെട്ടു. അങ്ങനെ പിന്നീട് ഞാൻ എന്റെ സാധനങ്ങളുമൊക്കെയായി ഇറങ്ങിപ്പോയി, അതാണുണ്ടായത്. അല്ലാതെ തനിച്ചാണ് വീട് വിട്ടതെന്നൊക്കെ പറയുന്നത് ശരിയല്ല', കണ്ണൻ പറഞ്ഞു.












Click it and Unblock the Notifications